​കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍


ആദ്യ അഞ്ച് പാല്‍ ചുരത്തല്‍ കാലത്താണ് പരമാവധി പാലുത്പാദനം നടക്കുന്നത്. അതിനാല്‍ പശുക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ ആദ്യത്തെയോ രണ്ടാമത്തെയോ മാസകാലത്തില്‍ വാങ്ങണം അതും പ്രസവിച്ച് ഒരു മാസം ആയ ഉടന്‍.

പൂര്‍ണ്ണമായി തുടരെ പാല്‍ ചുരന്നു കഴിഞ്ഞാല്‍ ഒരു പ്രത്യേകയിനം പശു ഏകദേശം എത്ര ലിറ്റര്‍ പാല്‍ ലഭിക്കുമെന്നറിയാം.

ആരെയും പാല്‍ കറക്കാന്‍ അനുവദിക്കുന്ന പശുവായിരിക്കണം, സൌമ്യമായിരിക്കണം.

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ഇവയെ വാങ്ങാന്‍ അനുയോജ്യം.

പ്രസവിച്ച് 90 ദിവസംവരെ പരമാവധി പാലുത്പാദനം ഉണ്ടാകും.

ഉല്പാദനക്ഷമതയുളള ഇനങ്ങളുടെ പ്രത്യേകതകള്‍

ആകര്‍ഷകമായ വ്യക്തിത്വം, സ്ത്രീത്വം, കരുത്ത്, ശരീരഭാഗങ്ങളുടെ പൊരുത്തം ഭംഗിയുള്ള നീതീകല്‍ നടപ്പ്.

ശരീരത്തിന് ആപ്പ് ആകൃതിയായിരിക്കണ

വയറുമായി നന്നായി യോജിച്ചിരിക്കണം അകിട്.

അകിടിലെ ത്വക്കില്‍ രക്തധമനികളുടെ പടലം കാണണം.

കാമ്പുകള്‍ യഥാസ്ഥാനത്തും ആയിരിക്കണം.
കറവ പ്രത്യേകം വിലയിരുത്തണം. വാങ്ങുന്ന ആള്‍ തന്നെ കറന്നു നോക്കണം. തിയളക്കമാര്‍ന്ന കണ്ണുകള്‍, വലിപ്പമുള്ള വയര്‍, നീണ്ട ഉടല്‍, മിനുസ്സമുള്ള രോമങ്ങളോടുകൂടിയ തൊലി, തുടുത്ത പാല്‍ ഞരമ്പ് എന്നിവ ആരോഗ്യമുള്ള പശുക്ക ളുടെ ലക്ഷണങ്ങളാണ്. പശുക്കളെ വാങ്ങുന്നതിന് മുമ്പ് അവയ്ക്ക് നല്‍കിയ തീറ്റ, തീറ്റക്രമം എന്നിവ മനസ്സിലാക്കണം/ചോദിച്ചറിയണം. അകിടും മുലക്കാമ്പുകളും മൃദുവായിരിക്കണം. നീളമുള്ള മുലക്കാമ്പുകള്‍, കറവയ്ക്കുശേഷം ചുരുങ്ങുന്ന മുലക്കാമ്പുകള്‍ എന്നിവ നല്ല പാലുല്പാദനം ഉള്ളതിന്റെ ലക്ഷണങ്ങളാണ്. ഇടനിലക്കാരെ മാത്രം ആശ്രയിച്ച് പശുക്കളെ വാങ്ങരുത്. ഒരു വെറ്ററിനറി സര്‍ജന്റെ സേവനം പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ തേടാവുന്നതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s