പന്നി വളര്‍ത്തല്‍

പന്നി വളര്‍ത്തല്‍;

സ്വിസ്സ് വികസന കൗണ്‍സിലിന്റെ പഠനങ്ങളില്‍ കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ പന്നിയിറച്ചിയാണ് മുന്നില്‍. വിദേശവിപണിയില്‍ പന്നിയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില്‍ ചിലതാണ്.

മറ്റേതു ഫാമിങ്ങിനെയും അപേക്ഷിച്ച് പന്നിവളര്‍ത്തല്‍ മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ട്. പരിസരമലിനീകരണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പന്നിഫാമുകള്‍ നേരിടുന്ന പ്രധാന ഭീഷണി.ശാസ്ത്രീയ രീതിയില്‍ പന്നിഫാമുകള്‍ തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഇത് നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പന്നിവളര്‍ത്തലിന് സ്ഥല നിവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. കേരളത്തില്‍ പന്നിവളര്‍ത്തല്‍ വിപുലപ്പെട്ടു വരുന്നുണ്ടെങ്കിലും മലിനീകരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാത്ത സ്ഥലങ്ങളില്‍ ഏറെ പ്രക്ഷോഭങ്ങളും നടക്കുന്നു. കേരളത്തില്‍ പകുതിയിലധികം പന്നിഫാമുകള്‍ക്ക് ഒരുദിവസത്തിലല്ലെങ്കില്‍ മറ്റൊരു ദിവസത്തില്‍ സമീപവാസികളുടെ എതിര്‍പ്പിനെ അതിജീവിക്കേണ്ടി വരുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്നോണം സുസ്ഥിരമായ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തോടുകൂടി ഫാമുകള്‍ ആരംഭിക്കണം.

പന്നിവളര്‍ത്തലില്‍ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റമാണ് കേരളത്തില്‍ കാണുന്നത്. നാടന്‍ ശീമപ്പന്നികള്‍ക്കു പകരം ഉത്പാദനക്ഷമതകൂടിയ വിദേശ ജനുസ്സുകളായ ലാര്‍ജ് വൈറ്റ്, ഡുറോക്ക്, ലാന്‍ഡ്‌റേസ് സങ്കരയിനങ്ങളെ ഇവിടെ വളര്‍ത്തി വരുന്നു.പന്നിവളര്‍ത്തലിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ശീമപ്പന്നികളെ/നാടന്‍പന്നികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് അന്തമായ മാലിന്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ പ്രേരകമാകുന്നത്. ഈ രംഗത്ത് ശാസ്ത്രീയ പന്നിവളര്‍ത്തലിനെക്കുറിച്ചും, ഇറച്ചി സംസ്‌കരണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര മാതൃകയില്‍ നിര്‍മിച്ച ഹൈടെക് പന്നി ഫാമുകളുണ്ടെഹ്കിലും പന്നിയെക്കുറിച്ചുള്ള അവജ്ഞ ഭൂരിഭാഗം പേരിലും നിലനില്‍ക്കുന്നതിനാല്‍ ആഗോള ഇറച്ചിയുത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പന്നിവളര്‍ത്തല്‍ ഇവിടെ തഴയപ്പെട്ടിരിക്കുകയാണ്.പന്നിഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലത്ത് പന്നിവളര്‍ത്തല്‍ ആരംഭിക്കരുത്. പന്നിവളര്‍ത്തല്‍ ഫാമുകളും, വീടുകളും തമ്മില്‍ നിശ്ചിത അകലത്തിലായിരിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍, പട്ടണ, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പന്നിഫാമുകള്‍ തുടങ്ങരുത്. യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം എന്നിവ ലഭിക്കുന്ന സ്ഥലത്തു മാത്രമേ ഫാമുകള്‍ തുടങ്ങാവൂ.

പന്നിഫാമുകള്‍ വിവിധരീതിയില്‍ തുടങ്ങാവുന്നതാണ്. ഇറച്ചിക്കുവേണ്ടി പന്നിക്കുട്ടികളെ വാങ്ങി 6-8 മാസം വരെ വളര്‍ത്തുന്ന ഫാറ്റനിങ്ങ് യൂണിറ്റ് (Fattening Unit), പ്രജനനത്തിനുവേണ്ടി വളര്‍ത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വില്‍പന നടത്താവുന്ന പ്രജനനയൂണിറ്റ് (breeding Unit) എന്നിവ ഇവയില്‍ ചിലതാണ്. മേല്‍പ്പറഞ്ഞ രണ്ട് യൂണിറ്റുകളും ഒരുമിച്ചുള്ള പ്രജനന ഫാറ്റനിങ്ങ് യൂണിറ്റും തുടങ്ങാവുന്നതാണ്.ശാസ്ത്രീയ രീതിയില്‍ വളര്‍ത്തിയാല്‍ ആണ്‍പന്നികള്‍ മൂന്നു വര്‍ഷത്തിലും പെണ്‍ പന്നികള്‍ 8-10 മാസത്തിലും പ്രായപൂര്‍ത്തിയെത്തും. ഈ പ്രായത്തില്‍ ഇവയെ ഇണ ചേര്‍ക്കാവുന്നതാണ്. 144 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 8-12 കുഞ്ഞുങ്ങള്‍വരെയുണ്ടാകും.

കുഞ്ഞുങ്ങളെ 45-60 ദിവസം പ്രായത്തില്‍ തള്ളപ്പന്നിയില്‍ നിന്നും മാറ്റാം. ആദ്യത്തെ 2 മാസക്കാലയളവില്‍ ഇരുമ്പ് സത്ത് അടങ്ങിയ കുത്തിവെപ്പുകളും സമീകൃത തീറ്റയും തള്ളയുടെ മുലപ്പാലും ഇടയ്ക്ക് ആവശ്യമാണ്.തീറ്റച്ചെലവ് കുറയ്ക്കാനായി അടുക്കള, ഹോട്ടല്‍, പച്ചക്കറി, അറവുശാല അവശിഷ്ടങ്ങള്‍ എന്നിവ പന്നികള്‍ക്കു നല്‍കുന്നതാണ് മാലിന്യപ്രശ്‌നങ്ങള്‍ക്കു കാരണം. ഇവ സംസ്‌കരിച്ചു നല്‍കുന്നത് കൂട്ടിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. സമീകൃത തീറ്റ മാത്രം നല്‍കുന്ന ഫാമുകളില്‍, മറ്റു ഫാമുകളെ അപേക്ഷിച്ച് ദുര്‍ഗന്ധം കുറവുമാണ്. പന്നിക്കൂട്ടില്‍ നിന്ന് കാഷ്ഠവും കൂട് കഴുകിയ വെള്ളവും ഒരുമിച്ച് പുറത്തേക്ക് വിടുന്നത് ദുര്‍ഗന്ധത്തിനിടവരുത്തും. കാഷ്ഠം പ്രത്യേകം എടുത്തുമാറ്റി കൂട് കഴുകിയാല്‍ ദുര്‍ഗന്ധം കുറയ്ക്കാവുന്നതാണ്.

ഇറച്ചിയ്ക്കു വേണ്ടി വളര്‍ത്തുമ്പോള്‍ 6-8 മാസം പ്രായത്തില്‍ പന്നികളെ വില്‍പന നടത്താം. ഇക്കാലത്ത് അവയ്ക്ക് 80-100 കി.ഗ്രാം ശരീരത്തൂക്കമുണ്ടായിരിക്കും.അടുത്ത കാലത്തായി കേരളത്തില്‍ പന്നികളില്‍ പന്നിപ്പനി (swine fever) രോഗം കണ്ടുവരുന്നു. വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. രോഗംമൂലം പന്നികളില്‍ മരണനിരക്ക് വളരെ കൂടുതലാണ്.

മോര്‍ബില്ലി (Morbilli) ഇനം വൈറസ്സുകളാണ് പന്നിപ്പനിക്ക് കാരണം. പനി, തീറ്റതിന്നാതിരിക്കല്‍, തളര്‍ച്ച, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന പന്നികളിലൂടെയാണ് രോഗം കേരളത്തിലെത്തിയത്.രോഗ നിയന്ത്രണത്തിനായി വാക്‌സിനുകള്‍ ഇന്ന് നിലവിലുണ്ട്. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ പന്നികളെ പന്നിപ്പനിക്കെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. രോഗം അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ കൂടും, പരിസരവും രോഗാണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രിദ്ധിക്കണം. രോഗം ബാധിച്ച പന്നികള്‍ക്ക് പാര്‍ശ്വ അണുബാധ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാം.

കേര­ള­ത്തിൽ കണ്ടു­വ­രുന്ന ഇന­ങ്ങൾ

ലാർജ്‌ വൈറ്റ്‌ യോർക്ക്ഷെ­യർ

ഉത്ഭവം യോർക്ക്ഷെ­യ­റിൽ വളരെ പ്രചാരം കിട്ടിയ ഇന­മാ­ണി­ത്‌. ധാരാളം പാലുൽപാ­ദി­പ്പി­ക്കുന്ന നല്ല മാതൃ­ഗു­ണ­മു­ള്ള­വ­യാണ്‌ പെൺപ­ന്നി­കൾ. നല്ല വലി­പ്പ­മുള്ള നീണ്ടു­വെ­ളു­ത്ത­വ­യാണ്‌ ഇവ. ചെവി ഉയർന്നു നിൽക്കും. സങ്ക­ര­യി­ന­ങ്ങ­ളുടെ ഉത്പാ­ദ­ന­ത്തിന്‌ ധാരാ­ള­മായി ഉപ­യോ­ഗി­ച്ചു­വ­രു­ന്നു.

ഡ്യൂറോക്ക്‌

ചുമന്ന നിറവും തൂത്തിയ ചെവി.യു­മാണ്‌ ഈ ഇന­ത്തിന്‌. വലി­പ്പ­ത്തിന്‌ ചേർച്ച, ആഹാ­ര­ക്ഷ­മതാ വളർച്ചാ­നി­ര­ക്ക്‌, ദൃഢ­ത, എന്നി­വ­മൂലം പ്രചാ­രം­കി­ട്ടി­യി­ട്ടു­ണ്ട്‌.

ലാൻസ്പേസ്‌

സെൻമാർക്കാണ്‌ സ്വദേ­ശം. കന­ത്തു­തൂ­ത്തീയ ചെവി­യുള്ള വെളുത്ത ഇന­മാ­ണ്‌. സങ്ക­ര­യി­ന­ങ്ങളെ ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

സംര­ക്ഷ­ണവും പരി­പാ­ല­നവും;

നല്ല­യി­ന­ങ്ങളെ എങ്ങിനെ തിര­ഞ്ഞെ­ടു­ക്കാം.
വാണി­ജ്യാ­ടി­സ്ഥാ­ന­ത്തി­ലുള്ള മൃഗ­പ­രി­പാ­ല­ന­ത്തിന്‌ ഉന്നത ഗുണ­നി­ല­വാ­ര­മുള്ള നല്ല ആരോ­ഗ്യ­മുള്ള സങ്ക­ര­യി­ന­ങ്ങളോ വിദേ­ശ­ഇ­നമോ ആണ്‌ തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌.
അതി­ജീ­വ­ന­ശേ­ഷി­യുള്ള ലിറ്റർവ­ലി­പ്പ­മുള്ള (ഒ­റ്റ­പ്ര­സ­വ­ത്തിലെ കുട്ടി­ക­ളുടെ എണ്ണവും അജീ­വ­ന­ശേ­ഷി­യും) പെൺപന്നി പരി­പാ­ലി­ക്ക­പെ­ടുക എന്ന­താ­യി­രി­ക്കണം ഒരു പെൺപന്നിയേയും ആൺപ­ന്നി­യേയും തെര­ഞ്ഞെ­ടു­ക്കു­ന്ന­തിന്റെ ലക്ഷ്യം. മാത്ര­മല്ല ഈ ലിറ്റർ 6 മാസമോ അതിൽ കുറവോ പ്രായ­മാ­കു­മ്പോൾ തന്നെ വിൽപനക്കാവ­ശ്യ­മായ വലിപ്പം എത്തി­യി­ട്ടു­ണ്ടാ­ക­ണം.
പ്രത്യു­ത്പാ­ദ­ന­ക്ഷ­മ­മാ­യ­വ­യെ­യാണ്‌ തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌.
പുതു­തായി തെര­ഞ്ഞെ­ടു­ത്ത­വയെ തിരി­ച്ച­റി­യാ­നായി ടാറ്റു­ ഒട്ടി­ക്കു­കയോ, ചെവി­കു­ത്തു­കയോ ചെയ്യു­ക.
രോഗ­ങ്ങൾക്കെ­തി­രായി പ്രതി­രോ­ധ­കു­ത്തി­വ­യ്പു­കൾ എടു­ക്കു­ക.
പുതു­തായി തെര­ഞ്ഞെ­ടു­ത്ത­വയെ രണ്ടാഴ്ച നിരീ­ക്ഷി­ച്ച­തി­നു­ശേഷം മറ്റു­ള്ള­വ­യു­മായി ചേർക്കു­ക.
മൂന്നു­മാസം ഇട­വിട്ട്‌ രണ്ടു സെറ്റു­ക­ളായി പുതിയ മൃഗ­ങ്ങ­ളെ വാങ്ങു­ക.
കൂട്ട­ത്തിൽ നിന്ന്‌ മൃഗ­ങ്ങളെ തെര­ഞ്ഞെ­ടുത്ത്‌ മാറ്റി പുതി­യ­വയെ ചേർക്കു­ക.
10­-12 പ്രസ­വ­ങ്ങൾക്കു ശേഷം പ്രായം ചെന്ന മൃഗ­ങ്ങളെ ഒഴി­വാ­ക്ക­ണം.

ബ്രീഡിംങ്ങ്‌ സംര­ക്ഷണം

പന്നികൾ ഉയർന്ന പ്രത്യ­ത്പാ­ദ­ന­ക്ഷ­മ­ത­യുള്ള ജീവി­ക­ളാ­ണ്‌. നല്ല പരി­പാ­ല­ന­സാ­ഹ­ച­ര്യ­മൊ­രുക്കി വർഷ­ത്തിൽ രണ്ട്‌ പ്രസ­വ­മായി ക്രമീ­ക­രി­ക്ക­ണം.
ആൺപെൺ അനു­പാതം 10:1 എന്ന രീതി­യിൽ നില­നിർത്തു­ന്നത്‌ പര­മാ­വധി ഉത്പാ­ദ­ന­ത്തിന്‌ ആവ­ശ്യ­മാ­ണ്‌. നല്ല മദി­യുള്ള സമ­യത്ത്‌ ബ്രീഡിംഗ്‌ നട­ത്ത­ണം.
ഗർഭ­കാ­ല­സം­ര­ക്ഷണം പ്രസ­വ­ത്തിന്‌ ഒരാ­ഴ്ച­മുൻപ്‌ പന്നി­കൾക്ക്‌ ആവ­ശ്യ­ത്തിന്‌ സ്ഥല സൗക­ര്യവും ഭക്ഷണം വെള്ളം ഇവ­യെല്ലാം ലഭ്യ­മാ­ക്ക­ണം. പന്നി­ക­ളേയും ഈറ്റു­പു­രയും പ്രതീ­ക്ഷി­ക്കുന്ന പ്രവ­വ­ദി­വ­സ­ത്തിന്‌ മൂന്നോ നാലോ ദിവസം മുൻപു­തന്നെ അണു­വി­മു­ക്ത­മാ­ക്കു­ക.

പന്നി­കു­ഞ്ഞു­ങ്ങ­ളുടെ സംര­ക്ഷ­ണം
നവ­ജാ­ത­പ­ന്നി­ക്കു­ട്ടി­കളെ ചെറിയ അഴി­ക­ളിട്ടു സംര­ക്ഷി­ക്കു­ക.
പൊക്കിൾകൊടി മുറി­ച്ചു­മാ­റ്റി­യ­ശേഷം അയോ­ഡിൻലാ­യനി ഉപ­യോ­ഗിച്ച്‌ അണു­വി­മു­ക്ത­മാ­ക്ക­ണം.
6-8 ആഴ്ചതള്ള­യുടെ പാൽകു­ടി­ക്കാൻ അനു­വ­ദി­ക്കു­ന്ന­തോ­ടൊപ്പം തീറ്റയും കൊടു­ക്കു­ക.
പന്നി­ക്കു­ട്ടി­കളെ കടു­ത്ത­കാ­ല­വസ്ഥ സാഹ­ച­ര്യ­ങ്ങ­ളിൽനിന്ന്‌ സംർക്ഷി­ക്ക­ണം. പ്രത്യേ­കിച്ച്‌ ആദ്യത്തെ രണ്ട്‌ മാസ­ത്തേക്ക്‌.
നിർദ്ദേ­ശി­ക്ക­പ്പെട്ട പട്ടി­ക­യ­നു­സ­രിച്ച്‌ പ്രതി­രോ­ധ­കു­ത്തി­വ­യ്പു­കൾ എടു­ക്കു­ക.
വിളർച്ച ബാധി­ക്കാ­തി­രി­ക്കാ­നൻ അയേണ്‌ കൊടു­ക്കു­ക.
വിൽപ­നക്കും പരി­പാ­ല­ന­ത്തി­നു­മുള്ള പന്നി­ക്കു­ട്ടി­കൾ ഒരു­പോലെ നല്ല­രീ­തി­യിൽപ­രി­പാ­ലി­ക്ക­പ്പെ­ട­ണം.
ബീജ­സ­ങ്ക­ല­ന­ത്തി­നു­പ­യോ­ഗി­ക്കാത്ത ആൺ പന്നി­കളെ വന്ധീ­ക­രി­ക്കു­ന്ന­താണ്‌ അഭി­കാ­മ്യം. ഇങ്ങിനെ ചെയ്യു­ന്ന­തു­വഴി മാംസം പാകം ചെയ്തു­ക­ഴി­യു­മ്പോ­ഴുള്ള ? പന്നി­മണം? ഒഴി­വാക്കി മാംസ­ത്തിന്റെ ഗുണം വർദ്ധി­പ്പി­ക്കാ­നാ­കും.
മുല­യൂ­ട്ടുന്ന പന്നി­കൾക്ക്‌ അധി­ക­ഭ­ക്ഷണം ഉറ­പ്പു­വ­രു­ത്തു­ന്നത്‌ പന്നി­കു­ട്ടി­ക­ളുടെ പരി­പാ­ലനം ഉറ­പ്പാ­ക്കും.
രോഗ­ങ്ങൾക്കെ­തി­രായ സംര­ക്ഷണം
തീറ്റ­എ­ടു­ക്കാ­യ്ക, പനി, അസാ­ധാ­ര­ണ­സ്ര­വ­ങ്ങൾ സ്വഭാ­വം, എന്നി­വ­യെല്ലാം ജാഗ്ര­ത­യോടെ നിരീ­ക്ഷി­ക്ക­ണം.
രോഗ­മു­ണ്ടെന്ന്‌ സംശ­യി­ക്കു­ന്നു­വെ­ങ്കിൽ അടു­ത്തുള്ള ആരോ­ഗ്യ­കേ­ന്ദ്ര­ത്തേയോ മൃഗ­ഡോ­ക്ട­റു­ടെയോ സഹായം തേടു­ക.
സാധാ­രണ രോഗ­ങ്ങ­ളിൽനിന്നും മൃഗ­ങ്ങളെ സംര­ക്ഷി­ക്കു­ക.
പകർച്ച­രോ­ഗ­ങ്ങൾ പൊട്ടി­പു­റ­പ്പെ­ടു­ന്ന­തായി നിരീ­ക്ഷി­ക്ക­പെ­ട്ടാൽ രോഗ­ബാ­ധ­യു­ള്ള­വ­യേയും ആരോ­ഗ്യ­മുള്ള മൃഗ­ങ്ങ­ളെയും ഉടനെ തന്നെ മാറ്റി­താ­മ­സി­പ്പി­ക്കു­ക. ഉടനെ തന്നെ രോഗ­ നിയ­ന്ത്ര­ണ­മാർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കു­ക.
സമ­യാ­സ­മ­യ­ങ്ങ­ളിൽ വിര­മരുന്ന കൊടു­ക്കു­ക.
പ്രായ­പൂർത്തി­യായ മൃഗ­ങ്ങ­ളുടെ മുഖം പരി­ശോ­ധിച്ച്‌ ആന്ത­രീ­ക­പരാ­ദ­ങ്ങ­ളുടെ മുട്ട­കൾ ഇല്ലെന്ന്‌ ഉറ­പ്പാ­ക്കു­ക. കണ്ടെ­ത്തി­യാൽ ആവ­ശ്യ­മായ ഔഷ­ധ­ങ്ങൾ കൊടു­ക്കു­ക..

പന്നി­ക­ളുടെ തീറ്റ­ക്രമം

പന്നി­കൾ മോണോ­ഗ്യാ­സ്ട്രിക്‌ മൃഗ­ങ്ങ­ളാ­ണ്‌. ഒരു പരി­ധി­വരെ അവക്ക്‌ നാരു­ക­ളുള്ള ഭക്ഷണം മാത്രമേ ഉപ­യോ­ഗ­പ്പെ­ടു­ത്താൻ കഴി­യൂ. പ്രായ­പൂർത്തി­യാ­യ­വക്ക്‌ പ്രത്യേ­കി­ച്ചും.
ഭക്ഷ­ണ­ത്തിലെ മത്സ്യം മാംസ്യം എന്നി­വ­യിൽനിന്നാണ്‌ അവക്ക്‌ പ്രോട്ടീൻ ലഭ്യ­മാ­കു­ന്ന­ത്‌.

കൃത്യ­മായ ഇട­വേ­ള­ക­ളിൽ പന്നി­കൾക്ക്‌ തീറ്റ­നൽക­ണം, പുതിയ തീറ്റ കൊടു­ക്കു­മ്പോൾ മുൻപ്‌ കൊടു­ത്ത­വ­യുടെ അവ­ശി­ഷ്ട­ങ്ങൾ നിർബ­ന്ധ­മായും നീക്കം ചെയ്യ­ണം.
മാർക്ക­റ്റിൽ ലഭ്യ­മാ­കുന്ന തീറ്റ­നൽകി പന്നി­കളെ പരി­പാ­ലി­ക്കു­ന്നത്‌ സാമ്പ­ത്തി­ക­മായി ഗുണം ചെയ്യി­ല്ല. ?സ്വിൻ? അടി­സ്ഥാ­ന­ത്തി­ലുള്ള തീറ്റ­ക്ര­മ­മാണ്‌ ലാഭ­ക­രം. ശരാ­ശരി ഒരു പന്നിക്ക്‌ 4-8 കിലോ­ഗ്രാമും ?സ്വിൻ? ആവ­ശ്യ­മാ­ണ്‌.
എല്ലാ വിഭാ­ഗ­ത്തി­ലെയും പന്നി­കൾക്ക്‌ കുറ­ഞ്ഞ­അ­ള­വിൽ തീറ്റ­പുല്ല്‌ ലഭ്യ­മാ­ക്കു­ക. അല്ലെ­ങ്കിൽ മേയാൻവി­ടു­ക.
തള്ള­യിൽനിന്നം വേർപെ­ടു­ത്തിയ പന്നി­കൾക്ക്‌ ഒരു ഓട്ടോ­മാ­റ്റിക്‌ തീറ്റ­ക്രമം ഉപ­യോ­ഗിച്ച്‌ തീറ്റ നൽകാ­വു­ന്ന­താ­ണ്‌. (200 ലിറ്റർ ഓയിൽഡ്രം ഉപ­യോ­ഗിച്ച്‌ ഈ സംവി­ധാനം നിർമ്മി­ക്കാം. ഇതു­വഴി മുല­കു­ടി­മാ­റു­മ്പോ­ഴുള്ള ഭാര­നഷ്ടം ഒഴി­വാ­ക്കാം.
ആൺപ­ന്നി­ക­ളുടെ തീറ്റ­ക്രമം
പ്രായ­ത്തി­ന­നു­സ­രിച്ച്‌ 100 കി.­ഗ്രാ­മിന്‌ 2.25 കി.ഗ്രാം സാന്ദ്രീ­കൃത തീറ്റ ബീജ­സ­ങ്കലനത്തി­നു­പ­യോ­ഗി­ക്കുന്ന ആൺപ­ന്നിക്ക്‌ ആവ­ശ്യ­മു­ണ്ട്‌. (ഇത്‌ ബീജ­സ­ങ്ക­ല­ന­നി­രക്കും സാഹ­ച­ര്യവും അനു­സ­രി­ച്ചി­രി­ക്കും)
പന്നി­കൂ­ടു­തൽ തടി­ക്കാ­തെയും മെലി­യാ­തെയും നോക്കി തീറ്റ ക്രമ­പെ­ടു­ത്ത­ണം.
കൂട്ടിൽ പരി­പാ­ലി­ക്കു­ന്ന­വക്ക്‌ പച്ച­പു­ല്ല്കൊ­ടു­ക്ക­ണം.

പെൺപ­ന്നി­യുടെ തീറ്റ­ക്രമം

ഗർഭ­ധാ­ര­ണ­ത്തി­ന്റെയും മുല­യൂ­ട്ട­ലിനും പോഷ­ക­ങ്ങൾ സംര­ക്ഷി­ക്ക­പ്പെ­ടു­ന്ന­തി­ന്റെയും ഭാഗ­മായി ഗർഭ­കാ­ല­ത്തിന്റെ അവ­സാന മാസ­ങ്ങ­ളിൽ ധാരാളം ധാതു­ല­വ­ണ­ങ്ങളും പ്രോട്ടീനും വിറ്റാ­മി­നു­കളും ആവ­ശ്യ­മായി വരും.
പ്രായ­പൂർത്തി­വന്ന പെൺപ­ന്നി­കൾ 30­-35 കി.ഗ്രാം ഭാര­മു­ണ്ടാ­കും.
ഗർഭ­ധാ­ര­ണ­സ­മ­യത്ത്‌ 40­-45 കി.ഗ്രാം ആകും.
കൂടു­തൽ തടി­ക്കാനോ മെലി­യാനോ അനു­വ­ദി­ക്കാതെ തീറ്റ­ക്ര­മീ­ക­രി­ക്ക­ണം. ഒറ്റക്ക്‌ തീറ്റു­ന്നതാണ്‌ നല്ല­ത്‌.
പെൺപ­ന്നി­കൾക്ക്‌ ഇണ­ചേ­രു­ന്ന­തിന്‌ മുൻപ്‌ കൂടു­തൽ തീറ്റ­കൊ­ടു­ക്കു­കയും ഇണ­ചേ­ര­ലിനു ശേഷം അത്‌ കുറ­ക്കു­കയും ചെയ്യുന്ന രീതി നില­വി­ലു­ണ്ട്‌.

പ്രസ­വിച്ച പന്നി­കൾക്കും കുട്ടി­കൾക്കു­മുള്ള തീറ്റ­ക്രമം

പ്രസ­വ­ത്തി­നു­തൊ­ട്ടു­മുൻപും തൊട്ടു­പി­ന്നാ­ലെയും പോഷ­ക­സ­മ്പു­ഷ്ട­മായ ഭക്ഷണം അള­വിൽ കുറച്ച്‌ കൊടു­ക്കു­ക.
10 ദിവസം ആകു­മ്പോ­ഴേക്കും ശരി­യായ തീറ്റ­ക്ര­മ­ത്തി­ലേ­ക്കെ­ത്തി­ക്കു­ക.
ധാരാളം പച്ച­പുല്ല്‌ ലഭ്യ­മാ­ക്കു­ക.
100 കി.ഗ്രാം ശരീ­ര­ഭാ­ര­ത്തിന്‌ 2.5 മുതൽ 3 കി. ഗ്രാം കുഞ്ഞൊ­ന്നിനു 0.2 കി.ഗ്രാം എന്ന രീതി­യി­ലാണ്‌ തീറ്റ­ക്രമം കണ­ക്കാ­ക്കേ­ണ്ട­ത്‌.
അങ്ങിനെ വരു­മ്പോൾ 100 കി. ഗ്രാം ഉള്ള 4.6 കി.ഗ്രാം തീറ്റ സ്വീക­രി­ക്കും.
പന്നി­കു­ട്ടി­കൾക്ക്‌ ‘ക്രീപ്‌ ഫീഡ്‌” എന്ന പ്രത്യേ­ക­പോ­ഷക സമ്പുഷ്ട തീറ്റ ലഭ്യ­മാ­ക്കാ­വു­ന്ന­താ­ണ്‌.

ക്രീപ്‌ ഫീഡിംങ്ങ്‌

തള്ള­യിൽ നിന്നും അകറ്റി പന്നി­കു­ട്ടി­കൾക്ക്‌ ഒറ്റക്ക്‌ സാന്ദ്രീ­കൃത തീറ്റ കൊടു­ക്കുന്ന രീതി­യാ­ണി­ത്‌. രണ്ടാഴ്ച പ്രായ­മാ­കു­മ്പോ­ഴാണ്‌ ക്രീപ്‌ ഫീഡ്‌ നൽകു­ന്ന­ത്‌. ഊർജ്ജ്യ­സ്വ­ല­തയും ആരോ­ഗ്യവും ഉള്ള ഒരു പന്നി­ക്കുട്ടി 8 ആഴ്ച പ്രായ­മാ­കു­ന്ന­തിന്‌ മുൻപ്‌ 10 കി. ഗ്രാം ?ക്രീപ്‌ ഫീഡ്‌ ഉപ­യോ­ഗ­പെ­ടു­ത്തി­യി­രി­ക്കും. ഇതിന്റെ മുന്നൽ രണ്ടു­ഭാ­ഗവും 6-8 ആഴ്ച­ക്കു­ള്ളി­ലാ­യി­രിക്കും കഴി­പ്പി­ച്ചി­ട്ടു­ണ്ടാ­വു­ക.
വള­രുന്ന പന്നി­ക­ളുടെ തീറ്റ­ക്രമം
പന്നി­കൾക്ക്‌ സമീ­കൃത ആഹാരം ലഭ്യ­മാ­ക്കി­യാൽ അവ അതു­പ­യോ­ഗ­പ്പെ­ടുത്തി പര­മാ­വുധി വളർച്ച പ്രാപി­ക്കും. ഒരു നിശ്ചിത അളവ്‌ തീറ്റ ദിവ­സ­ത്തിൽ രണ്ടോ മൂന്നോ തവ­ണ­യായി നൽകു­ക. അല്ലെ­ങ്കിൽ ഒറ്റ­ത്ത­വ­ണ­യായി 30­-45 മിനി­റ്റിൽ തിന്നു തീർക്കാത്ത രീതി­യിൽ കൊടു­ക്കു­ക.

പന്നി­കൾക്ക്‌ കൊടു­ക്കാ­വുന്ന മറ്റു­പ­ല­വക തീറ്റ­കൾ;

സ്വിൽ :- (ഭക്ഷ­ണ­ത്തിന്റെ ബാക്കി, പച്ച­ക്ക­റി­കൾ, മാംസം, മീൻ എന്നി­ങ്ങനെ അടു­ക്ക­ള­യിൽ നിന്നും പുറം തള്ളുന്ന അവ­ശി­ഷ്ട­ങ്ങൾ ) ഇതിന്റെ മൂല്യം കണ­ക്കാ­ക്കാൻ ആവാ­ത്ത­വിധം ഇതിലെ ചേരു­വ­കളും അളവും വ്യത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. കിച്ചൺ വേയ്സ്റ്റ്‌ കൊടു­ത്താൽ 50 കി.ഗ്രാം ഭാര­മുള്ള പന്നി കുട്ടി 70 ദിവസം കൊണ്ട്‌ 70 കി. ഗ്രാം ഭാര­ത്തിൽ എത്തു­മെന്ന്‌ നിരീ­ക്ഷി­ക്ക­പെ­ട്ടി­ട്ടു­ണ്ട്‌. കിച്ചൺ വെയ്സ്റ്റ്‌ പഴ­കി­യതും അഴു­കി­യതും അല്ല എന്ന്‌ ഉറ­പ്പു­വ­രു­ത്ത­ണം. ശരാ­ശരി 4-8 കി.ഗ്രാം സ്വിൽ ഒരു പന്നിക്ക്‌ ഒരു ദിവ­സ­ത്തേക്ക്‌ മതി­യാ­കും.
പന്ന­‍ിതീ­റ്റ­യായി ഉപ­യോ­ഗി­ക്കുന്ന മറ്റു­വ­സ്തു­ക്കൾ
ഇനം ചേർക്കേണ്ട അളവ്‌ % ൽ
മര­ച്ചീനി 15-20
റബ്ബർപി­ണ്ണാക്ക്‌ 15
പുളി­ങ്കുരു വറുത്ത്‌ പൊടി­ച്ച­ത്‌ 20
ചായ വേയ്സ്റ്റ്‌ 20
മാംസം വേയ്സ്റ്റ്‌ 20

പന്നി­യുടെ പാർപ്പി­ട­സൗ­കര്യം;

പാർപ്പിടം മഴ­യിൽ നിന്നും വെയി­ലിൽ നിന്നും മതി­യായ സംര­ക്ഷണം നൽകു­ന്ന­താ­ക­ണം.
പന്നി­കൾക്ക്‌ ചൂടും തണുപ്പും എളുപ്പം ബാധി­ക്കും.
പന്നി­ക­ളുടെ കുഴി­ക്കുന്ന സ്വഭാ­വത്തെ പ്രതി­രോ­ധി­ക്കുന്ന തര­ത്തി­ലുള്ള­താ­വണം തറയും ചുമ­രും.
തറ കോൺക്രീറ്റ്‌ ചെയ്താൽ ഉറപ്പും ലഭി­ക്കാം. എളുപ്പം വൃത്തി­യാ­ക്കു­കയും ചെയ്യാം.
ചുമര്‌ ഇഷ്ടി­ക­കെട്ടി മിനു­ക്കി­യതും വാതിൽ മരമോ ഇരുമ്പോ ആകാം.
വെള്ളവും തീറ്റ­കളും പുറ­ത്തു­നിന്നു കഴി­ക്കുന്ന രീതി­യിൽ വേണം ക്രമീ­ക­രി­ക്കാൻ. 200ര സെൽഷ്യ­സിനും 250ര ഇട­യിലെ ഊഷ്മാ­വിൽ പന്നി­കൾ നല്ല­ഉ­ത്പാ­ദ­ന­ക്ഷ­മത കൈവ­രി­ക്കും.
തണൽ. കുത്തി­മ­റി­യാ­നുള്ള ടാങ്ക്‌, തണു­പ്പി­ക്കാൻ സഹാ­യി­ക്കുന്ന സ്പ്രിംഗ്ളർ, വെള്ള­ടാപ്പ്‌ എന്നി­ങ്ങനെ ചൂടിനെ ക്രമീ­ക­രി­ക്കാ­നുള്ള സംവി­ധാ­ന­ങ്ങൾ ചെയ്യു­ക.
എല്ലാ മൃഗ­ങ്ങ­ളെയും പുറ­ത്തു­നിന്ന്‌ നിരീ­ക്ഷി­ക്കാൻ കഴി­യു­ന്നതും ലേബർചാർജ്ജ്‌ കുറ­ക്കുന്ന രീതി­യി­ലു­മാ­വണം കൂടിന്റെ രൂപ
കൽപന.

ആൺപ­ന്നി­കൾ, ഗർഭി­ണി­കൾ, പന്നി­കു­ട്ടി­കൾ പെൺപ­ന്നി­കൾ എന്നി­വയെ എല്ലാം പറ­മ്പിൽ തുറ­ന്നു­വിട്ട്‌ ഭാഗി­ക­മായ ഷെൽട്ട­റു­കൾ കൊടു­ക്കാം.
പ്രസ­വിച്ച പന്നി­യേയും കുട്ടി­ക­ളെയും കൂട്ടിൽതന്നെ അട­ച്ചി­ട­ണം. ലളി­തവും ചില­വു­കു­റ­ഞ്ഞ­തു­മായ വസ്തു­ക്കൾ കൊണ്ട്‌ മേൽപ­റ­ഞ്ഞ­രീ­തി­യിൽ കൂടു­കൾ ഉണ്ടാ­ക്കാവു­ന്ന­താ­ണ ഗ്രാമീണ മേഖ­ല­യിൽ ലാഭ­ക­രം.
എല്ലാ വിഭാ­ഗ­ത്തിലും പെട്ട പന്നി­കൾക്കായി സ്ഥല­സൗ­ക­ര്യ­മ­നു­സ­രിച്ച്‌ കൂടു­കൾ നിർമ്മി­ക്കാം.
വന്ധ്യം­ക­രണം നട­ത്താത്ത ആൺപ­ന്നി­ക­ളെയും പെൺപ­ന്നി­ക­ളെയും ഒരു­മിച്ച്‌ പാർപ്പി­ക്ക­രു­ത്‌
.
ആൺപ­ന്നി­യുടെ കൂട്‌

പന്നി­ക്കൂ­ടിന്‌ 6.25 7.5 ച.മീ വിസ്തൃ­തിയും വ്യായാ­മ­ത്തി­നായി 88 12 ച.മീ വിസ്തൃ­തിയും ലഭ്യ­മാ­ക്ക­ണം. 1.5 മീ ഉയ­ര­ത്തി­ലാ­വണം ചുമര്‌

പെൺപ­ന്നി­യുടെ കൂട്‌ ആൺപ­ന്നി­യു­ടെ­തു­പോ­ലുള്ള കൂടും പൊതു­സ്ഥ­ലവും ലഭ്യ­മാ­ക്കാം. ഒരു കൂട്ടിൽ 10­-15 പെൺപന്നി­കളെ പാർപ്പി­ക്കാം. ഒന്നിന്‌ 2 ച.­മീ. സ്ഥലം എന്ന രീതി­യിൽ ലഭ്യ­മാ­ക്കാം.

പ്രസ­വിച്ച പന്നി­ക്കുള്ള കൂട്‌

ഇവയെ പ്രത്യേകം ഈറ്റി­ല്ല­ങ്ങ­ളിൽ പാർപ്പി­ക്ക­ണം. 2.5 ഃ4ഃ10 ച.മീ സ്ഥലം എന്ന അള­വിൽ അഴി­യ­ടിച്ച കൂടു­ക­ളാണ്‌ വേണ്ട­ത്‌. ക്രീപ്പ്‌ ഏരി­യ, വെള്ളം, ഇവ­യെല്ലാം ഉൾക്കൊ­ള്ളി­ക്ക­ണം.
വള­രുന്ന വക്ക്‌ വളർന്നു കൊഴു­ക്കുന്ന പന്നി­കൾക്ക്‌ കവർചെയ്ത ഒരു കോൺക്രീ­റ്റ്മുറ്റം ലഭ്യ­മാ­ക്ക­ണം. മുൻവ­ശത്തു ക്രമീ­ക­രി­ച്ചി­രി­ക്കുന്ന കുടി­വെള്ളം തീറ്റ വിശ്ര­മി­ക്കാ­നുള്ള സ്ഥലം എന്നി­വ­യെല്ലാം അട­ങ്ങിയ കൂട്‌ വാസ­സ്ഥ­ല­മാണ്‌ പരി­പാ­ല­ന­ത്തി­നായി ഉദ്ദേ­ശി­ക്കു­ന്ന­ത്‌. 2 ച.മീ ഒന്നിന്‌ എന്ന അള­വി­ലാണ്‌ സ്ഥല സൗക­ര്യം.

പന്നി­ക­ളുടെ പ്രത്യു­ത്പാ­ദനം;

പന്നി­ക­ളുടെ പ്രത്യു­ത്പാ­ദനം

ബ്രീഡിം­ങ്ങി­നായി ആൺപ­ന്നി­കളെ തെര­ഞ്ഞെ­ടു­ക്കു­മ്പോൾ

നല്ല ഉത്പാ­ദ­ന­ഗു­ണ­മുള്ള മാതൃ­-­പിതൃ പന്നി­ക­ളുടെ സന്തതി ആയി­രി­ക്ക­ണം.
8 അംഗ­ങ്ങ­ളു­ള്ളതും ശരാ­ശരി വീനിംങ്ങ്‌ ഭാരം 72 കി.ഗ്രാം ഉള്ള­തു­മായി ഒരു­ലി­റ്റ­റിലെ അംഗ­മാ­യി­രി­ക്ക­ണം.
മേൽപ­റഞ്ഞ പ്രാഥ­മിക പരി­ഗ­ണ­ന­ക­ളുള്ള 5 മാസം പ്രായ­മായ ശരീ­ര­ഭാരം മിനിമം 60 കി.ഗ്രാം ഉള്ള ഒന്നാ­യി­രി­ക്ക­ണം. അന്തിമ തെര­ഞ്ഞെ­ടു­പ്പിനു പരി­ഗ­ണി­ക്കു­മ്പോൾ 7 മാസം പ്രായ­മാ­യതും 90 കി.ഗ്രാം ഭാര­മു­ള്ള­തു­മായ ഒരു ആൺപ­ന്നിയെ തെര­ഞ്ഞെ­ടു­ക്കാം.
ഒരു കാര­ണ­വ­ശാലും ശാരീ­രി­ക­വൈ­ഗ­ല്യ­ങ്ങ­ളുള്ളവ ആക­രു­ത്‌.
ബീജ­സ­ങ്ക­ല­ന­ത്തി­നു­പ­യോ­ഗി­ക്കുന്ന ആണും പെണ്ണും വ്യത്യ­സ്ത ­ലിറ്റ റിലു­ള്ള­വ­യാ­വ­ണം. ആൺപ­ന്നി­കളെ കാലാ­വുധി അനു­സ­രിച്ച്‌ -ര­ണ്ടു­വർഷ­ത്തി­ലൊ­രുക്കൽ മാറ്റ­ണം.

ആൺപ­ന്നി­യുടെ പരി­പാ­ലനം

ലൈഗിംക പക്വത 7 മാസം ആകു­മ്പോൾ ഉണ്ടാ­കു­മെ­ങ്കിലും 10­-12 ആയ­തി­നു­ശേഷം (ഭാരം 100 കി.­ഗ്രാം) ആയാൽ മാത്രമേ പതി­വായി ഉപ­യോ­ഗി­ക്കാ­വൂ. ഇവയെ സേവ­ന­ത്തി­നു­ശേ­ഷമേ തീറ്റ­യെ­ടു­ക്കാൻ അനു­വ­ദി­ക്കാ­വൂ. ആൺപെൺ അനു­പാതം 1:25 പുറത്ത്‌ വ്യായ­മ­ത്തി­നുള്ള അവ­സരം ലഭ്യ­മാ­ക്കി­യാൽ ഇവ ഊർജ്ജ­സ്വ­ല­ത­രാ­യി­രി­ക്കും. കൂടു­തൽ തടി­ക്കാനോ മെലി­യാനോ അനു­വ­ദി­ക്ക­രു­ത്‌. ആൺപ­ന്നി­കളെ കരു­ത­ലോ­ടെയും ശ്രദ്ധ­യോ­ടെയും കൈകാര്യം ചെയ്യ­ണം. ഇവ എപ്പോൾ വേണ­മെ­ങ്കിലും അപ­ക­ട­കാ­രി­യാ­വാം എന്നോർക്കു­ക. ഓരോ­ന്നി­നേയും പ്രത്യേകം പ്രത്യേകം പാർപ്പി­ക്കു­ക. പ്രായ­മ­നു­സ­രിച്ച്‌ ആഴ്ച­യിൽ 2 മുതൽ 4 വരെ സേവനം ആവാം. ഇവയെ ബ്രൂസെ­ല്ലാ­സിസിലെപ്പ്റ്റോ സൈപ­റോ­സിസ പരിശോധന­കൾക്ക്‌ ഇട­ക്കി­ടക്ക്‌ വിധേ­യ­മാ­ക്കണം.

പെൺപന്നി

നല്ല മാതൃ­ഗു­ണ­മുള്ള (ലി­റ്റർവ­ലി­പ്പവും വീനിംങ്ങ്‌ ഭാരവും കണ­ക്കി­ലെ­ടുത്ത്‌ ) പന്നി­ക­ളിൽ നിന്നു വേണം പ്രത്യ­ത്പാ­ദ­ന­ത്തി­നുള്ളവയെ തെര­ഞ്ഞെ­ടു­ക്കാൻ. 12­-14 വരെ തുല്യ അക­ല­ത്തി­ലുള്ള മുല­ക്കാ­മ്പു­ക­ളും, നല്ല വളർച്ചയും ഉണ്ടാ­യി­രി­ക്ക­ണം.
കുഞ്ഞു­ങ്ങ­ളിൽനിന്നു അക­റ്റിയ പന്നി: പ്രസ­വിച്ച്‌ 8 ആഴ്ച­യാ­കു­മ്പോൾ മുല­കു­ടി­മാറ്റും ഇങ്ങിനെ മാറ്റിയ പന്നി 3-10 ദിവ­സ­ത്തി­നു­ള്ളിൽ മദി­യി­ലാ­വും. ആദ്യ­മ­ദ­തന്നെ ബീജ­സ­ങ്ക­ലനം നട­ത്തണം ക്ഷീണി­ത­യാ­ണെ­ങ്കിൽ പോഷ­ക­ഗു­ണ­മുള്ള തീറ്റ­കൊ­ടു­ത്താൽ പെട്ടെന്ന്‌ ആരെഗ്യം വീണ്ടെ­ടു­ക്കാം.
ഗർഭിണി പന്നി­ക­ളും പന്നി­ത്ത­രു­ണി­കളും: പോഷ­സ­മ്പു­ഷ്ട­മായ തീറ്റ­ക്കു­പു­റമേ പതി­വായി വ്യായാ­മവും ആവ­ശ്യ­മാ­ണ്‌. ഭക്ഷണം വച്ചു­കൊ­ടുത്ത്‌ അൽപ­ദൂര നട­ത്തി­ക്കു­ന്നത്‌ ഒരു വ്യായാ­മ­മാ­കും. ഒരേ അവ­സ്ഥ­യി­ലുള്ളവയെ ഒരു­മിച്ചു നട­ത്തി­ക്കാം. ബൂജ­സ­ങ്ക­ലനം നട­ത്തി­യ­വയെയും അല്ലാ­ത്ത­വ­യെയും പ്രത്യേകം പ്രത്യേകം പാർപ്പി­ക്ക­ണം. ഗർഭി­ണി­ക­ളുടെ കൂടെ ആൺപ­ന്ന­കളെ ഒരു കാര­ണ­വ­ശാലും പാർപ്പി­ക്ക­രു­ത്‌. തിക്കും­തി­രക്കും ഉണ്ടാ­ക­രു­ത്‌. തെന്നി­വീ­ഴുന്ന തറ ഒഴി­വാ­ക്ക­ണം. ഗർഭി­ണി­കൾക്ക്‌ ഒരു തര­ത്തി­ലുള്ള സമ്മർദ്ദവും പാടി­ല്ല

രോഗ­നി­യ­ന്ത്രണം;
രോഗ­ല­ക്ഷ­ണ­ങ്ങ­ളായ തീറ്റ­യെ­ടു­ക്കു­ന്നത്‌ കുറ­യൽ, പനി, വിസർജ്ജന വൈക­ല്യ­ങ്ങൾ, മറ്റു അസാ­ധാ­രണ സ്വഭാ­വ­ങ്ങൾ എന്നിവ നിരീ­ക്ഷി­ക്കു­ക.
രോഗം സംശ­യി­ക്കു­ന്നു­വെ­ങ്കിൽ അടു­ത്തുള്ള വെറ്റി­ന­റി­ഡോ­ക്ട­റുടെ യോ ആരോഗ്യ കേന്ദ്ര­ങ്ങ­ളു­ടെയോ സഹായം തേടുക
സാധാ­രണ കണ്ടു­വ­രുന്ന രോഗ­ങ്ങ­ളിൽ നിന്നുള്ള സുരക്ഷ ഉറ­പ്പാ­ക്കു­ക.
പകർച്ച­വ്യാധി പൊട്ടി പുറ­പ്പെ­ടു­ന്ന­തായി തോന്നി­യാൽ രോഗം ബാധിച്ച കന്നിനെ മറ്റു­ള്ള­വ­യിൽ നിന്ന്‌ ഉട­നടി മാറ്റി­പാർപ്പിച്ച്‌ സുര­ക്ഷാ­മർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കു­ക.
പതി­വായി വിര­നിർമ്മാർജ്ജനം നട­ത്തുക
മൃഗ­ങ്ങ­ളുടെ ചാണകം പരി­ശോ­ധിച്ച്‌ ആന്ത­രിക പരാ­ദ­ങ്ങ­ളുടെ സാന്നി­ദ്ധ്യ­മു­ണ്ടെ­ങ്കിൽ ആവ­ശ്യായ മരു­ന്നു­കൾ കൊടു­ക്കു­ക.
ആരോ­ഗ്യ­പ്ര­ശ്ന­ങ്ങൾ ഒഴി­വാ­ക്കാൻ ഭക്ഷ­ണ­ത്തിലും കുടി­വെ­ള്ള­ത്തിലും ശുചിത്വം പാലി­ക്കു­ക. പ്രതി­രോധ വാക്സി­നു­കൾ കുത്തി­വെ­യ്പു­കൾ ക്രമ­മായി പിൻതു­ട­രു­ക.
രോഗനിയ­ന്ത്ര­ണവും ചികി­ത്സയും

രോഗങ്ങൾ

ലക്ഷ­ണം

നിയ­ന്ത്ര­ണവും ചികി­ത്സയും

മാസ്റ്റി­റ്റിസ്‌ (അകി­ടു­വീക്കം )
വേദ­ന­യോടെ വീർത്തു­കെട്ടി പനി­യുള്ള അകി­ട്‌.നേർത്തതും ചോര­ക­ലർന്ന­തു­മായ അകിട്‌
ശുചിത്വം വർദ്ധി­പ്പി­ക്കുക ആവ­ശ്യ­മായ ആന്റി­ബ­യോ­ട്ടി­ക്കു­കൾ കൊടു­ക്കുക

കുള­മ്പ­ചീ­യൽ
കുളമ്പ്‌ ചീഞ്ഞത്‌ പോലെ കാണ­പെ­ടു­കയും വൃത്തി­കെ­ട്ട­മണം വമി­ക്കു­കയും ചെയ്യും. പതുക്കെ അമർത്തു­മ്പോൾ വേദന ലക്ഷ­ണ­ങ്ങൾ കാണി­ക്കുന്നു
കോപ്പർസൾഫേറ്റ്‌ ലായനിയിൽ മുക്കുക

ബ്രൂസെ­ല്ലോ­സിസ്‌
അക്ഷ­മ, ചോറി­ച്ചിൽ, ഭാരം കുറ­യൽ, പാൽ കുറ­യുന്നു
പൊടി­യായോ (സ്പ്രേ ആയോ കുതിർത്തു­കൊ­ടു­ക്കു­ന്നതോ ആയ രാസ വസ്തു­ക്കൾ ഉപ­യോ­ഗി­ക്കുക

വിഷ­ബാധ
കുഴ­ഞ്ഞു­പോ­കു­ക- തുടർന്ന്‌ ബോധ­ക്ഷയം ശക്തി­യായ വേദ­ന, ഛർദ്ദി, തുടർന്നു മരണം
വിഷ­മുള്ള സസ്യങ്ങ­ളിൽ നിന്നും രാസ­വ­സ്തു­ക്ക­ളിൽ നിന്നും അക­റ്റി­സൂ­ക്ഷി­ക്കു­ക. ഉടനെ ചികിത്സ കൊടു­ക്കുക
ബ്ളോട്ട്‌
വയ­റിന്റെ ഇട­തു­ഭാഗം വീർത്തി­രി­ക്കു­ന്നു. ശ്വസി­ക്കാൻ ബുദ്ധി­മുട്ട്‌ അസ്വ­സ്ഥത പ്രക­ടി­പ്പി­ക്കുന്നു
പച്ച­പ്പുല്ല്‌ അധികം കൊടു­ക്കു­ന്നത്‌ ഒഴി­വാ­ക്കു­ക. …

12072637_164142713931306_3442362646304417585_n 17021_164142693931308_1897318447286321581_n 12106807_164142700597974_6138482457898310570_n

Advertisements

ഡെയറി ഫാം തുടങ്ങാൻ ഉദ്ദേശ്യമുണ്ടോ???!!!🐄🐮

ഡെയറി ഫാം തുടങ്ങാൻ ഉദ്ദേശ്യമുണ്ടോ???!!!🐄🐮

ഒരുപാട് പേർ ചോദിക്കാറുണ്ട്… ഇപ്പോൾ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാൻ ആലോചനയുണ്ട്… എന്താണ് ചെയ്യേണ്ടത്….!!??🤔

അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്…. പറയുവാനും ഏറെയുണ്ട്… എങ്കിലും, വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ചേർക്കുന്നു…🤗

ഒരു സംരംഭം തുടങ്ങാൻ ആലോചിക്കുമ്പോൾ, അതിന്റെയൊപ്പം നില്ക്കാം, എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡെയറി ഫാം!!! നാട്ടിലൊരു ഡെയറി ഫാം തുടങ്ങിവച്ചു, വിദേശത്തിരുന്നു, നടത്താമെന്ന് സ്വപ്നം കാണരുത്… സാറ്റലൈറ്റ് ക്യാമറ ഫാമിൽ വച്ചാൽ പോലും രക്ഷയില്ല!! ഉടമസ്ഥൻ കൂടെയുണ്ടെങ്കിൽ മാത്രമേ അധികവും ഡെയറി ഫാം വിജയിക്കൂ!! വിശ്വസ്തരായ നോട്ടക്കാർ ഉണ്ടെങ്കിൽ പോലും, പണം മുടക്കിയ ആൾ ഇല്ലെങ്കിൽ, പണി കിട്ടും…!!!😇

സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകൾ, നിർമ്മാണ ചിലവുകൾ, ഡെയറി ഫാം അനുബന്ധിച്ചു നടത്താവുന്ന സംരംഭങ്ങൾ, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിർമ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവർധനവ് തുടങ്ങിയ അനേകം കാര്യങ്ങൾ നന്നായി പഠിക്കേണ്ടതുണ്ട്….☺

കൃഷിയിടം രൂപകല്‍പന ചെയ്യുന്നത്, വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കയ്യിലുള്ള സ്ഥലം മുഴുവനും പ്രയോജനപ്പെടുത്തണം.. വീട്,കാലിത്തൊഴുത്ത്, തീറ്റപുൽകൃഷി, ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ്‌ നിർമ്മാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജല സംരക്ഷണം, കോഴി, ആട്, പന്നി, മുയല്‍, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികള്‍, മഴവെള്ളസംഭരണികള്‍, മത്സ്യകൃഷി, നെല്കൃഷി – ഹ്രസ്വകാല വിളകള്‍, പച്ചക്കറി കൃഷി, വാണിജ്യ വിളകൾ, പാല്‍ സംസ്കരണം, മൂല്യ വര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഒരു പുരയിടത്തില്‍, സംരംഭകര്‍ക്കുണ്ട്!!!😎

നാട്ടിൽ നന്നായി നടക്കുന്ന ഡെയറി ഫാമുകൾ സന്ദർശിക്കുക, അവർ തീറ്റ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക എന്നതെല്ലാം പ്രാരംഭ ഒരുക്കമാണ്… വിജയിച്ച ഫാമുകൾ കണ്ടു കണ്ണു തള്ളാതെ, പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകൾ കൂടി പഠന വിധേയമാക്കുക… ഒപ്പം തന്നെ, ഡെയറിഫാം ലൈസൻസിംഗ് നടപടി ക്രമങ്ങൾ മനസിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക എന്നിവയും ചെയ്യുക. പശു വളർത്തലിലും, താല്പര്യമുള്ള അനുബന്ധ മേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതാണ്‌.. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ പരിശീലനകേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്സൈറ്റ് വഴി, പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാം!!!🤓

ഓരോ ഗ്രാമ പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഒരോ ബ്ളോക്ക് പഞ്ചായത്തുകളിൽ ഓരോ ക്ഷീരവികസന ഓഫീസും, പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ലഭ്യമാക്കുന്നതിന് ഈ ഓഫീസുകളുമായി ബന്ധപ്പെടാം. ഡെയറിഫാം എവിടെയാണ് ഉള്ളത്, ആ സ്ഥലത്തുള്ള ഓഫീസിനു മാത്രമേ, പദ്ധതികൾ നൽകി സഹായിക്കാൻ സാധിക്കുകയുള്ളൂ… ബാങ്ക് ലോൺ ആവശ്യമെങ്കിൽ, നബാർഡിന്റെ പദ്ധതികൾ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കിൽ അന്വേഷിക്കാം..🙂

സോഷ്യൽ മീഡിയ വഴിയും, കൃഷിയിലും പശുവളർത്തലിലും ഉള്ള നൂതന സാങ്കേതിക വിദ്യകൾ, നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്… കിസാൻ കാൾ സെന്റർ മുതൽ വിവിധ ഏജൻസികളുടെ വെബ്‌സൈറ്റ്, ആപ്പിക്കേഷൻസ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ICT ടൂൾസ് പരമാവധി പ്രയോജനപ്പെടുത്തുക… ഒരു ചെറിയ അറിവ്, ചിലപ്പോൾ വലിയ ചിലവ്‌ ലാഭിച്ചേക്കാം!! കർഷകരുടെ whats up, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം!! ചിലവ്‌ കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും, ഒന്നിച്ചു ഓർഡർ ചെയ്തു എടുക്കാനൊക്കെ, ഇതു സഹായകരമാണ്..👳

വളരെ പ്രധാനപ്പെട്ട ഒരു കാര്യം, തീറ്റയാണ്… കാലിത്തീറ്റ, പുല്ല്, വൈക്കോൽ എന്നിവ മാത്രം ഉപയോഗപ്പെടുത്തി ഫാം നടത്തുന്നതിനെക്കാൾ, മെച്ചമാണ്, ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിനു നൽകുന്നത്!! ആവശ്യമായ പോഷകങ്ങൾ പശുവിനു ലഭ്യമാക്കുന്ന രീതിയിൽ, വിപണിയിൽ ലഭ്യമായ ചിലവ്‌ കുറഞ്ഞ തീറ്റവസ്തുക്കൾ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം… TMR തീറ്റയും മറ്റും ഇതൊക്കെ തന്നെ!!🌾🌿

നല്ല പശുക്കളെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഒരു കടമ്പ!! ഒരു കാര്യം നന്നായി മനസ്സിൽ വയ്ക്കുക… മതിയായ കാരണങ്ങളില്ലാതെ നല്ലൊരു കറവപ്പശുവിനെ കേരളത്തിലെ ഒരു കർഷകനും, വിറ്റ് ഒഴിവാക്കില്ല!! പണത്തിനുള്ള ആവശ്യമോ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് മൂലമോ, വിൽക്കുന്ന കറവപ്പശുക്കളെ നന്നായി നോക്കി വാങ്ങാവുന്നതാണ്.. വിശ്വസ്തരായവർ വഴി കേരളത്തിനു പുറത്തുനിന്നും പശുക്കളെ വാങ്ങാം… എവിടെനിന്ന് വാങ്ങിയാലും നിലവിൽ നൽകിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം… എത്ര പാൽ കിട്ടുമെന്ന് മാത്രം, ചോദിച്ചാൽ പോര!! കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം… നമ്മുടെ ഫാമിൽ നല്ല സംരക്ഷണം കൊടുത്തു വളർത്തി യെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു..!!🐮

പാലിന് വിപണി കണ്ടെത്താൻ എളുപ്പം തന്നെയാണ്. പാൽ കറന്നെടുത്ത ഉടനെ മികച്ചരീതിയിൽ, പാക്ക് ചെയ്ത് അല്ലെങ്കിൽ കുപ്പികളിലാക്കി, ഫാം ഫ്രഷ്മിൽക്ക് എന്ന പേരിൽ വിൽക്കാം.. നഗരപ്രദേശങ്ങളിൽ ഇതിന് വലിയ ഡിമാന്റ് തന്നെയുണ്ട്. തൈര്, സംഭാരം, നെയ്യ്, പനീർ, സിപ്-അപ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ആക്കുമ്പോൾ അധിക വില ലഭിക്കുകയും ചെയ്യും.🍼🍧

കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീര സഹകരണ സംഘങ്ങൾ മുഖേന പാൽ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്.. കാലിത്തീറ്റ, ചോളപ്പൊടി, ധാതുലവണ മിശ്രിതം ഉൾപ്പെടെയുള്ള തീറ്റ വസ്തുക്കൾ വാങ്ങുന്നതിനും, പാൽ വിപണനം നടത്തി കൃത്യമായ പാൽവില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു… വൈവിധ്യമാർന്ന പ്രവർത്തങ്ങൾ ചെയ്യുന്ന സംഘങ്ങൾ കൂടുതൽ നല്ലൊരു സാധ്യതയാണ്… പഞ്ചായത്തുകളുടെ, ‘പാലിന് ഇൻസെന്റീവ് ധനസഹായം’ ലഭിക്കുന്നതിന്, ക്ഷീരസംഘത്തിൽ നൽകുന്ന പാലിന്റെ അളവാണ് പരിഗണിക്കുക.. ക്ഷീരകർഷക ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും…👷

ഫാം ടൂറിസം, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കിൽ, നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം ചെലവിടാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുവാൻ ആകും!! വിദേശികളെക്കാൾ ആഭ്യന്തര ടൂറിസ്റ്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലും, തണുത്തകാറ്റും, നാടൻ ഭക്ഷണവും, ഏറുമാടവും, വയലേലകളും…. ഇതെല്ലാം ആസ്വദിച്ചു, ഒരു ‘ഏദൻ തോട്ടത്തിൽ’ താമസിച്ചു മടങ്ങാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്!!! ഒരു ഫാം തുടങ്ങുന്നത്, ഇങ്ങിനെയൊക്കെ രൂപം മാറാനും മതി!! വരുമാന സാധ്യത ഏറെയാണ്!!!🐐🐓

ചെറുപ്പക്കാരും പ്രവാസികളും, ഡെയറി ഫാം മേഖലയിലേക്കു ധാരാളമായി കടന്നു വരുന്നുണ്ട്… നാട്ടിൽ/വീട്ടിൽ തന്നെ സംരഭം തുടങ്ങാം, പാലിന് വില ഇടിഞ്ഞുപോകില്ല എന്ന വിശ്വാസം, സ്ഥിര വരുമാനം(ഒരു ലക്ഷം രൂപയിൽ അധികം മാസം പാൽ വില കിട്ടുന്ന കർഷകർ ഇവിടെയുണ്ട്), സംരഭം തുടങ്ങുന്ന ദിവസം മുതൽ വരുമാനം, താരതമ്യേന വൈദഗ്ദ്ധ്യം കുറഞ്ഞ മേഖല, എന്നിവയെല്ലാം ആകർഷിക്കുന്നവയാണ്!!
മറ്റ് ഏതു തൊഴിലിടങ്ങളെയും പോലെ, അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളമായി ഡെയറി ഫാം രംഗത്തു ജോലി ചെയ്തു വരുന്നു… മികച്ച യന്ത്രവൽക്കരണം നടത്തിയ ഫാമുകളിൽ, മനുഷികാധ്വാനം കുറവ് തന്നെ!!! 🚜

365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത്, എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ മറുവശമാണ്!!!തുടങ്ങിക്കഴിഞ്ഞാൽ ഒരു ദിവസം പോലും, ഡെയറി ഫാം നിർത്തി വെച്ചു, വിശ്രമിക്കാമെന്നു ചിന്തിക്കേണ്ട!!! കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ ഇല്ലെങ്കിൽ, ഡെയറി ഫാം ലാഭകരമാക്കാനും കഴിയില്ല!! തീറ്റയിലും പരിചരണത്തിലും എപ്പോഴും ശ്രദ്ധ ഇല്ലെങ്കിൽ, ഫാം പൊളിഞ്ഞു പോകും!!😷

ഡെയറി ഫാമിലെ കമ്പ്യൂട്ടർ വൽക്കരണം, റോട്ടറി മിൽകിങ് പാർലർ, 30-35 ലിറ്ററിന് മുകളിൽ പാൽ ചുരത്തുന്ന പശുക്കൾ, ആട്ടോമാറ്റഡ് ആയ ഹൈ ടെക് ഡെയറി ഫാം, തുടങ്ങിയ സുന്ദര ഭാവനകൾ നല്ലതു തന്നെ!! എന്നാൽ ഇതെല്ലാം ആദ്യമേ തുടങ്ങി വച്ചു, ‘ദാസനും വിജയനും’ ആയി മാറാതിരുന്നാൽ ഭാഗ്യം!! ഫാമിലെ ഓരോ ചുവടുവയ്പ്പും, കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മാത്രം!! ഒന്നുമറിയാതെ, വലിയ തുക മുടക്കി ഫാം ഓട്ടോമേഷൻ ചെയ്യുന്നവർ, മുടക്ക് മുതൽ പോലും കിട്ടാതെ വലയുന്നതും, മിക്കവാറും കാണുന്ന കാഴ്ചയാണ്!!!😛

ഡെയറി ഫാമിംഗ് രംഗത്തു അഭ്യസ്തവിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട്!! സ്ഥിര വില കിട്ടുന്ന ഏക കാർഷികോൽപ്പന്നം പാൽ ആയതു തന്നെ കാരണം!! ഫ്രഷ് മിൽക്കിന്‌, നഗരങ്ങളിലുള്ള വിപണി കുതിച്ചുയരുകയാണ്‌. നാടൻ പശുവിൻ പാൽ ‘A2 മിൽക്ക്’ എന്ന ലേബലിൽ ഉയർന്ന വിലയ്ക്കും വിൽക്കാൻ കഴിയുന്നു… പാലിന്റെ ഉപഭോഗം അനുദിനം വർദ്ധിച്ചു വരുന്നു!! വമ്പൻ ബ്രാൻഡുകൾ വരെ മത്സര രംഗത്തുണ്ട്… ഓൺലൈനായുള്ള പാൽ, ഉൽപ്പന്ന വില്പനയ്ക്കും സാധ്യതയുണ്ട്!!!😱

അപ്പോൾ, പ്രിയ പ്രവാസികളെ…. മണലാരണ്യത്തിലെ ചൂടിലും, ശൈത്യരാജ്യങ്ങളിലെ തണുപ്പിലും ജോലി ചെയ്തു അധ്വാനിച്ചു സമ്പാദിച്ച പണമാണെങ്കിൽ, നന്നായി പഠിച്ചിട്ടു മാത്രം ഡെയറി ഫാമിംഗ് രംഗത്തു ഇറങ്ങുക!! നമ്മുടെ നാട്ടിൽ, ധാരാളം ഫാം തുടങ്ങുന്നുണ്ട്, മറു വശത്തു പൂട്ടിപോകുന്നുമുണ്ട്…!!! ഒന്നോ രണ്ടോ പശുവിൽ ആരംഭിച്ചു, നല്ല കരുതലിൽ തുടങ്ങിയ ഫാമുകൾ തന്നെയാണ്, അധികവും വിജയിച്ചു നിൽക്കുന്നതും!!! ഫാം തുടങ്ങിത്തരാം എന്നു പറഞ്ഞു അടുത്തു കൂടുന്നവരെയും സൂക്ഷിക്കുക… നമ്മുടെ അറിവും ഇടപെടലും മാത്രമാണ്, ഡെയറി ഫാം വിജയിപ്പിക്കുക… തുടക്കം ചെറിയ രീതിയിൽ, കൃത്യതയോടെ ആവട്ടെ…ക്രമേണ വലിയ വിജയത്തിൽ, നമുക്ക് ചെന്നെത്താം!! ഡെയറി ഫാം തുടങ്ങുന്ന എല്ലാവർക്കും, ആശംസകൾ….😊

പശുക്കളിലെ പ്രത്യുല്‍പാദനം

പശുക്കളിലെ പ്രത്യുല്‍പാദനം

ഒരു പെണ്‍കന്നുകുട്ടി ജനിച്ചാല്‍ ഏതൊരു കര്‍ഷകന്റെയും ആഗ്രഹം എത്രയും നേരത്തെ അതിനെ കറുവപ്പശുവാക്കി മാറ്റുകയെന്നതാണ്. കന്നുകുട്ടികള്‍ ആരോഗ്യത്തോടെ വളരാന്‍ ജനിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ കന്നിപ്പാല്‍ നല്‍കിത്തുടങ്ങണം. മൂന്നുമാസം പൂര്‍ത്തിയാകുന്നതുവരെ പാല്‍ നല്‍കണം. രണ്ടാം ആഴ്ച മുതല്‍ പച്ചപ്പുല്ലും കന്നു കൂട്ടിതീറ്റയും നല്‍കിത്തുടങ്ങാം. മൂന്നാഴ്ച പ്രായത്തില്‍ ആദ്യവിരമരുന്നും തുടര്‍ന്ന് ആറാം മാസം വരെ എല്ലാ മാസവും പിന്നീട് 9 ാം മാസവും 12 ാം മാസവും വിരമരുന്ന് നല്‍കണം. കിടാരികള്‍ 15-18 മാസം പ്രായത്തില്‍ ഗര്‍ഭിണിയാവുകയും പ്രസവാനന്തരം മൂന്നു മാസത്തിനകം വീണ്ടും ഗര്‍ഭിണിയാവുകയും ചെയ്താല്‍ മാത്രമേ പശുവളര്‍ത്തല്‍ ആദായകരമാക്കാന്‍ സാധിക്കൂ. കിടാരികളിലെ മദിലക്ഷണം കൃത്യസമയത്ത് കണ്ടെത്തുകയെന്നത് വളരെ പ്രാധാനമാണ്.

ഇടവിട്ടുള്ള കരച്ചില്‍, ഈറ്റത്തില്‍ നിന്നും സ്രവം, മറ്റു പശുക്കളുടെ മേല്‍ കയറല്‍, മറ്റുള്ളവക്ക് കയറാന്‍ നിന്നു കൊടുക്കല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണാം. മദിലക്ഷണം ശരാശരി 15 മണിക്കൂറാണ്. രാവിലെ മദിലക്ഷണം കണ്ടാല്‍ ഉച്ചയ്ക്കു ശേഷവും ഉച്ചയ്ക്കു ശേഷം കണ്ടാല്‍ പറ്റേ ദിവസം രാവിലെയും ബീജാധാനം നടത്തണം. ബീജാധാനത്തിനു ശേഷം ഒരാഴ്ച തീരെ വെയിലത്ത് കെട്ടാതിരിക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും. ബീജാധാനത്തിന് ശേഷം 18-22 ദിവസത്തില്‍ മദി ആവര്‍ത്തിച്ചാല്‍ വീണ്ടും ബീജാധാനം നടത്തണം. ബീജാദാനത്തിന് ശേഷം മദി കണ്ടില്ലെങ്കില്‍ 2 മാസത്തിനും 3 മാസത്തിനുമിടയില്‍ ഗര്‍ഭ പരിശോധന നടത്താനും മറക്കരുത്.

ഒന്നര വയസ്സായിട്ടും മദിലക്ഷണം കാണിക്കാത്ത കിടാരികള്‍, മൂന്ന് തവണ തുടര്‍ച്ചയായി ബീജധാനം നടത്തിയിട്ടും ഗര്‍ഭധാരണ നടക്കാത്ത കിടാരികള്‍/പശുക്കള്‍, പ്രസവാനന്തരം മൂന്ന് മാസം കഴിഞ്ഞിട്ടും മദികാണിക്കാത്ത പശുക്കള്‍ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം

ബ്രോയ്‌ലർ കോഴി

ബ്രോയ്‌ലർ കോഴി എന്ന് അറിയപ്പെടുന്ന ഇനം കോഴികൾ (cobb, ross, habbard തുടങ്ങിയവ) വർഷങ്ങൾ നീണ്ട റിസർച്ചിന്റെ ഫലമായി വികസിപ്പിച്ചെടുത്ത ബ്രീഡുകൾ ആണ്.
ആദ്യമായി cobb ഇനം ഉണ്ടാക്കിയപ്പോൾ (1980-85) അതിന്റെ ശരീരഭാരം 45 ദിവസം കൊണ്ട് 1.3kg ആയിരുന്നു. അത് തുടർച്ചയായി ‘സെലെക്ഷൻ’ ‘ക്രോസിംഗ്’ എന്നീ രീതികളിലൂടെ ക്രമേണ ഭാരം ഉണ്ടാക്കാനുള്ള ജനിതക ഗുണം ഓരോ തലമുറയിലും കൂട്ടിയെടുത്ത് 2010 ആയപ്പോഴേക്കും 45 ദിവസം കൊണ്ട് 1.8 എന്ന നിലയിലേക്ക് ഉയർത്തി. അത് ഇപ്പൊ 45 ദിവസം കൊണ്ട് 2.0 kg ആയി നിൽക്കുന്നു.
(വളരെ തടിയുള്ള രണ്ടുപേർക്ക് തമ്മിൽ ഉണ്ടാകുന്ന കുട്ടി തടിയൻ ആകാനുള്ള സാധ്യത കൂടുതൽ ആണല്ലോ. അത് ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഗുണമാണെങ്കിൽ ഉറപ്പായും ഉണ്ടാകും. ആ കുട്ടി അതേപോലുള്ള മറ്റൊരു കുട്ടിയെ വിവാഹം കഴിച്ചാലോ, അവരുടെ കുട്ടീ കൂടുതൽ തടിയൻ ആയിരിക്കും. ഇത് തുടർച്ചയായി 50 തലമുറയിൽ ആവർത്തിച്ച് ചെയ്താലോ. ഫലം ഊഹിക്കാം. കോഴികളുടെ കാര്യത്തിൽ അത് 50 ഓ 100 ഓ തലമുറ അല്ല. തുടർച്ചയായി പതിനായിരമോ ലക്ഷമോ തലമുറകൾ ഇപ്പോഴേ കഴിഞ്ഞു. ഇനിയും തുടരും.) അല്ലാതെ ഹോർമോൺ കൊടുത്ത് അല്ല കോഴികളിൽ ഈ ഗുണം ഉണ്ടാക്കുന്നത്. ഇത്തരം അബദ്ധ വാദങ്ങൾ പരത്തുന്നവർക്ക് ചെറിയ മനോവൈകല്യം ഉള്ളവരാണ് എന്ന് വേണം കരുതാൻ. സാമാന്യ യുക്തിക്ക് നിരക്കാത്ത എത്രയോ അബദ്ധജടിലമായ പോസ്റ്റുകൾ ആണ് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നത്. കാര്യമറിയാതെ ആട്ടം കാണുന്ന പലരും അത് ഷെയർ ചെയ്യുകയും ചെയ്യും.
കോഴികളിലെ “ഹോർമോൺ ഉപയോഗത്തെ” സാധുകരിക്കാൻ ഇത്തരക്കാർ ചില ഫോട്ടോകളും കൂടെ ചേർക്കാറുണ്ട്. പലപ്പോഴും വാക്സിനേഷൻ കൊടുക്കുന്നതിന്റെ ചിത്രമായിരിക്കും ഇത്. അല്ലെങ്കിൽ photoshop ചെയ്തെടുക്കാനാണോ ബുദ്ധിമുട്ട്. (അഞ്ച് തലയുള്ള പാമ്പിന്റെ പടവും, നാല് തലയുള്ള പശുക്കുട്ടിയുടെ പടവും ഒക്കെ സത്യമറിയാതെ പലരും എത്രയോ തവണ ഷെയർ ചെയ്തിട്ടുണ്ട് !) കോഴികളിൽ ഒന്നും രണ്ടും ആഴ്ചകളിൽ കണ്ണിൽ ഒരു തുള്ളി വാക്സിൻ കൊടുക്കും (യഥാക്രമം RD-വസന്ത, IBD ഇവയാണ് അത്). മൂന്നും നാലും ആഴ്ചകളിലും ഇത് ആവർത്തിക്കും, പക്ഷെ കണ്ണിൽ അല്ല; കുടിക്കാനുള്ള വെള്ളത്തിലൂടെ ആണെന്ന് മാത്രം. ഇതൊക്കെയാണ് ‘ഹോർമോൺ കൊടുക്കുന്നു’ എന്ന തരത്തിൽ ഇത്തരം വിദ്വംസഹർ പടച്ചു വിടുന്നത്.
ഇവർക്കൊക്കെ ഇതിൽ നിന്ന് എന്താ നേട്ടം? ഒരു നേട്ടവും ഇല്ല. പാഷാണം ഷാജി എന്ന കഥാപാത്രം പറഞ്ഞതുപോലെ “ഒരു സുഖം, ഒരു മനസുഖം”. കിലുക്കം സിനിമയിലെ ജഗതിയുടെ hospital ചിത്രം post ചെയ്തിട്ട് ‘ഷയർ ചെയ്യൂ. ആമേൻ പറയു’ എന്നൊക്കെ post ചെയ്ത വിദ്വാന്മാരല്ലേ ഇവിടുള്ളത്.
ഇതൊക്കെ വായിച്ച് ഇവിടെ ആരും ‘ഹോർമോൺ ഉപയോഗത്തെ’ അവിശ്വസിക്കില്ല എന്നതാണ് സങ്കടകരം. കാരണം അതിനേക്കാൾ ‘രസകരം’ ഹോർമോൺ കൊടുക്കുന്നു എന്ന് പറഞ്ഞു പറത്താൻ ആണല്ലോ. ‘flat earthers’ എന്ന് വിളിക്കപ്പെടുന്ന ഒരു മാനസിക വൈകല്യം ഉണ്ട്. ഭൂമി പരന്നതാണ് എന്ന് ഇന്നും വിശ്വസിക്കുന്നവർ ! ഉരുണ്ടിരിക്കുന്ന ഭൂമിയുടെ സാറ്റലൈറ്റ് ചിത്രവും വിഡിയോയും കാണിച്ചുകൊടുത്താലും ഇവര് അത് തെറ്റാണെന്ന് വാദങ്ങൾ നിരത്തും (പലപ്പോഴും യുക്തിക്ക് നിരക്കാത്തത് ). അതുപോലെയാണ് ചിലർ..! ‘കോഴികളിലെ ഹോർമോൺ ഉപയോഗം’ എന്നത് വെറുമൊരു തെറ്റിധാരണ ആണെന്ന് കാര്യകാരണ സഹിതം സമർത്ഥിച്ചാലും ഇവർ പറയും “അത് ഡോക്ടർക്ക് അറിയാഞ്ഞിട്ടാ.!

ഡെയറി ഫാം തുടങ്ങാൻ ഉദ്ദേശ്യമുണ്ടോ???!!!🐄🐮

ഡെയറി ഫാം തുടങ്ങാൻ ഉദ്ദേശ്യമുണ്ടോ???!!!🐄🐮 ഒരുപാട് പേർ ചോദിക്കാറുണ്ട്… ഇപ്പോൾ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാൻ ആലോചനയുണ്ട്… എന്താണ് ചെയ്യേണ്ടത്….!!??🤔 അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്…. പറയുവാനും ഏറെയുണ്ട്… എങ്കിലും, വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ചേർക്കുന്നു…🤗 ഒരു സംരംഭം തുടങ്ങാൻ ആലോചിക്കുമ്പോൾ, അതിന്റെയൊപ്പം നില്ക്കാം, എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡെയറി ഫാം!!! നാട്ടിലൊരു ഡെയറി ഫാം തുടങ്ങിവച്ചു, വിദേശത്തിരുന്നു, നടത്താമെന്ന് സ്വപ്നം കാണരുത്… സാറ്റലൈറ്റ് ക്യാമറ ഫാമിൽ വച്ചാൽ പോലും രക്ഷയില്ല!! ഉടമസ്ഥൻ കൂടെയുണ്ടെങ്കിൽ മാത്രമേ അധികവും ഡെയറി ഫാം വിജയിക്കൂ!! വിശ്വസ്തരായ നോട്ടക്കാർ ഉണ്ടെങ്കിൽ പോലും, പണം മുടക്കിയ ആൾ ഇല്ലെങ്കിൽ, പണി കിട്ടും…!!!😇 സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകൾ, നിർമ്മാണ ചിലവുകൾ, ഡെയറി ഫാം അനുബന്ധിച്ചു നടത്താവുന്ന സംരംഭങ്ങൾ, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിർമ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവർധനവ് തുടങ്ങിയ അനേകം കാര്യങ്ങൾ നന്നായി പഠിക്കേണ്ടതുണ്ട്….☺ കൃഷിയിടം രൂപകല്‍പന ചെയ്യുന്നത്, വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കയ്യിലുള്ള സ്ഥലം മുഴുവനും പ്രയോജനപ്പെടുത്തണം.. വീട്,കാലിത്തൊഴുത്ത്, തീറ്റപുൽകൃഷി, ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ്‌ നിർമ്മാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജല സംരക്ഷണം, കോഴി, ആട്, പന്നി, മുയല്‍, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികള്‍, മഴവെള്ളസംഭരണികള്‍, മത്സ്യകൃഷി, നെല്കൃഷി – ഹ്രസ്വകാല വിളകള്‍, പച്ചക്കറി കൃഷി, വാണിജ്യ വിളകൾ, പാല്‍ സംസ്കരണം, മൂല്യ വര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഒരു പുരയിടത്തില്‍, സംരംഭകര്‍ക്കുണ്ട്!!!😎 നാട്ടിൽ നന്നായി നടക്കുന്ന ഡെയറി ഫാമുകൾ സന്ദർശിക്കുക, അവർ തീറ്റ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക എന്നതെല്ലാം പ്രാരംഭ ഒരുക്കമാണ്… വിജയിച്ച ഫാമുകൾ കണ്ടു കണ്ണു തള്ളാതെ, പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകൾ കൂടി പഠന വിധേയമാക്കുക… ഒപ്പം തന്നെ, ഡെയറിഫാം ലൈസൻസിംഗ് നടപടി ക്രമങ്ങൾ മനസിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക എന്നിവയും ചെയ്യുക. പശു വളർത്തലിലും, താല്പര്യമുള്ള അനുബന്ധ മേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതാണ്‌.. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ പരിശീലനകേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്സൈറ്റ് വഴി, പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാം!!!🤓 ഓരോ ഗ്രാമ പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഒരോ ബ്ളോക്ക് പഞ്ചായത്തുകളിൽ ഓരോ ക്ഷീരവികസന ഓഫീസും, പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ലഭ്യമാക്കുന്നതിന് ഈ ഓഫീസുകളുമായി ബന്ധപ്പെടാം. ഡെയറിഫാം എവിടെയാണ് ഉള്ളത്, ആ സ്ഥലത്തുള്ള ഓഫീസിനു മാത്രമേ, പദ്ധതികൾ നൽകി സഹായിക്കാൻ സാധിക്കുകയുള്ളൂ… ബാങ്ക് ലോൺ ആവശ്യമെങ്കിൽ, നബാർഡിന്റെ പദ്ധതികൾ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കിൽ അന്വേഷിക്കാം..🙂 സോഷ്യൽ മീഡിയ വഴിയും, കൃഷിയിലും പശുവളർത്തലിലും ഉള്ള നൂതന സാങ്കേതിക വിദ്യകൾ, നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്… കിസാൻ കാൾ സെന്റർ മുതൽ വിവിധ ഏജൻസികളുടെ വെബ്‌സൈറ്റ്, ആപ്പിക്കേഷൻസ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ICT ടൂൾസ് പരമാവധി പ്രയോജനപ്പെടുത്തുക… ഒരു ചെറിയ അറിവ്, ചിലപ്പോൾ വലിയ ചിലവ്‌ ലാഭിച്ചേക്കാം!! കർഷകരുടെ whats up, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം!! ചിലവ്‌ കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും, ഒന്നിച്ചു ഓർഡർ ചെയ്തു എടുക്കാനൊക്കെ, ഇതു സഹായകരമാണ്..👳 വളരെ പ്രധാനപ്പെട്ട ഒരു കാര്യം, തീറ്റയാണ്… കാലിത്തീറ്റ, പുല്ല്, വൈക്കോൽ എന്നിവ മാത്രം ഉപയോഗപ്പെടുത്തി ഫാം നടത്തുന്നതിനെക്കാൾ, മെച്ചമാണ്, ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിനു നൽകുന്നത്!! ആവശ്യമായ പോഷകങ്ങൾ പശുവിനു ലഭ്യമാക്കുന്ന രീതിയിൽ, വിപണിയിൽ ലഭ്യമായ ചിലവ്‌ കുറഞ്ഞ തീറ്റവസ്തുക്കൾ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം… TMR തീറ്റയും മറ്റും ഇതൊക്കെ തന്നെ!!🌾🌿 നല്ല പശുക്കളെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഒരു കടമ്പ!! ഒരു കാര്യം നന്നായി മനസ്സിൽ വയ്ക്കുക… മതിയായ കാരണങ്ങളില്ലാതെ നല്ലൊരു കറവപ്പശുവിനെ കേരളത്തിലെ ഒരു കർഷകനും, വിറ്റ് ഒഴിവാക്കില്ല!! പണത്തിനുള്ള ആവശ്യമോ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് മൂലമോ, വിൽക്കുന്ന കറവപ്പശുക്കളെ നന്നായി നോക്കി വാങ്ങാവുന്നതാണ്.. വിശ്വസ്തരായവർ വഴി കേരളത്തിനു പുറത്തുനിന്നും പശുക്കളെ വാങ്ങാം… എവിടെനിന്ന് വാങ്ങിയാലും നിലവിൽ നൽകിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം… എത്ര പാൽ കിട്ടുമെന്ന് മാത്രം, ചോദിച്ചാൽ പോര!! കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം… നമ്മുടെ ഫാമിൽ നല്ല സംരക്ഷണം കൊടുത്തു വളർത്തി യെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു..!!🐮 പാലിന് വിപണി കണ്ടെത്താൻ എളുപ്പം തന്നെയാണ്. പാൽ കറന്നെടുത്ത ഉടനെ മികച്ചരീതിയിൽ, പാക്ക് ചെയ്ത് അല്ലെങ്കിൽ കുപ്പികളിലാക്കി, ഫാം ഫ്രഷ്മിൽക്ക് എന്ന പേരിൽ വിൽക്കാം.. നഗരപ്രദേശങ്ങളിൽ ഇതിന് വലിയ ഡിമാന്റ് തന്നെയുണ്ട്. തൈര്, നെയ്യ്, പനീർ, സിപ്-അപ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ആക്കുമ്പോൾ അധിക വില ലഭിക്കുകയും ചെയ്യും.🍼🍧 കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീര സഹകരണ സംഘങ്ങൾ മുഖേന പാൽ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്.. കാലിത്തീറ്റ, ചോളപ്പൊടി, ധാതുലവണ മിശ്രിതം ഉൾപ്പെടെയുള്ള തീറ്റ വസ്തുക്കൾ വാങ്ങുന്നതിനും, പാൽ വിപണനം നടത്തി കൃത്യമായ പാൽവില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു… വൈവിധ്യമാർന്ന പ്രവർത്തങ്ങൾ ചെയ്യുന്ന സംഘങ്ങൾ കൂടുതൽ നല്ലൊരു സാധ്യതയാണ്… പഞ്ചായത്തുകളുടെ, ‘പാലിന് ഇൻസെന്റീവ് ധനസഹായം’ ലഭിക്കുന്നതിന്, ക്ഷീരസംഘത്തിൽ നൽകുന്ന പാലിന്റെ അളവാണ് പരിഗണിക്കുക.. ക്ഷീരകർഷക ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും…👷 ഫാം ടൂറിസം, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കിൽ, നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം ചെലവിടാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുവാൻ ആകും!! വിദേശികളെക്കാൾ ആഭ്യന്തര ടൂറിസ്റ്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലും, തണുത്തകാറ്റും, നാടൻ ഭക്ഷണവും, ഏറുമാടവും, വയലേലകളും…. ഇതെല്ലാം ആസ്വദിച്ചു, ഒരു ‘ഏദൻ തോട്ടത്തിൽ’ താമസിച്ചു മടങ്ങാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്!!! ഒരു ഫാം തുടങ്ങുന്നത്, ഇങ്ങിനെയൊക്കെ രൂപം മാറാനും മതി!! വരുമാന സാധ്യത ഏറെയാണ്!!!🐐🐓 ചെറുപ്പക്കാരും പ്രവാസികളും, ഡെയറി ഫാം മേഖലയിലേക്കു ധാരാളമായി കടന്നു വരുന്നുണ്ട്… നാട്ടിൽ/വീട്ടിൽ തന്നെ സംരഭം തുടങ്ങാം, പാലിന് വില ഇടിഞ്ഞുപോകില്ല എന്ന വിശ്വാസം, സ്ഥിര വരുമാനം(ഒരു ലക്ഷം രൂപയിൽ അധികം മാസം പാൽ വില കിട്ടുന്ന കർഷകർ ഇവിടെയുണ്ട്), സംരഭം തുടങ്ങുന്ന ദിവസം മുതൽ വരുമാനം, താരതമ്യേന വൈദഗ്ദ്ധ്യം കുറഞ്ഞ മേഖല, എന്നിവയെല്ലാം ആകർഷിക്കുന്നവയാണ്!! മറ്റ് ഏതു തൊഴിലിടങ്ങളെയും പോലെ, അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളമായി ഡെയറി ഫാം രംഗത്തു ജോലി ചെയ്തു വരുന്നു… മികച്ച യന്ത്രവൽക്കരണം നടത്തിയ ഫാമുകളിൽ, മനുഷികാധ്വാനം കുറവ് തന്നെ!!! 🚜 365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത്, എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ മറുവശമാണ്!!!തുടങ്ങിക്കഴിഞ്ഞാൽ ഒരു ദിവസം പോലും, ഡെയറി ഫാം നിർത്തി വെച്ചു, വിശ്രമിക്കാമെന്നു ചിന്തിക്കേണ്ട!!! കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ ഇല്ലെങ്കിൽ, ഡെയറി ഫാം ലാഭകരമാക്കാനും കഴിയില്ല!! തീറ്റയിലും പരിചരണത്തിലും എപ്പോഴും ശ്രദ്ധ ഇല്ലെങ്കിൽ, ഫാം പൊളിഞ്ഞു പോകും!!😷 ഡെയറി ഫാമിലെ കമ്പ്യൂട്ടർ വൽക്കരണം, റോട്ടറി മിൽകിങ് പാർലർ, 30-35 ലിറ്ററിന് മുകളിൽ പാൽ ചുരത്തുന്ന പശുക്കൾ, ആട്ടോമാറ്റഡ് ആയ ഹൈ ടെക് ഡെയറി ഫാം, തുടങ്ങിയ സുന്ദര ഭാവനകൾ നല്ലതു തന്നെ!! എന്നാൽ ഇതെല്ലാം ആദ്യമേ തുടങ്ങി വച്ചു, ‘ദാസനും വിജയനും’ ആയി മാറാതിരുന്നാൽ ഭാഗ്യം!! ഫാമിലെ ഓരോ ചുവടുവയ്പ്പും, കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മാത്രം!! ഒന്നുമറിയാതെ, വലിയ തുക മുടക്കി ഫാം ഓട്ടോമേഷൻ ചെയ്യുന്നവർ, മുടക്ക് മുതൽ പോലും കിട്ടാതെ വലയുന്നതും, മിക്കവാറും കാണുന്ന കാഴ്ചയാണ്!!!😛 ഡെയറി ഫാമിംഗ് രംഗത്തു അഭ്യസ്തവിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട്!! സ്ഥിര വില കിട്ടുന്ന ഏക കാർഷികോൽപ്പന്നം പാൽ ആയതു തന്നെ കാരണം!! ഫ്രഷ് മിൽക്കിന്‌, നഗരങ്ങളിലുള്ള വിപണി കുതിച്ചുയരുകയാണ്‌. നാടൻ പശുവിൻ പാൽ ‘A2 മിൽക്ക്’ എന്ന ലേബലിൽ ഉയർന്ന വിലയ്ക്കും വിൽക്കാൻ കഴിയുന്നു… പാലിന്റെ ഉപഭോഗം അനുദിനം വർദ്ധിച്ചു വരുന്നു!! വമ്പൻ ബ്രാൻഡുകൾ വരെ മത്സര രംഗത്തുണ്ട്… ഓൺലൈനായുള്ള പാൽ, ഉൽപ്പന്ന വില്പനയ്ക്കും സാധ്യതയുണ്ട്!!!😱 അപ്പോൾ, പ്രിയ പ്രവാസികളെ…. മണലാരണ്യത്തിലെ ചൂടിലും, ശൈത്യരാജ്യങ്ങളിലെ തണുപ്പിലും ജോലി ചെയ്തു അധ്വാനിച്ചു സമ്പാദിച്ച പണമാണെങ്കിൽ, നന്നായി പഠിച്ചിട്ടു മാത്രം ഡെയറി ഫാമിംഗ് രംഗത്തു ഇറങ്ങുക!! നമ്മുടെ നാട്ടിൽ, ധാരാളം ഫാം തുടങ്ങുന്നുണ്ട്, മറു വശത്തു പൂട്ടിപോകുന്നുമുണ്ട്…!!! ഒന്നോ രണ്ടോ പശുവിൽ ആരംഭിച്ചു, നല്ല കരുതലിൽ തുടങ്ങിയ ഫാമുകൾ തന്നെയാണ്, അധികവും വിജയിച്ചു നിൽക്കുന്നതും!!! ഫാം തുടങ്ങിത്തരാം എന്നു പറഞ്ഞു അടുത്തു കൂടുന്നവരെയും സൂക്ഷിക്കുക… നമ്മുടെ അറിവും ഇടപെടലും മാത്രമാണ്, ഡെയറി ഫാം വിജയിപ്പിക്കുക… തുടക്കം ചെറിയ രീതിയിൽ, കൃത്യതയോടെ ആവട്ടെ…ക്രമേണ വലിയ വിജയത്തിൽ, നമുക്ക് ചെന്നെത്താം!! ഡെയറി ഫാം തുടങ്ങുന്ന എല്ലാവർക്കും, ആശംസകൾ…

തീറ്റപ്പുൽകൃഷി

കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങിയത് 25 മുതൽ 33 ശതമാനം വരെ നാര്, ന്യൂട്രൽ ഡിറ്റർജന്‍റ് ഫൈബർ(എൻഡിഎഫ്) രൂപത്തിൽ അടങ്ങിയിരിക്കണം. ഇതിൽ 75 ശതമാനം പരുഷാഹാരത്തിൽ നിന്നു വരണം.


ആഹാരക്രമീകരണം

പശുവിന് ഒരു ദിവസം നൽകേണ്ട ചിട്ടപ്പെടുത്തിയ ആഹാരക്രമമാണ് ശാസ്ത്രീയ ആഹാരക്രമീകരണം. 10 മുതൽ 15 ലിറ്റർ വരെ പാൽ തരുന്ന പശുവിന് 60 ശതമാനം സാന്ദ്രീകൃതാഹാരമായ കാലിത്തീറ്റയ്ക്കു പുറമെ, 40 ശതമാനം പരുഷാഹാരവും കൊടുത്താൽ മാത്രമേ 25-33 ശതമാനം നാര് പശുവിനു ലഭിക്കൂ .

പരുഷാഹാരത്തിന്‍റെ പ്രാധാന്യം

കൂടുതൽ നാരടങ്ങിയ പച്ചപ്പുല്ല്, പയറുവർഗച്ചെടികൾ, വൈക്കോൽ തുടങ്ങിയവയെയാണ് പരുഷാഹാരമെന്നു പറയുന്നത്. പശുവിന്‍റെ ആമാശയത്തിന്‍റെ വലിയ അറയായ റുമൻ നിറഞ്ഞിരിക്കുന്നതിനും, ശരിയായ ദഹനപ്രക്രിയ നടക്കുന്നതിനും പരുഷാഹാരം കൂടിയേ തീരൂ. വൈക്കോൽ പരുഷാഹാരമാണെങ്കിലും പോഷകാംശം തീരെയില്ല. പ്രകൃതിദത്ത പോഷകങ്ങളടങ്ങിയ പച്ചപ്പുല്ല് നല്ലൊരു പരുഷാഹാരമാണ്. 20 കിലോ പച്ചപ്പുല്ല് ഒരുകിലോ കാലിത്തീറ്റക്കു പകരം വയ്ക്കാം. ലാഭകരമായ പാലുത്പാദനത്തിൽ പച്ചപ്പുല്ല് ഒഴിച്ചു കൂടാനാവാത്തതാണ്. 

പുല്ലുകൾ

കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തീറ്റയാണ് പച്ചപ്പുല്ല്. ശരാശരി 1.5 ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവുമുണ്ട്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ബി ജീവകങ്ങൾ എന്നിവയും ജീവകം എയും പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.

തനിവിളയായോ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരന്പുകളിലും, അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.

കേരളത്തിനു പറ്റിയ ഇനങ്ങൾ, കൃഷിരീതി 

1. നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്
ഏറ്റവും ഉയരത്തിൽ വളരുന്ന ഒരു പുല്ലിനമാണ് നേപ്പിയർ. ഈ പുല്ല് വളർന്നു നിൽക്കുന്നതിനിടയിൽ ഒരു ആന നിന്നാൽ പോലും കാണില്ലത്രേ. തനിവിളയായി മാത്രം കൃഷിചെയ്യാവുന്ന ഒരിനമാണ് നേപ്പിയർ. നേപ്പിയറിന്‍റെയും ബാജ്റയുടെയും സങ്കരയിനം പുല്ലായ സങ്കരനേപ്പിയറാണ് പുൽകൃഷിയിൽ പ്രചുരപ്രചാരം സിദ്ധിച്ച പുല്ലിനം. കോയന്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരനേപ്പിയർ പുല്ലിനങ്ങളാണ് സിഒ1, സിഒ2, സിഒ3, സിഒ 4, സിഒ5 എന്നിവ. ഇതിൽ വളരെ വേഗം വളരുന്നതും, ഉയർന്ന വിളവു തരുന്നതുമായ സിഒ 3 യാണ് ക്ഷീരകർഷകരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്. അടുത്തയിട പുറത്തിറങ്ങിയ സിഒ നാലും സിഒ അഞ്ചും കർഷകരുടെ ഇടയിൽ പ്രചാരം നേടി വരുന്നു.

നിലമൊരുക്കൽ

നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി കട്ടകൾ ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനു ശേഷം 60 മുതൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരന്പുകളാക്കി മാറ്റുന്നു. ഈ വരന്പുകളിൽ 50 മുതൽ 75 വരെ സെന്‍റിമീറ്റർ വരെ അകലത്തിലാണ് തണ്ടു നടേണ്ടത്. നിശ്ചിത അകലത്തിൽ ചെറിയ കുഴികളെടുത്ത് അതിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടിയതിനുശേഷവും നടാം.

നടീൽ വസ്തുക്കൾ

തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് സങ്കരനേപ്പിയർ പുല്ല് വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ഈ പുല്ല് വളരില്ല. കാരണം, സങ്കരനേപ്പിയറിന്‍റെ വിത്തുകൾ വന്ധ്യമാണ് -നട്ടാലും മുളയ്ക്കില്ല.

മൂന്നു മാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽ വസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുത്തതണ്ട്, നിശ്ചിത അകലത്തിൽ ഏതാണ്ട് 45 ഡിഗ്രി ചെരിച്ച്, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ പോകത്തക്കവിധം നടണം. വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ തണ്ട് മണ്ണിൽ കിടത്തി നടാം. ഇങ്ങനെ നടുന്പോൾ ഒരു മുട്ടുള്ള തണ്ടിൻ കഷണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങിവരുന്പോൾ മുട്ടു നീക്കിക്കൊടുക്കണം.

ഒരു വർഷത്തിനു മേൽ പ്രായമായ കട ഇളക്കി, 15-20 സെന്‍റീമീറ്റർ നീളത്തിൽ തണ്ടോടുകൂടി വേർപെടുത്തിയ വേരുകളുള്ള ചിനപ്പുകളും നടീൽ വസ്തുവായി ഉപയോഗിക്കാം. ഇപ്രകാരം നടുന്ന കടകൾ വളരെ വേഗം വേരു പിടിച്ചു കിട്ടുമെങ്കിലും, കടയിളക്കി ചിനപ്പുകൾ വേർപെടുത്തി എടുക്കുന്നത് അൽപം ശ്രമകരമാണ്. നടുന്പോൾ വരികൾ തമ്മിലും ഒരേ വരിയിലെ കടകൾ തമ്മിലും 60-75 സെന്‍റീമീറ്റർ വരെ അകലം ഉണ്ടാകാൻ ശ്രദ്ധിക്കണം. ഒരു സെന്‍റിൽ നടുന്നതിന് ഏകദേശം 100 തണ്ട് കട മതിയാകും.

ജലസേചനം

മഴയില്ലാത്ത അവസരത്തിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. മഴക്കാലത്തിനുശേഷം നടുന്ന അവസരത്തിൽ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പുചവറുകൾക്കൊ ണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

കളനിയന്ത്രണം

ആദ്യത്തെ മാസം, ഒന്നു-രണ്ടുപ്രാവശ്യം കളകൾ നീക്കം ചെയ്ത് പുല്ലിനു വേണ്ടത്ര വളർച്ച ഉറപ്പുവരുത്തണം. നന്നായി വളർന്നു കഴിഞ്ഞാൽ കളകൾ അമർച്ച ചെയ്യാൻ സങ്കരനേപ്പിയറിനു കഴിയുമെന്നതിനാൽ കളകൾ വലിയ പ്രശ്നമാകാറില്ല.

വളപ്രയോഗം

നടുന്നതിനു മുന്പ് അടിവളമായി ഹെക്ടർ ഒന്നിന് 20 ടണ്‍ (ഒരു സെന്‍റിൽ 80 കിലോഗ്രാം) കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയിൽ ഏതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കണം. ഇതോടൊപ്പം 250 കിലോ മസൂറിഫോസും (ഒരു സെന്‍റിന് ഒരു കിലോഗ്രാം) 85 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷും (ഒരു സെന്‍റിന് 350 ഗ്രാം) ചേർക്കണം. വർഷത്തിൽ നാലു പ്രാവശ്യം പുല്ല് അരിഞ്ഞതിനുശേഷം ഹെക്ടറിന് 100 കിലോഗ്രാം (ഒരു സെന്‍റിന് 400 ഗ്രാം) എന്ന തോതിൽ യുറിയ നൽകുന്നതു വളർച്ച ത്വരിതപ്പെടുത്തും. തൊഴുത്തു കഴുകിയ വെള്ളവും ഗോമൂത്രവും പുല്ലിൽ കണ്ടത്തിലേക്ക് ഒഴുക്കി വിടാൻ സൗകര്യമുള്ള സ്ഥലത്ത് മേൽവളമായി യൂറിയ നൽകേണ്ട ആവശ്യമില്ല.

വിളവെടുപ്പ്

നട്ട് 75 – 90 ദിവസം ആകുന്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തു നിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷക ഗുണം ലഭിക്കുന്നതിനു വേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്‍റെ ഉറപ്പുകൂടുകയും, നീരു കുറയുകയും ചെയ്യുന്നു. തണ്ട്, ചെറിയ കഷണങ്ങളാക്കി അരിഞ്ഞു കൊടുത്താൽ, തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.

ഉത്പാദനക്ഷമത

നന്നായി പരിപാലിച്ചാൽ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 350 മുതൽ 400 ടണ്‍ വരെ പച്ചപ്പുല്ല് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇനങ്ങളാണ് സിഒ 3, സിഒ 4, സിഒ 5 എന്നിവ. ഒരു പശുവിന് ഒരു ദിവസം 25 മുതൽ 30 കിലോ വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. ഉത്പാദനക്ഷമതയുള്ള ഒരു ചെടിയിൽ നിന്ന് ഒരു പ്രാവശ്യം 5-6 കിലോഗ്രാം പച്ചപ്പുല്ല് കിട്ടും. ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താൽ ഒരു പശുവിനു വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്‍റിൽ ഉദ്ദേശം 100 ചുവട് ഉണ്ടാകും. മൂന്നാഴ്ചത്തേക്കുള്ള പുല്ല്. ഇപ്രകാരം, നല്ല സൂര്യപ്രകാശം കിട്ടുന്ന മൂന്നു സെന്‍റ് സ്ഥലത്ത് സങ്കരനേപ്പിയർ പുല്ല് കൃഷി ചെയ്താൽ ഒരു പശുവിനെ വളർത്താനുള്ള തീറ്റപ്പുല്ല് ലഭിക്കും.

2. ഗിനിപ്പുല്ല്

നമ്മുടെ നാട്ടിലെ എല്ലാത്തരം മണ്ണിനും യോജിച്ചതും കന്നുകാലികൾ ഇഷ്ടപ്പെടുന്ന ഒരു പുല്ലിനവുമാണിത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും, മറ്റു പുല്ലുകളുമായി ഇടകലർത്തിയും ഇതുകൃഷിചെയ്യാം. വേരോടു കൂടിയ കടകൾ ഉപയോഗിച്ചും, വിത്തു വിതച്ചും കൃഷി ചെയ്യാൻ കഴിയും. നട്ട് 70-80 ദിവസം കഴിഞ്ഞും പിന്നീട് 40-45 ദിവസം ഇടവിട്ടും വളർച്ചയനുസരിച്ച് പുല്ലരിഞ്ഞെടുക്കാവുന്നതാണ്. ജലസേചനമുണ്ടെങ്കിൽ ഒരു ഹെക്ടറിന് ഏകദേശം 100 ടണ്‍ വരെ വിളവ് ഒരു വർഷം കിട്ടും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുന്പോൾ 40-50 ടണ്‍ വരെ പുല്ല് കിട്ടും.

3. പാരാപ്പുല്ല് അഥവാ എരുമപ്പുല്ല്

നല്ല ഈർപ്പവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ ഏറ്റവും അനയോജ്യമാണിത്. അതുകൊണ്ടാണ് ഇതിന് എരുമപ്പുല്ലെന്നു പറയുന്നത്. തണ്ടുകൾ മുറിച്ചു നട്ട് ഈ പുല്ല് കൃഷിചെയ്യാം. നട്ടു കഴിഞ്ഞാൽ ഇടൻ തന്നെ തറനനയ്ക്കണം. തറയിൽ പടർന്നു വളരുന്ന ഈ പുല്ലിന്‍റെ ഉത്പാദനം മറ്റു പുല്ലുകളേക്കാൾ കുറവാണ്.



4. കോംഗോസിഗ്നൽ

എരുമപ്പുല്ലിന്‍റെ വർഗത്തിൽ തന്നെപെട്ടതാണീ പുല്ലെങ്കിലും വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു മാത്രമേ ഇതു വളർത്താവൂ. ഏതുതരം മണ്ണിനും യോജിച്ചതും കന്നുകാലികൾ വളരെ ഇഷ്ടപ്പെടുന്നതുമായ ഒരു പുല്ലിനമാണിത്. വെള്ളം കെട്ടി നിന്നാൽ കോംഗോ പുല്ല് നശിച്ചുപോകമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാരാ പുല്ലിനെ പോലെ, തണ്ട് തറയിലൂടെ ഇഴഞ്ഞ് മുട്ടുകളിൽ നിന്ന് മുകളിലേക്കു വളരുന്നു. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നടാവുന്നതാണ്. വിത്ത് വിതച്ചോ, തൈ, തണ്ട് എന്നിവ നട്ടോ പ്രസരണം നടത്താം. ഒരു ഹെക്ടറിൽ നടാൻ ആറു മുതൽ എട്ടു കിലോഗ്രാം വിത്ത് ആവശ്യമാണ്. ഒരു സെന്‍റീമീറ്റർ താഴ്ചയിൽ മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ വേണം വിത്തു വിതയ്ക്കാൻ. 60 ദിവസത്തിനുശേഷവും പിന്നീട് 30-40 ദിവസം ഇടവിട്ടും, വളർച്ചയ്ക്കനുസരിച്ച് പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ 80 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. തണ്ടിനെ അപേക്ഷിച്ച് ഇലയുടെ അനുപാതം കൂടുതലുള്ള ഈ പുല്ല്, ഉണക്കി സൂക്ഷിക്കാൻ വളരെ യോജിച്ചതാണ്. ഇത്തരത്തിൽ ഉണക്കി സൂക്ഷിക്കുന്ന പുല്ലിന് ഹേ എന്നു പറുയുന്നു.

പയർവർഗചെടികൾ 

പുല്ലുകളെ അപേക്ഷിച്ച് കൂടുതൽ പോഷകമൂല്യമുള്ളതാണ് പയർവർഗ ചെടികൾ. പുല്ലിനേക്കാൾ രണ്ടര ഇരട്ടിയിലധികം മാംസ്യവും അത്രതന്നെ ഉൗർജവും ഇവയിൽ അടങ്ങിയിട്ടുണ്ട്. നാലു ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവും. ധാതുക്കൾ, ജീവകങ്ങൾ എന്നിവയുടെ ലഭ്യതയിലും ഇവ പുല്ലുകളേക്കാൾ മെച്ചപ്പെട്ടതാണ്. പ്രത്യേകിച്ചും കാത്സ്യത്തിന്‍റെ ലഭ്യതയിൽ. ഏകദേശം എട്ടു കിലോ പയർവർഗ ചെടികൾ ഒരു കാലിത്തീറ്റയ്ക്കു സമാനമാണ്. അതിനാൽ പയർവർഗ ചെടികൾ തീറ്റയിൽ ഉൾപ്പെടുത്തുന്നത് കാലിത്തീറ്റയുടെ അളവു കുറയ്ക്കുവാനും തീറ്റച്ചെലവു കുറയ്ക്കുക വഴി കൂടുതൽ ലാഭം നേടുവാനും സഹായിക്കും.

നമ്മുടെ നാടിനും മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച രണ്ടു പയർവർഗചെടികളാണ് വൻപയറും തോട്ടപ്പയറും. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ ഏകദേശം 15 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. സാധാരണയായി പശുക്കൾക്ക് പയർവർഗ ചെടികൾ അത്ര ഇഷ്ടമില്ല. എങ്കിലും ശീലിച്ചു കഴിഞ്ഞാൽ അവ വളരെ ഹൃദ്യമായി ഭക്ഷിക്കുന്നുതു കാണാം. പയർവ ർഗ ചെടികൾ പ്രത്യേകമായോ, പുല്ലിനോട് ചേർത്ത് കൂട്ടുകൃഷിയോ ചെയ്യാവുന്നതാണ്.

ധാന്യവിളകൾ

കൂടുതൽ വിളവു തരുന്നതും, കാലിത്തീറ്റയുടെ യോജിച്ചതുമായ ഹ്രസ്വകല സസ്യവർഗങ്ങളാണ് ധാന്യ വിളകൾ. ഇവയിൽ പ്രധാനപ്പെട്ടതാണ് മക്കച്ചോളം. ഇതിൽ ധാന്യകം കൂടുതലായി അടങ്ങിയിട്ടുണ്ട്. വായു കടക്കാത്ത അറകളിൽ വച്ച് സംസ്കരിച്ച സൈലേജ്, അല്ലെങ്കിൽ പുല്ലച്ചാർ ഉണ്ടാക്കുവാൻ ഏറ്റവും ഉത്തമമാണിത്.

ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും, നല്ല നീർവാർച്ചയുള്ളതുമായ ഏതു മണ്ണും, കൃഷി ചെയ്യാൻ അനുയോജ്യമാണ്. ജലസേചന സൗകര്യമുണ്ടെങ്കിൽ ഒരു വർഷം നാലു പ്രാവശ്യം കൃഷി ചെയ്യാം. ഹെക്ടറിന് നാലു കിലോഗ്രാം വിത്ത് ആവശ്യമാണ്. വിതച്ച് 70-75 ദിവസമാകുന്പോൾ വിളവെടുക്കാവുന്നതാണ്. ഉദ്ദേശ്യം 40-45 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും.

വൃക്ഷവിളകൾ 

അതിർത്തികളിലും, വരന്പുകളിലും വേലിയായി വളർത്താൻ യോജിച്ചതും കറവമാടുകൾക്ക് പരുഷാഹാരമായി ഉൾപ്പെടുത്താവുന്നതുമായ പ്രധാന വൃക്ഷവിളകൾ താഴെപ്പറയുന്നു.

1. പീലിവാക (സുബാബുൾ)

അതിർവരന്പുകളിൽ വേലിയായി കൃഷി ചെയ്യുന്പോൾ 55 സെന്‍റീമീറ്റർ അകലത്തിൽ നടാവുന്നതാണ്. നല്ല വളർച്ചയുണ്ടെങ്കിൽ, ആറു മാസം കഴിഞ്ഞാൽ ഇലകളും, ഇളം തണ്ടുകളും അരിഞ്ഞെടുക്കാം. പിന്നീട് 45 ദിവസം ഇടവിട്ടും വിളവെടുക്കാം. നല്ല ജലസേചനമുണ്ടെങ്കിൽ ഏകദേശം 30 ടണ്‍ വരെ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. പീലിവാകയിൽ 18 ശതമാനം മാംസ്യവും, രണ്ടുശതമാനം കാൽസ്യവും അടങ്ങിയിട്ടുണ്ട് ഈ ചെടിയുടെ ഇലയിലും കായയിലും അടങ്ങിയിട്ടുള്ള മൈമോസിൻ എന്ന വിഷാംശം, രോമം കൊഴിച്ചിൽ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കും. അതിനാൽ പശുക്കൾക്കു കൊടുക്കേണ്ട മൊത്തം പരുഷാഹാരത്തിന്‍റെ പകുതിയിൽ കുറഞ്ഞ അളവു മാത്രമേ സുബാബുൾ ഇലകൾ ചേർക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

2. ശീമക്കൊന്ന

പ്രധാനമായും പച്ചിലവളമായാണ് കർഷകർ ഇത് ഉപയോഗിക്കുന്നത്. ഇതിൽ 23 ശതമാനം മൊത്ത പചനീയ മാംസ്യവും മൂന്നു ശതമാനം കാൽസ്യവും അടങ്ങിയിരിക്കുന്നു. ശീമക്കൊന്നയുടെ ഇലകൾക്ക് ഒരു മട്ട് ചുവ ഉള്ളതിനാൽ ചില പശുക്കൾ ഇവ തിന്നാൻ മടിക്കുന്നു. അങ്ങനെയുള്ള പശുക്കൾക്ക്, നല്ല വിശന്നിരിക്കുന്ന സമയത്ത് പ്രഭാതത്തിലെ ആദ്യ തീറ്റയായി പച്ചപ്പുല്ല് പോലുള്ള മറ്റു സ്വാദിഷ്ടമായ തീറ്റവസ്തുക്കളുടെ കൂടെ കൊടുക്കുകയാണെങ്കിൽ ശീമക്കൊന്നയും കഴിച്ചുകൊള്ളും

3. അഗത്തി

പയർവർഗത്തിൽപ്പെട്ട അഗത്തിയുടെ ഇലയിൽ 22 ശതമാനം മൊത്ത പചനീയമാംസ്യവും, മൂന്നു ശതമാനം കാത്സ്യവും അടങ്ങിയിരിക്കുന്നു.

ഹൈഡ്രോപോണിക്സ്- മണ്ണില്ലാ പുൽകൃഷി

പച്ചപ്പുൽകൃഷി നടത്താൻ വേണ്ടി സ്ഥലം ഒട്ടും തന്നെ ഇല്ലാത്ത സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒരു നൂതന സാങ്കേതിക വിദ്യയാണ് ഹൈ ഡ്രോപോണിക്സ്. കൃഷി ചെയ്യാൻ ഒട്ടും തന്നെ സ്ഥലം ആവശ്യമില്ലെന്നതാണ്, കൃഷിസ്ഥലം ഒട്ടും ലഭ്യമല്ലാത്ത നമ്മുടെ സംസ്ഥാനത്ത് ഹൈഡ്രോപോണിക്സിനുള്ള പ്രസക്തി. പോഷക ലായനിയിൽ അവയെ വളർത്തുന്ന സന്പ്രദായമാണ് ഹൈഡ്രോപോണിക്സ്. ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി ചകിരിച്ചോറ്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉൾപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു.

വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ത പുല്ലിനങ്ങൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്‍റെ പ്രധാന മെച്ചമാണ്. പോഷക വസ്തുക്കളും ജലവും, അൽപം പോലും നഷ്ടമാകാതെയും പ്രകൃതിയെ മലിനമാക്കാതെയും കൃഷി നടത്താൻ ഇതു വഴി സാധിക്കുന്നു.

മണ്ണില്ലാ പുൽകൃഷിയുടെ മെച്ചങ്ങൾ 

1. പരിമിതമായ സ്ഥലത്തു നിന്ന് പരമാവധി ഉത്പാദനം സാധ്യമാക്കുന്നു.
2. വെള്ളവും, പോഷകങ്ങളും പാഴാക്കുന്നില്ല.
3. മണ്ണൊലിപ്പു മൂലമുള്ള പോഷക നഷ്ടം അഥവാ പരിസരമലിനീകരണം ഒഴിവാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളീയ സാഹചര്യത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു സങ്കേതിക വിദ്യയാണിത്. നിലവിലുള്ള സാഹചര്യത്തിൽ ഹൈഡ്രോപോണിക്സിന്‍റെ പ്രാരംഭ മുതൽ മുടക്ക് കൂടുതലാണ്. മുടക്കുമുതലിന് അനുസൃതമായ ആദായം കിട്ടുമോയെന്നും ഇതേ തുക മുടക്കി പരന്പരാഗത രീതിയിൽ പുല്ലുവളർത്തിയാൽ നേടുന്നതിനേക്കാൾ കൂടുതൽ വിളവു കിട്ടുമെന്നും ഉറപ്പു വരുത്തിയതിനുശേഷമേ കൂടുതൽപണം മുടക്കി ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങിത്തിരിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഭാവിയിൽ ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ കൂടുതൽ ചെലവു കുറഞ്ഞതായി മാറുന്പോൾ വലിയ തോതിൽ ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങാവുന്നതാണ്. അങ്ങനെ വരുന്പോൾ കേരളത്തിലെ പശുക്കളുടെ വരും ദശകങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഹൈഡ്രോപോണിക്സ് തീർച്ചയായും ഒരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

കാലം നോക്കി കൃഷി

ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് സങ്കര നേപ്പിയർ കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുക്കേണ്ടത്. എക്കൽ മണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും ജൈവവളപ്രയോഗം നടത്തിയാൽ മണൽ മണ്ണിലും വെട്ടുപ്രദേശങ്ങളിലും സങ്കരനേപ്പിയർ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങൾ തീറ്റപ്പുൽകൃഷിക്ക് യോജിച്ചതാണെങ്കിലും, മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തിയില്ലെങ്കിൽ പുല്ലു ചീഞ്ഞു പോകും.