വാക്സിനേഷൻ കോഴികളിൽ


10 ദിവസത്തിനുള്ളിൽ വരാൻ സാധ്യതയുള്ള രോഗങ്ങൾ:-

1 ബ്രൂഡർ ന്യൂമോണിയ ലിറ്റർ നിന്നും പകരുന്ന രോഗം(തുരിശ് 100കോഴിക്ക് 1 ലിറ്റർ വെള്ളത്തിൽ കൂടി നൽകാം)

2 ബെൻഡ് ബ്ലോക്ക്(മലദ്വാരത്തിൽ കാഷ്ട്ടം ഒട്ടിപിടിച്ചിരിക്കൽ)

പ്രതിവിധി:-10 ദിവസം തിളപ്പിച്ച വെള്ളം തണുപ്പിച്ച് നൽകുക.3മത്തെ ദിവസം 5 ഗ്രാം ശർക്കര 100കോഴിക്ക് 1ലിറ്റർ വെള്ളത്തിൽ നൽകാം..

3. കോഴിവസന്ത..!

ഈ രോഗം കോഴികുഞ്ഞിങ്ങൾക്കും വലിയ കോഴികൾക്കും വരാൻ സാദ്യതയുണ്ട്..!പ്രതിവിധി:-5,6,7ദിവങ്ങളിൽ വസന്തകുള്ള ഒന്നാമത്തെ വാക്സിൻ ലാസോട്ട(RDF1) കണ്ണിലും,മുക്കിലും കൂടുതൽ ഉണ്ടെങ്കിൽ കുടിവെള്ളത്തിലൂടെയും നൽകാം..45 ദിവസം (R2B/RDK)0.5mlചിറകിനടിയിൽ കുത്തിവെപ്പ്..

കോഴിവസന്തയുടെ ലക്ഷണങ്ങൾ:-പൂവും ആടയും വിളറിയിരിക്കും,കാഷ്ടം പച്ചനിറത്തിൽ പോകും,ചിറക് താഴ്ത്തി കുമ്പിട്ടിരിക്കും,വായിൽ നിന്നും പതവരാൻ സാധ്യത,വെള്ളവും ആഹാരവും കഴിക്കില്ല…feb,മാർച്ച്,ഏപ്രിൽ മുതലായ ചൂട് മാസങ്ങളിലാണ് കൂടുതൽ കാണുന്നത്..

4.IBD(ബർസൽരോഗം,ഗപ്പരോ)

ലക്ഷണം:-കോഴിവസന്ത പോലെ പകർച്ച രോഗമാണ്.5മുതൽ12 ആഴ്ചവരെ ഉള്ള കോഴിക്ക് വരാം…കാൽ തളർച്ച,തല വിറയൽ,കഴുത്തിലെ തൂവൽ വിടർന്നു നില്കും,കാഷ്ട്ടം ഇളകിയോ പച്ച നിറത്തിലോ പോകും ആഹാരം കഴിക്കില്ല..

വാക്സിൻ:-14,15,16 ദിവസത്തിൽ IBDക്കുള്ള വാക്സിൻ നൽകാം 500കോഴിക്ക് 5ലിറ്റർ വെള്ളത്തിൽ 5gm പാൽപ്പൊടിയിൽ ചേർത്ത് വാക്സിൻ നൽകാം..50എണ്ണമാണ് ഉള്ളതെങ്കിൽ കണ്ണിലോ,മൂക്കിലോ നൽകാം…

5.ശ്വാസകോശ രോഗംCRD

)ആയുർവേദ മരുന്ന്:-തുളസീ,ഇഞ്ചി,കുരുമുളക്,ഏലക്ക,ആടലോടകം ചതച്ച് 5 തുള്ളിവെച്ച് നൽകാം..

6.കോഴി വസൂരി

പൂവിലും,അടയിലും കുരു ഉണ്ടാകും ചൂട് കാലങ്ങളിൽ..അങ്ങനെ ഉണ്ടായാൽ വേപ്പില,മഞ്ഞൾ അരച്ച് ഇട്ട് കൊടുകാം..കണ്ണിലാണെങ്കിൽ തുളസീ ചാർ പിഴിഞ്ഞ് വിത്തുക..

7.രക്‌തിസാരം(വയർകടി)

മഞ്ഞൾ,വെളുത്തുള്ളി,കറിവേപ്പില അരച്ച് കൊടുകാം..

8.കാൽ തളർച്ച

ന്യൂറോബയോൺ ഗുളിക ഒരു കോഴിക്ക് 1 ഗുളിക നൽകാം

Advertisements

പശു പരിപാലനം, ചില ചിന്തകൾ

പശു പരിപാലനം, ചില ചിന്തകൾ
CONTENTS

  

1.  പശു പരിപാലനം, ചില ചിന്തകൾ

2. പശുവളർത്തലിലെ പൊടിക്കൈകൾ

3. അകിട് വീക്കം

4. പശു വളര്ത്തലിലെ കാണാകുരുക്കുകള്
പശു പരിപാലനം, ചില ചിന്തകൾ:
പാലുത്പാദനത്തിൽ ഭാരതമിന്ന് ലോകത്തിലേറ്റവും മുൻപന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരത സംസ്കാരത്തിലടിയുറച്ചു നിന്ന ചെറുകിട കർഷകരുടെ ആത്മാർത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാൻ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.

പലർക്കും ഈ രംഗത്തേക്കു കടന്നു വരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചു നിൽക്കാറുണ്ട്. ഈ രംഗത്തേക്കു കടന്നു വരുന്നതിനു മുമ്പ്,പശു പരിപാലനത്തെക്കുറിച്ചും, പൊതുവിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പരമ്പരാഗതമായി പശുവളർത്തലിൽ ഏർപ്പെട്ടു പ്രവർത്തിക്കുന്ന കർഷകർക്ക് നല്ല അറിവുകളുണ്ടാകും. അവരുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകളിലൂടെ വളരെ നല്ല അറിവുകൾ സ്വായത്തമാക്കാൻ സാധിക്കുകയും, ക്ഷീര വികസന സമിതിയും, ഗവണ്മെന്റും കാലാകാലം നടത്തി വരുന്ന ക്ലാസുകളിൽ പങ്കെടുക്കുക വഴിയും പുത്തനറിവുകളും, നൂതന മാർഗ്ഗങ്ങളും അതാത് കാലത്ത് തന്നെ നമ്മുടെ തൊഴുത്തിലെത്തിക്കുവാൻ സാധിക്കും.

പശുക്കൾക്കാവശ്യമായ തൊഴുത്തിനു സമീപമായി യഥേഷ്ടം വിഹരിച്ചു നടന്നു പുല്ലു മേയാനുള്ള സ്ഥലമുണ്ടെങ്കിൽ വളരെ നല്ലതാണു. പുൽകൃഷിക്ക് അനുയോജ്യമായ സ്ഥലം അടുത്ത് തന്നെ കണ്ടെത്തുകയും, അവിടെ ഗുണമേന്മയുള്ള പുല്ലിനങ്ങൾ വെച്ചു പിടിപ്പിക്കുകയും വേണം. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത വിവിധയിനം പുല്ലുകളിന്നു ലഭ്യമാണു. നാല്പത്തിയഞ്ചു ദിവസം പ്രായമായ പുല്ല് കാലികൾക്കു തീറ്റയ്ക്കായി വെട്ടിയെടുക്കാവുന്നതാണ്. കിളികുലം, സീ ഓ ത്രീ ഇനങ്ങളിൽ പെട്ട പുല്ലിനങ്ങൾ വളരെ പെട്ടെന്ന് വളർച്ചയെത്തുന്നു.

നാടൻ പശുക്കൾ പലയിനങ്ങൾ ഉണ്ട്. നല്ല പശുക്കളെ തിരഞ്ഞെടുക്കാൻ ഒരു വിദഗ്ദനു മാത്രമേ കഴിയൂ. പശുക്കളെ തിരഞ്ഞെടുക്കുന്നതിനായി ഒരു മൃഗഡോക്ടറുടെ സഹായം തേടാവുന്നതാണു. കൂടാതെ ഈ മേഖലയിൽ കഴിവു തെളിയിച്ചിട്ടുള്ള ക്ഷീര കർഷകരുടെ അഭിപ്രായങ്ങളും തേടാവുന്നതാണ്.  വിദേശയിനം പശുക്കളെ തിരഞ്ഞെടുക്കുമ്പോൽ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഫാമിനടുത്ത് തന്നെ ഒരു മൃഗാശുപത്രിയുണ്ടെങ്കിൽ വളരെ നന്നായിരിക്കും. ഒരു നല്ല ഡോക്ടറുടെ സേവനം കന്നുകാലികൾക്ക് വളരെ അത്യാവശ്യമാണ്.

നല്ല ഉണങ്ങിയതും(ഈർപ്പം കെട്ടി നില്ക്കാത്തതുമായ), ഭൂനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടിയതുമായ സ്ഥലത്ത് വേണം തൊഴുത്ത് നിർമിക്കുവാൻ. വെള്ളം കെട്ടി നിൽക്കത്തക്ക രീതിയിൽ നിർമ്മാണം പാടില്ല. ഒരു ചെറിയ ചെരിവ് നിർമ്മാണത്തിൽ അനുവർത്തിക്കുന്നതും, വെള്ളം സുഗമമായി തൊഴുത്തിൽ നിന്നൊഴുകി പോകുന്നതിനായി നല്ലൊരു ഓവുചാലും തയ്യാറാക്കേണ്ടതാണ്. തൊഴുത്തിന്റെ ഭിത്തിക്ക് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരമുണ്ടാകണം. നല്ല ഉറച്ചതും, തെന്നാത്തതുമായ തറയാവണം ഇടേണ്ടത്. ഗ്രിപ്പിനായി പിന്നീട് റബ്ബർമാറ്റും ഉപയോഗിക്കാവുന്നതാണ്. മേൽക്കൂര പണിയുമ്പോൾ മൂന്നു മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ കെട്ടിയതാവണം. എത്രത്തോളം വായുസഞ്ചാരം തൊഴുത്തിനുള്ളിൽ ലഭിക്കുന്നുവോ അത്രയും കന്നുകാലികൾക്കു നല്ലതാണു. അതിനാൽ വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാവണം മൊത്തത്തിലുള്ള തൊഴുത്തിന്റെ നിർമാണം.

ഒരു മീറ്ററിനു മൂന്നു സെന്റിമീറ്റർ എന്ന അളവിൽ തറകൾക്ക് ചെരിവ് അനുവർത്തിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ഒരു പശുവിനു 2×1.05 മീറ്റർ എന്ന കണക്കിൽ സ്ഥലം ലഭ്യമാകത്തക്ക രീതിയിൽ വേണം തൊഴുത്തു നിർമ്മാണം. പശുക്കളുടേ പിൻ കാലുകൾ നിൽക്കുന്ന സ്ഥലത്തിനു പിറകിലായി ഓവുചാൽ നിർമ്മിക്കുകയും, മൂലകൾ ഷാർപ്പാകാതെ മിനുസപ്പെടുത്തിയിടുകയും വഴി, തൊഴുത്തിനുള്ളിലെ ശുചിത്വം നിലനിർത്താം. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടും, ബോഗൻ വില്ല പോലെ പടർന്നു കയറുന്ന ചെടികൾ വളർത്തിയും ആവശ്യത്തിനുള്ള തണലുറപ്പാക്കേണ്ടതുണ്ട്. കൂടാതെ വേനൽക്കാലത്ത് ആവശ്യത്തിനുള്ള ശുദ്ധജലം ഏതു സമയത്തും ഫാമിൽ ഉറപ്പാക്കേണ്ടതാണ്.

വൃത്തിയുടെ കാര്യത്തിലൊരു വിട്ടുവീഴ്ചയും കാലിവളർത്തലിൽ പാടില്ല. പുറത്തു നിന്നൊരാൾ തൊഴുത്തിൽ കയറുമ്പോൾ ഡറ്റോൾ നേർപ്പിച്ച വെള്ളത്തിൽ കൈകാലുകൾ കഴുകുന്നത് നിർബന്ധമാക്കണം. ശുചിത്വം നിലനിർത്താനായി എല്ലാ ദിവസവും തൊഴുത്തു കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കാലികൾക്കു കിടക്കാനുള്ള സൗകര്യം തയാറാക്കികൊടുക്കുന്ന കാര്യത്തിലും ശ്രദ്ധ പുലർത്തണം. പാൽപാത്രങ്ങൾ, മിൽക്ക് മഷീൻ, തുടങ്ങി എല്ലാ വസ്തുക്കളും ദിനേന വൃത്തിയാക്കി വെക്കണം.

തൊഴുത്തിൽ നിന്നും ചാലിലൂടെ ഒഴുകിവരുന്ന മൂത്രവും, ചാണകവെള്ളവും പ്രധാന പിറ്റിൽ ശേഖരിക്കുകയും, അതൊരു നിശ്ചിത കാലയളവിൽ എല്ലാ ദിവസവും മറ്റു കൃഷി സ്ഥലങ്ങളിലേക്കോ, പുൽകൃഷി ചെയ്യുന്നയിടങ്ങളിലേക്കോ ഒഴുക്കി വിടാവുന്നതാണ്. ഇത്തരത്തിൽ ഒഴുക്കി വിടുന്നത് മൂലം ഏതെങ്കിലും വിധത്തിലുള്ള കീടങ്ങൾ പെരുകുന്നതൊഴിവാക്കാം. ഒരു ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് പ്ലാന്റും, അനുബന്ധമായി ഉണ്ടായാൽ മാലിന്യ പ്രശ്നം ഒരു രീതിയിലും ഫാമിനെ ബാധിക്കുകയില്ല.

ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിൽ ശ്രദ്ധവെക്കുകയും, കുളമ്പു രോഗങ്ങൾ, അകിടുവീക്കം തുടങ്ങി കന്നുകാലികൾക്കു വരാറുള്ള അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ കാലിവളർത്തൽ വളരെ ആദായകരമാക്കുവന്നതാണ്.
പശുവളർത്തലിലെ പൊടിക്കൈകൾ.
അകിടിലെ നീരു മാറുവാനായി കുറച്ച് നിർദ്ദേശങ്ങൾ.

അകിടിൽ വെളിച്ചെണ്ണാ പുരട്ടിയ ശേഷം അകിടിൽ വെള്ളം അടിക്കുക.

ഞെരിഞ്ഞിൽ ഇടിച്ചു പൊടിച്ച് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അരിച്ചു കൊടുക്കുക.

അകിടിൽ കട്ട തൈരു പുരട്ടുക.

ചതകുപ്പ അരിക്കാടിയിൽ അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുക.
ദഹനക്കേടിനു വേണ്ടിയുള്ള പ്രയോഗങ്ങൾ..

അയമോദകം വറുത്ത് പൊടിച്ച് ശർക്കര ചേർത്ത് കൊടുക്കുക.

ഇഞ്ചി, വെറ്റില, ചുവന്നുള്ളി, കുരുമുളക് എന്നിവ അരച്ച് ശർക്കര കൂട്ടി അപ്പക്കാരം ചേർത്ത് കൊടുക്കുക.

കുറച്ച് വെള്ളത്തിൽ യൂക്കാലി ചേർത്ത് കൊടുക്കുക.
പുളിയില അരച്ച് തൈരിൽ ചേർത്ത് അകിടിൽ പുരട്ടുക, നിലനാരകം മഞ്ഞൾ കൂട്ടി അരച്ചിടുക, പഴുതാരകൊല്ലി ഉപ്പ് ചേർത്ത് അരച്ചിടുക ഇവയൊക്കെ അകിടുവീക്കത്തിനുള്ള നാടൻ പ്രയോഗങ്ങളാണു.
ഗർഭിണിയാവാൻ പ്രയാസം ഉള്ള കിടാരികൾക്ക് ശുദ്ധി ചെയ്ത വേപ്പെണ്ണ കൊടുത്താൽ ഗർഭസാധ്യത കൂടും. രോമമൊക്കെ ചുരുണ്ട് പള്ള വീർക്കൽ ഉള്ള കിടാവുകൾക്ക് ഈ പ്രയോഗം ആരോഗ്യം കൊടുക്കും.
പശുക്കളിലെ മുറിവ് പഴുത്ത് അതിൽ പുഴുവെക്കാൻ തുടങ്ങിയാൽ അതിനെ വേഗം പുറത്തെടുക്കുവാനായി അല്പം പാറ്റ കായ പൊടിച്ച് മുറിവിലിട്ടാൽ മതിയാകും. കൂടാതെ കുളമാവിൻ പശ എടുത്തെ പുഴു പിടിച്ച മുറിവിലിട്ടാലും പുഴു പുറത്ത് പോകും.
എരുക്കില നീരു സമം ആവണക്കെണ്ണ ചേർത്ത് അല്പം ഇന്തുപ്പ് കൂട്ടി നൽകിയാൽ വയർ വീർക്കൽ, മലബന്ധം ഇവ മാറും.
ആറ്റു തകര കാടി വെള്ളത്തിൽ അരച്ച് പുരട്ടിയാൽ പശുവിന്റെ ദേഹത്തെ പുഴുക്കടി മാറികിട്ടും.
ഏഴു ദിവസം അടുപ്പിച്ച് പാളയംതോടൻ പഴം പത്തെണ്ണം വീതം കൊടുക്കുക. കോഴിമുട്ടയും എണ്ണയും ചേർത്ത് പശുവിനു നൽകുക, ഇതൊക്കെ പാൽ വർദ്ധിപ്പിക്കാനുള്ള പഴമക്കാരുടെ നാട്ടറിവ്.
അകിട് വീക്കം:
കറവപ്പശുക്കളില്‍ ഉണ്ടാകാറുള്ള ഒരു രോഗം. എല്ലാ രാജ്യങ്ങളിലുമുള്ള പശുക്കള്‍ക്ക് ഈ രോഗം ബാധിക്കാറുണ്ട്. ചെമ്മരിയാടുകളിലും കോലാടുകളിലും ഈ രോഗം ഉണ്ടാകാം. കൂടുതല്‍ കറവയുള്ള പശുക്കളിലാണ് ഈ രോഗം അധികമായി കണ്ടുവരുന്നത്. 

ഒന്നോ അതിലധികമോ തരം രോഗാണുക്കളുടെ ആക്രമണം മൂലം രോഗമുണ്ടാകുന്നു. രോഗബാധയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട രോഗാണുക്കള്‍ ഇവയാണ്. (i) സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ (Streptococcus agalactiae), (ii) സ്ട്രെപ്റ്റോകോക്കസ് ഡിസ്അഗലാക്ടിയേ (S.disagalatiae), (iii) സ്ട്രെപ്റ്റോകോക്കസ് യൂബെറിസ് (S.ubeiris), (iv) സ്ട്രെപ്റ്റോകോക്കസ് പയോജനിസ് (S.pyogenes),

V) സ്ഫൈലോകോക്സൈ (Sphylococci), (VI) മൈക്രോബാക്റ്റീരിയം ടൂബര്‍ക്കുലോസിസ് (Microbacterium tuberculosis), (VII) ഫ്യൂസിഫോര്‍മിസ് നെക്രോഫോറസ് (Fusiformes necrophorus).

ഇവയില്‍ സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ എന്ന രോഗാണുവാണ് 80 ശ.മാ.-ത്തിലധികം രോഗബാധയ്ക്കും കാരണം. രോഗത്തെ തീവ്രതയനുസരിച്ച് ഉഗ്രം (acute), മിതോഗ്രം (Suvacute), മന്ദം (chronic) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

രോഗബാധിതമായ അകിട്അകിടിലും മുലക്കാമ്പുകളിലുമുണ്ടായേക്കാവു ന്ന മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ഉള്ളിലേക്കു കടക്കുന്നത്. അകിടില്‍ നീരുവന്നു വീര്‍ക്കുകയാണ് ആദ്യലക്ഷണം. ക്രമേണ അകിടിലെ സംയോജകപേശികള്‍ വര്‍ധിച്ച് അകിടു കല്ലിച്ചുപോകുന്നു. ഇത്തരം അകിടുവീക്കത്തിനു ചിലദിക്കുകളില്‍ ‘കല്ലകിട്’ എന്നു പറയാറുണ്ട്. പാലില്‍ ആദ്യമായിക്കാണുന്ന മാറ്റം (സൂക്ഷിച്ചുനോക്കിയാല്‍ പോലും വളരെ വിഷമിച്ചു മാത്രമേ മനസിലാക്കാന്‍ കഴിയൂ) കുറച്ചു പാടത്തരികളുടെ ആവിര്‍ഭാവമാണ്. ക്രമേണ പാല് മഞ്ഞനിറമാകുകയും മഞ്ഞവെള്ളവും പിരിഞ്ഞ പീരയുമായി മാറുകയും ചെയ്യും. ചിലപ്പോള്‍ ചോരയും കണ്ടേക്കാം.

സ്ഫൈലോകോക്സൈ രോഗാണുക്കള്‍ 5 ശ.മാ.-ത്തോളം അകിടുവീക്കങ്ങള്‍ക്കു കാരണമാകുന്നു. അകിട് ആദ്യഘട്ടത്തില്‍ ചുവന്നു ചൂടുള്ളതായിരിക്കും; പാല് ആദ്യം വെള്ളം പോലെയും രക്തം കലര്‍ന്നതും ദുര്‍ഗന്ധമുള്ളതും ആയിരിക്കും. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം അകിട് പഴുക്കുകയും പാലിനു പകരം ചലം വരികയും ചെയ്യും.

രോഗത്തിന്റെ ബാഹ്യസ്വഭാവവും രോഗകാരണങ്ങളായ അണുപ്രാണികളും വ്യത്യസ്തങ്ങളാകാമെങ്കിലും അകിട് വീങ്ങുകയും പാലില്‍ മാറ്റങ്ങളുണ്ടാവുകയുമാണ് അകിടുവീക്കത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍.

അകിടു വൃത്തിയായി സൂക്ഷിക്കുക, അകിടില്‍ മുറിവും പോറലും വരാതെ നോക്കുക, തൊഴുത്തും പരിസരങ്ങളും ശുചിയായി വയ്ക്കുക എന്നിവ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതകളെ കുറയ്ക്കും. കറവക്കാരുടെ കൈകള്‍ കറവയ്ക്കുമുമ്പും പിമ്പും രോഗാണുനാശിനികളെക്കൊണ്ടു കഴുകുന്നതിലും കറവ കഴിഞ്ഞാല്‍ അകിടു കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധിക്കണം.

അകിടുവീക്കം നിയന്ത്രിക്കുന്നതിന് മേല്‍പറഞ്ഞ ശുചിത്വം ഒരു പ്രധാന ഘടകമാണ്.

രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റി നിര്‍ത്തി കറക്കുകയോ അവസാനം കറക്കുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ മറ്റു പശുക്കള്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അകിടിലെ പാല്‍ മുഴുവനും കറക്കാതെ കെട്ടി നില്‍ക്കുകയാണെങ്കില്‍ അകിടുവീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കറവ വറ്റുന്ന സമയത്ത് പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള മരുന്നുകള്‍ കാമ്പിനുള്ളില്‍ ഉപയോഗിക്കുന്നതുവഴി അകിടുവീക്കം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.

മിക്ക പശുക്കളിലും പ്രസവത്തോടനുബന്ധിച്ചോ അതിന് ഒരാഴ്ച മുമ്പോ പിമ്പോ ആണ് അകിടുവീക്കം കൂടുതലായി കാണുന്നത്. ഈ സമയത്ത് തൊഴുത്തും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ യഥാസമയം മാറ്റാതെ വരുമ്പോള്‍ അതിനു പുറത്ത് പശു കിടക്കാനിടയാകുകയും മുലക്കാമ്പുകള്‍ വഴി രോഗാണുക്കള്‍ കടന്ന് രോഗമുണ്ടാകുകയും ചെയ്യും. എ,ഇ എന്നീ ജീവകങ്ങള്‍, മറ്റു ധാതുലവണങ്ങള്‍ എന്നിവ നല്‍കുന്നത് രോഗസാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രോഗമുണ്ടെന്നു സംശയം തോന്നുന്ന പശുക്കളെ ഉടന്‍തന്നെ വിദഗ്ധമായ ചികിത്സയ്ക്കു വിധേയമാക്കണം. പെനിസിലിന്‍, സ്ട്രെപ്റ്റോമൈസിന്‍, ആറിയോമൈസിന്‍, ജെന്റാമൈസിന്‍, ക്ളോറാംഫിനിക്കോള്‍, എന്റോഫ്ളോക്സാഡിന്‍, അമോക്സിസില്ലിന്‍, ക്ളോക്സാസില്ലിന്‍ മുതലായ ആന്റിബയോട്ടിക്കുകളും സല്‍ഫാ മരുന്നുകളും ഫലപ്രദമായ പ്രതിവിധികളാണ്.

പാലിലെ പാടത്തരികള്‍ ആദ്യമേ കണ്ടെത്തുവാന്‍ സഹായിക്കുന്ന സ്ട്രിപ്പ്കപ്പ് (Strip cup), പ്രത്യേക ഡൈ(Dye)കളില്‍ പാല്‍ ഉണ്ടാക്കുന്ന വര്‍ണവ്യത്യാസങ്ങളില്‍ നിന്നും രോഗബാധ നിര്‍ണയിക്കുവാന്‍ സഹായിക്കുന്ന ‘മാസ്റ്റൈറ്റിസ് കാര്‍ഡുകള്‍’ എന്നിവ പൊതുവായ രോഗനിര്‍ണയത്തിനുള്ള ഉപാധികളാണ്. സൂക്ഷ്മദര്‍ശനികൊണ്ടുള്ള പരിശോധനയില്‍ മാത്രമേ രോഗകാരികളായ അണുപ്രാണികളെ മനസിലാക്കാന്‍ സാധിക്കുകയുള്ളു.

കാലിഫോര്‍ണിയന്‍ മാസ്റ്റൈറ്റിസ് ടെസ്റ്റ് എന്ന ടെസ്റ്റ് വഴി ഒരു പ്രത്യേക ലായിനി ഉപയോഗിച്ച് പാല്‍ പരിശോധിക്കുന്നത് അകിടുവീക്കം തുടക്കത്തിലേ തന്നെ മനസ്സിലാക്കാന്‍ സഹായിക്കും. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായി വീടുകളില്‍ ചെയ്യാന്‍ കഴിയുന്ന ഒരു പരിശോധനാരീതിയാണ്. തുടക്കത്തിലേ രോഗബാധ ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സാപ്രയോഗങ്ങള്‍ വിജയകരമായിത്തീരുകയും അസുഖം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യും. യഥാര്‍ഥ അണുപ്രാണികളെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതിനെതിരെയുള്ള കൃത്യമായ മരുന്നുപയോഗിച്ച് ചികിത്സ വളരെ ഫലപ്രദമാക്കിത്തീര്‍ക്കാന്‍ സാധിക്കും

പൊടിക്കൈ  : കറവയ്ക്ക് ശേഷം ടിഞ്ചര്‍അയഡിന്‍ ലായനിയില്‍ കാമ്പ് മുക്കുന്നതിലൂടെയും രോഗം വരാതെ സൂക്ഷിക്കാം.

പശു വളര്ത്തലിലെ കാണാകുരുക്കുകള്:

ഡയറി ബിസിനസ് എന്നാല് ഏതാനും പശുക്കളെ വാങ്ങിക്കൊണ്ടുവന്ന് പാല് കറന്ന് വിറ്റ് പണം ഉണ്ടാക്കാന് കഴിയുന്ന ഒരു കച്ചവടസ്ഥാപനമാണെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല് ഈ ബിസിനസ്സ് ഒരു കച്ചവടം എന്നതില് ഏറെ മാനസികോല്ലാസം തരുന്ന നിത്യജീവിതത്തിലെ സങ്കീര്ണ്ണതകളെ മറന്ന് ജീവിക്കാന് മനക്കരുത്ത് നേടിത്തരുന്ന നിത്യവൃത്തിയായി കാണാന് നാം ഇനിയും തയ്യാറോകേണ്ടതുണ്ട്.

വര്ഷങ്ങള്ക്കു മുന്പ് വടക്കന് ഗുജറാത്തിലെ ഒരു ഗ്രാമത്തില് എരുമയെ ചികിത്സിക്കാന് പോയപ്പോള് ഉണ്ടായ സംഭവം ഇന്നും ഓര്ക്കുന്നു. വീട്ടില് അമ്മയും മകനും തമ്മില് വഴക്ക്. വഴക്കിനു കാരണം മരുമകള് തന്നെ. എരുമയെ ചികിത്സിക്കാന് വീട്ടിലെത്തിയ ഞാന് കാണുന്നത് ഒരു ചെറുപ്പക്കാരി രണ്ടുബാഗുകള് കയ്യിലെടുത്ത് വീട്ടില് നിന്ന് ഇറങ്ങി അതിവേഗം പുറത്തേയ്ക്കിറങ്ങുന്നതാണ്. അവരുടെ പിറകേ ഒരു ചെറുപ്പക്കാരനും. ചെറുപ്പക്കാരന് എന്നെ കണ്ട് ഒന്ന് പരുങ്ങി നിന്നു. എരുമയുടെ അടുത്ത് എന്നോടൊപ്പം നിന്നിരുന്ന വീട്ടുകാരി ഇതുകണ്ട് ആ ചെറുപ്പക്കാരനോടു പറഞ്ഞു. നീ അവളുടെ കൂടെ പൊയ്ക്കോ. അമ്മയെക്കുറിച്ച് വേവലാധിപ്പെടേണ്ട. അമ്മ ഇനിയും ജീവിക്കും. രണ്ട് എരുമകളും നാല് ആടുകളും ഉണ്ടെങ്കില് നിന്റെ എന്നല്ല ആരുടേയും മുന്നില് അമ്മയുടെ നട്ടെല്ലു വളയില്ല. നിന്നെപ്പോലെ ഒരുത്തനെ പ്രസവിച്ചു വളര്ത്തി എന്ന തെറ്റേ ഞാന് ചെയ്തുള്ളൂ. ഭാര്യയ്ക്കോപ്പം തലതാഴ്ത്തി നടന്നുപോകുന്ന ആ മകനെ ഞാന് കണ്ടു. രണ്ടെരുമകളിലും നാലാടുകളിലും ഭാവിജീവിതം സുസ്ഥിരമാക്കാമെന്ന ആ വിധവയുടെ ആത്മ വിശ്വാസത്തിനു മുന്നില് ഞാനും തല കുനിച്ചു. ഇതേ വിശ്വാസം തന്നെയല്ലേ നമുക്കും ഭാവി തലമുറയ്ക്കും വേണ്ടത്.

ഡയറിബിസ്നസ്സില് നമുക്കു വേണ്ടത് കര്ഷനെ ഡയറിബ്രീഡിംഗ്, ഡയറി ഫ്രീഡിംഗ്, ഡയറി ആരോഗ്യപരിപാലനം, ഡയറി പാലുല്പാദനം, കറവ, ഇതുമായി ബന്ധപ്പെട്ട പരിപാലനം, അധികമുള്ള ഉരുക്കളുടെ വില്പ്പന എന്നിവയെക്കുറിച്ച് ബോധവാനാക്കുക എന്നതാണ്. ഓരോ സംരംഭകന്റേയും കൈവശമുള്ള ഭൂമി, ജലലഭ്യത, പുല്കൃഷി ചെയ്യാനുള്ള സംവിധാനം, പച്ചപുല്ല് ഉല്പാദിപ്പിക്കാനുള്ള സംവിധാനം, പാല് വില്പ്പനയ്ക്കുള്ള സൌകര്യം എന്നിവയെ അടിസ്ഥാനമാക്കി മേല്പറഞ്ഞ വിഷയങ്ങളില് വ്യത്യസ്ഥതകള് കൂടിയും കുറഞ്ഞും ഉണ്ടാകാന് സാധ്യതഉണ്ടെന്നോര്ക്കുക. ഇനി നമുക്ക് ഓരോന്നായി പരിശോധിക്കാം.

1.ഡയറി ബ്രീഡിംഗ്

ഡയറിഫാമില് നമുക്ക് ഏറ്റവും അനുയോജ്യം 50 മുതല് 62.5 ശതമാനം വിദേശജനുസ്സുകളുടെ ഗുണമുള്ളവ തന്നെയാണ്. ഒരു പശുവില്നിന്നും ദിനംപ്രതി ശരാശരി 12 ലിറ്ററോളം പാല് നമുക്ക് ലഭിച്ചിരിക്കണം. 300 ദിവസത്തെ കറവയില് ചിരുങ്ങിയപക്ഷം 1200 മുതല് 3000 ലിറ്റര് പാലെങ്കിലും നമുക്ക് ലഭിക്കണം. 75 ശതമാനത്തിലേറെ വിദേശജനുസ്സുകളുടെ രക്താനുപാതമുള്ളവ നമ്മുടെ കാലാവസ്ഥയില് പൂര്ണ്ണ ജനിതക മേന്മ അതായത്  സ്ഥിരമായ പാലുല്പാദനം, പ്രത്യുല്പാദനം എന്നിവ തുടര്ന്ന് പ്രാവര്ത്തികമാക്കാന് മടി കാണിക്കുന്നു. ഇക്കാരണത്താല് ഇത്തരം പശുക്കള് അതിവേഗം ഡയറിഫാമുകളില് നിന്നും പുറന്തള്ളപ്പെടുന്നു.

ഫാമുകളില് തന്നെ ജനിക്കുന്ന നല്ല കന്നുകുട്ടികളെ ഭാവി പശുക്കളായി വളര്ത്താന് നമുക്ക് കഴിയണം. കൂടുതല് പാല് തരുന്ന പശുക്കളുടെ ജനന സമയത്ത് 25 കിലോ തൂക്കം വരുന്ന കന്നുകുട്ടികളെ വേണം കിടാരികളായി വളര്ത്താന് തെരഞ്ഞെടുക്കേണ്ടത്. ഇത്തരം കന്നുകുട്ടികളുടെ തള്ളപ്പശുക്കള് പ്രസവശേഷം രണ്ടുമൂന്നുമാസങ്ങളില് ചെനയേല്ക്കുന്നവയും അസുഖങ്ങള് കുറഞ്ഞവയും സുഖപ്രസവം തരുന്നവയും ആയിരിക്കണം. പാലിന്റെ അളവു മാത്രമല്ല കന്നുകുട്ടി തെരഞ്ഞെടുപ്പിന് അടിസ്ഥാനം എന്ന് സാരം. ഇത്തരം കന്നുകുട്ടികളെ ശരിയായി വളര്ത്തുന്നപക്ഷം 15 മാസമാകുന്പോള് ചെന പിട്പ്പിക്കാവുന്നതാണ്. തന്മൂലം ഇത്തരം കിടാരികള് രണ്ടു വയസ്സില് നമുക്ക് പാലും കന്നുകുട്ടിയും തരുമെന്ന് മനസ്സിലാക്കുക. ഇത്തരം കന്നുകുട്ടികള് 12 മാസം പ്രായമാകുന്പോഴേക്കും ആദ്യമദി കാണിക്കുകയും തുടര്ന്ന് നല്ല തീറ്റ ലഭ്യമാക്കിയാല് 13-14 മാസങ്ങളില് തുടര്ച്ചയായി മദി കാണിക്കുകയും ചെയ്യും. ഇവയെ  പതിനഞ്ചാം മാസത്തില് ബീജാദാനത്തിന് തയ്യാറാക്കാം. ആദ്യബീജാദാന സമയത്ത് ഇവയ്ക്ക് തള്ളപശുവിന്റെ 60%  തൂക്കമുണ്ടായിരിക്കും.

നേരത്തേ സൂചിപ്പിച്ചതുപോലെ സുഖപ്രസവം നടക്കുന്ന പശുക്കളുടെ മാച്ച് പ്രസവശേഷം നാല്മുതല് ആറ്മണിക്കൂറിനുള്ളില് താനേ വീണുപോകുന്നു. ആറ്മണിക്കൂറിനുശേഷവും മാച്ച് വീണുപോകാത്ത പക്ഷം ഡോക്ടറുടെ വിദഗ്ദ സഹായം തേടണം. പ്രസവശേഷം ആരോഗ്യമുള്ള പശുക്കളുടെ ഗര്ഭാശയത്തില് നിന്നും 15 ദിവസത്തോളം രക്തം കലര്ന്ന അഴുക്കുകള് പോകാം. എന്നാല് 20 ദിവസങ്ങള്ക്കുശേഷവും അഴുക്കുകള് പോകുന്നുവെങ്കില് ഗര്ഭാശയത്തില് അണുബാധ സംശയിക്കാം. ഉടനടി വിദഗ്ദ സഹായം തേടിയില്ലായെങ്കില് അത് പാലുല്പാദനക്ഷമത, വീണ്ടും ചെനയേല്ക്കാനുള്ള സാധ്യത എന്നിവയ്ക്ക് കനത്ത പ്രഹരം ഏല്പ്പിക്കുന്നു. അകിടുവീക്കം വരാനുള്ള സാധ്യതയും ഇത്തരം പശുക്കളില് ഏറെയാണ്. ഇക്കാരണങ്ങളാല് പ്രസവശേഷം എത്ര ദിവസം വരെ അഴുക്കുപോകുന്നുവെന്നും അഴുക്കില് പഴുപ്പിന്റെ അംശമുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്.

നാടന്‍ പാലും മറുനാടന്‍ പശുവും

നാടന്‍ പാലും മറുനാടന്‍ പശുവും കടലും കടലാടിയും പോലേ !
ഈ കാലത്ത് സംശയാതീതമായി തെളിയിക്കപെട്ടുകൊണ്ടേയിരിക്കുന്ന ചില ശാസ്ത്രീയ കണ്ടെത്തലുകള്‍ ഏ വണ്‍ പശുവിന്റെ പാല്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാകുമെന്നതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കികൊണ്ടിരിക്കുന്നു. എന്നാല്‍ ആഭിജ്യാത്യം പേറുന്ന ചുമലിലെ പൂഞ്ഞയെന്ന ഹമ്പും, കഴുത്തിന്നടിയിലെ താടയെന്ന ഫ്ലാപ്പും ഉള്ളതുമായ പ്രകടമായ വ്യത്യാസമുള്ള  നാടന്‍ പശുവിന്റെ പാലും മോരും തൈരും നെയ്യും മാത്രമല്ല ചാണകത്തിനും മൂത്രത്തിനും പ്രായോഗീകമായി തന്നെ ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടെന്ന് നേരിട്ടനുഭവിച്ചു മനസ്സിലാക്കിയതിന്റെ ഭാഗമായി, ഒരു പാടാളുകള്‍, നഷ്ടപെട്ടുപോയ നാടന്‍ ജനുസ്സിലെ പശുക്കളെ കണ്ടെത്തി പുനരുജ്ജീവിപ്പിച്ചു വംശോദ്ദാരണം നടത്തി വന്‍ വിലക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തന്നെ ഏതു ശാസ്ത്രീയ തെളിവിനേക്കാളും വിലയേറിയ തെളിവ് തന്നേയാണ്.
പണ്ടേതോ പാശ്ചാത്യര്‍ പറഞ്ഞൂ, ഹോള്‍സ്റ്റീനും ബ്രൗണ്‍ സ്വിസ്സുമെല്ലാം നല്‍കുന്നത് ഏ വണ്‍ പാലാണെന്ന്, ബോസ് ഇന്‍ഡികസ് എന്ന ജനുസ്സിലെ ഇന്ത്യന്‍ പശുക്കള്‍ക്ക് ഏ ടൂ പാലെന്നും. പശുവിന്‍ പാലില്‍ അടങ്ങിയ ബീറ്റ കേസില്‍ പ്രോട്ടിനുകള്‍ 209 ഓളം അമിനോ ആസിഡുകളുടെ ശ്രേണിയാലുണ്ടാക്കപെട്ടതാണ്. അതില്‍ ഒരേ ഒരെണ്ണത്തിന്റെ ഘടനാ വ്യത്യാസമാണ് ഏ വണും ഏ ടൂവും ആക്കി പാലിനെ തരം തിരിക്കുന്നതെന്നും. പടിഞ്ഞാറന്‍ സയന്‍സ് ആയത് കൊണ്ടും നമ്മുടെ നാട്ടറിവുകള്‍ അറിവുകളേ അല്ലാ എന്നുമുള്ള മനോഭാവം നില നിന്നതിനാലും, അക്കാലത്ത് വലിയ വിശ്ലേഷണങ്ങള്‍ക്ക് സാധ്യതയില്ലാത്തതും കൊണ്ടാകാം, അത് അപ്പടി വിഴുങ്ങാന്‍, നമ്മുടെ ശാസ്ത്ര സമൂഹവും ഭരണാധികാരികളും ഒട്ടും മടികാണിച്ചില്ല. 
ഇതുകൊണ്ട് എല്ലാ വിദേശി പശുക്കളും  അത്ര നന്നല്ലെന്ന് പറയപ്പെടുന്ന ‘ഏ വണ്‍’ പാല്‍ തരുന്നത് എന്നര്‍ഥമാക്കേണ്ടതില്ല. ചിലവ  രണ്ടു തരം പാലും സമിശ്രമായ രീതിയിലും നല്‍കാനാകുന്നവയാകാം. ‘ഏ ടു’ പാല്‍ നല്‍കുന്നവയുമായുള്ള ക്രോസ് ബ്രീഡിലൂടെ അത് സാധ്യവുമായേക്കാം.
പ്രകൃതി, തന്റെ കുഞ്ഞുങ്ങളെ ഊട്ടാനായി മാമല്‍സിനു നല്‍കിയ വരമാണല്ലോ മുലപ്പാല്‍. ഒരു കുട്ടിയുണ്ടാകുന്ന ജനുസ്സിന് മുലപ്പാലിന്റെ അളവും നിയന്ത്രിതമാകുമല്ലോ, എന്നാലത് മറികടക്കാന്‍ കൂടുതല്‍ കുഞ്ഞുണ്ടാകുന്ന ജനുസ്സിന്റെ സ്വഭാവം അധിനിവേശിപ്പിച്ചാല്‍ സാധ്യമാകുമെന്ന കണ്ടു പിടുത്തമാകാം പന്നി പശുക്കളെ കണ്ടുപിടിക്കാനും ലോകം മുഴുവനും നിറയാനിടയുമാക്കിയതെന്ന് തോന്നുന്നു.
പത്തുമുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ നമ്മുടെ ഭരണാധികാരികള്‍ ധവള വിപ്ലവം എന്നപേരില്‍ ക്ഷീര ധാരയൊഴുക്കുന്നതിലേക്കായി, രണ്ടാം തരം ഏ പാല്‍ അതും വളരേയേറേ കുറഞ്ഞ അളവായ നാവൂരിയൊക്കേ മാത്രം നല്‍കാനാവുന്ന നാടന്‍ ജനുസ്സിനെ വിദേശി വര്‍ഗമായി കണ്‍‌വെര്‍ട്ട് ചെയ്യുന്നതിലേക്കായി നാടന്‍ കാളകളെ വരിയുടക്കാതേ വളര്‍ത്തുന്നത് തടവും പിഴയും കിട്ടാവുന്ന നിയമമാക്കി, നാടന്‍ പശുക്കളില്‍ വിദേശി ബീജം കുത്തിവച്ചു കിടാരികളുണ്ടാക്കി തലമുറകളിലൂടേ വിദേശി പന്നി പശുക്കളെ നാട്ടില്‍ ഊരി തിരിയിച്ചു നിറച്ചു.
എല്ലായിടത്തിലും നാടന്റെ വംശം അറ്റുപോയെന്നുറപ്പിക്കാന്‍ ആരൊക്കേയോ അശ്രാന്തം പരിശ്രമിക്കയും ചെയ്തപോലേ തോന്നുന്നു. ചില വിദേശ സര്‍വ്വകലാശാലകള്‍ ഇടക്ക് ബാക്കി വന്ന വെച്ചൂര്‍ പശുക്കളുടെ അടക്കം പല ദേശീ പശുക്കളുടേയും ജീനും അടിച്ചു മാറ്റി ബാക്കിയുള്ളവയെ സം‌രക്ഷിക്കപെടുന്നയിടങ്ങളില്‍ ഏതു വിധേനേയെങ്കിലും ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനഞതും, അതിന്റെ ഭാഗമാണോ എന്നറിയില്ലാ, നമ്മുടെ വെച്ചൂര്‍ പശുക്കളെ, വെറ്റിനറി സര്‍വ്വകലാശാലയില്‍ വിഷം കൊടുത്ത് കൊന്നതുമെല്ലാം വാര്‍ത്തകളില്‍ പണ്ടു വന്നിരുന്നു. എന്നാല്‍ നാടന്റെ സത്യമറിയാവുന്നവര്‍ പലയിടത്തുമുണ്ടായിരുന്നതിനാല്‍, ബ്രസീലിലും മറ്റും നമ്മുടെ ഓം‌ഗ്ഗോള്‍ കാളകളെ കൊണ്ടുപോയി ലോകോത്തര സേബു ജനുസ്സ് പോലുള്ളവയെ ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.
ഇനി നാടന്റെ നേരായ സത്യം എങ്ങിനെയെല്ലാം അടിച്ചമര്‍ത്തിയാലും എന്നെങ്കിലും വെളിപ്പെട്ടു പോകുന്നസത്യം, നമുക്ക് മനസ്സിലേക്കെടുക്കാന്‍ പാശ്ചാത്യരുടെ പേപ്പറുകള്‍ ഇല്ലാതേ സാധ്യമാകില്ലാലോ, അതിനാല്‍ കീത്ത് വുഡ് ഫോര്‍ഡ് എന്ന ന്യൂസിലാന്റിലെ ലിന്‍‌കോണ്‍ സര്‍വ്വകലാശാലാ പ്രൊഫസറുടേയും മദര്‍ജോണ്‍സ് എന്ന അമേരിക്കന്‍ സൈറ്റിനേയും കൂട്ടു പിടിക്കാം. അവര്‍ ശക്തിയുക്തം ഏ വണ്‍ പാലിലെ പിശാചിനെ പുറത്തേക്കാവാഹിക്കാനായി നല്ലവണ്ണം വിയര്‍പ്പൊഴുക്കിയതായി കാണുന്നു.
പല തെളിവുകളും അവരുടെ സൈറ്റില്‍ നിരത്തി ശക്തരായ ഡയറി ലോബിയെ മുട്ടുകുത്തിക്കാനും, കുപ്പിയില്‍ നിറച്ചു വില്‍ക്കുന്ന പാല്‍ ഏ വണ്‍ ആണോ ഏ ടൂ ആണോയെന്ന് രേഖപെടുത്തിക്കാനും ജനങ്ങളെ ഏ വണ്‍ പാല്‍, അവരുടെ ആരോഗ്യത്തെ എങ്ങിനെയൊക്കെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിക്കാനുമായത് ഇക്കാല ജനതയുടെ വന്‍ നേട്ടം തന്നെ. ഇപ്പോള്‍ ഏ വണ്‍/ ഏ ടൂ പാലിന്റെ വ്യത്യാസം ഗൂഗിള്‍ ചെയ്താല്‍ കിട്ടാനൊരു പ്രയാസവുമില്ല.
ഇറക്കുമതിചെയ്ത് വന്ന പശുവിന്റെ പാല്‍ ജനങ്ങളുടെ ആരോഗ്യത്തിനെ തികച്ചും പ്രതികൂലമായി സ്വാധീനിക്കാമെന്ന്, പലതരത്തിലുള്ള എതിര്‍പ്പുകളുണ്ടെങ്കിലും സംശയരഹിതമായ തെളിവുകള്‍ നല്‍കി തെളിയിച്ചുകൊണ്ടിരിക്കുന്നതായിക്കാണാം. ഏ 2 പാല്‍ മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ശാസ്ത്രീയ തെളിവുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കയാണ് അതേസമയം ഏ 1 പാല്‍ ആരോഗ്യത്തിനു ഹാനീകരമായ BCM 7 എന്ന ബീറ്റ-കാസോമോര്‍ഫീന്‍7 ഉല്പാദിപ്പിക്കുന്നതെന്നും. അത് നമുക്കെല്ലാം സുപരിചിതമായതും ശസ്ത്രക്രിയാ വേളകളിലും മറ്റും അനസ്ത്യെഷ്യക്കും മറ്റും പ്രയോഗിക്കുന്ന തരത്തില്‍പെട്ടതുമായ, ഒരോ ജീവിയുടേയും കേന്ദ്ര നാഡീവ്യൂഹത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ച് വേദന പോലുള്ള ശരീര സം‌വേദനമാധ്യമങ്ങളെ നിര്‍ത്തിവപ്പിക്കാന്‍ സാധ്യമായതുമായ മോര്‍ഫിന്‍ കുടുംബത്തിലെ തന്മാത്ര തന്നെയെന്നും പറയപ്പെടുന്നു! ഓട്ടിസം ബാധിച്ച കുട്ടികളുടെ മൂത്രത്തില്‍ BCM 7 കൂടുതലായികാണപ്പെടുനെന്ന കണ്ടുപിടുത്തം വിലയിരുത്ത പെടേണ്ട ഒന്നാണ്. https://keithwoodford.wordpress.com/2014/08/11/bovine-beta-casomorphin-7-bcm7-in-urine/
ഒരു പഠനത്തില്‍ ഏ വണ്‍ പാല്‍ കുടിക്കുന്നത്, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറിനിടയാക്കുന്നതും ബ്രൈന്‍ ഫോഗ് എന്ന ഓര്‍മ്മക്കുറവ്, മൂഡ് ഓഫ് ആകുന്നത്, ഹോര്‍മ്മോണ്‍ ചേഞ്ച്, കുട്ടികളില്‍ ദഹന പ്രശ്നങ്ങള്‍, പഠനവൈകല്യം, മുതിര്‍ന്നവരില്‍ പ്രമേഹം,ഹൃദ്രോഗ സാധ്യതകള്‍, ത്വക് രോഗ സാധ്യതകള്‍ എന്നു വേണ്ടാ, ഒരു കുന്നോളം രോഗങ്ങള്‍ക്കിടയാക്കുവാന്‍ സഹായാകരമെന്ന് പറയുന്ന ഈ സൈറ്റ് വായിക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും. https://www.psychologytoday.com/…/got-drink-milk-learn-your…
അമേരിക്കായില്‍ നാലില്‍ ഒരാള്‍ക്ക് ലാക്ടൊസ് ഇന്‍‌ടോളറന്‍സ് എന്ന അവസ്ഥ ഉണ്ടാകാന്‍ കാരണം ഏ വണ്‍ പാല്‍ തന്നേയെന്ന് പറയുന്നു. പലര്‍ക്കും ദഹനക്കേടും ന്യൂറോളജിക്കല്‍ പ്രോബ്ലംസും, ഉറക്കക്കുറവും, മന്ദതയും, നടു വേദനയും, മോണിംങ് സിക്നെസ്സും അലര്‍ജികളും എല്ലാം, ഏ വണ്‍ പാലുപയോഗം നിറുത്തുന്നതോടെ തന്നെ മാറിയതായും പറയപ്പെടുന്നു. എന്നാല്‍ അങ്ങിനെ മാറിയത് ഏ ടൂ പാല്‍ കുടിച്ചാല്‍ തിരികേ വരുന്നതായി കണ്ടില്ലായെന്നും സാക്ഷി മൊഴികളുണ്ട്.
നമ്മുടെ നാടന്‍ അറിവുകള്‍ വിഡ്ഢിത്തത്തില്‍ കവിഞൊന്നുമല്ലായെന്ന് പറഞ്ഞാലവര്‍ക്ക് മാത്രം സഹിഷ്ണുതാ ക്ലബ്ബ് അംഗമാകാന്‍ കഴിയുകയുള്ളൂ എന്നറിയാഞ്ഞിട്ടല്ലാ ഞാനിത് ടൈപ്പടിച്ച് എന്റെ വിലപെട്ട സമയം നഷ്ടപെടുത്തുന്നത്. വിഷമില്ലാത്ത അന്തരീക്ഷമുള്ള സ്ഥലത്തെ പച്ച പുല്ല് തിന്നുന്ന നാടന്‍ പശുവിന്റെ നാവൂരിയെങ്കില്‍ അത്രയും പാല്‍ ഇക്കാലത്ത് കിട്ടാന്‍ ഭാഗ്യം ചെയ്യണം. അത് നന്മ  നിറഞ്ഞ പാലെന്ന് മനസ്സിലാക്കാന്‍ ഇതുമൂലം ഇടയായാല്‍ എന്റെ സമയം നഷ്ടമായില്ലാ എന്ന് എനിക്കാശിക്കാം.

________________________

ഒരു ചെറു തിരിഞ്ഞു നോട്ടം(ഒരു കമെന്റ് കണ്ടപ്പോള്‍, കടകവിരുദ്ധമായി തെറ്റിദ്ധരിക്കപെടുന്നത് ഒഴിവാക്കാനായി)

നാടന്‍ പശുവിന്റെ പാല്‍ എത്ര നല്ലത് എന്ന കാര്യം മാത്രം എടുത്താലും.ഇനി വരുന്ന കാലത്ത് നാടന്‍ പശുക്കളുടെ വംശനാശം വരുത്തുവാന്‍ ആരും ഒരുമ്പെടരുത്. അത് മാത്രമാണീ പോസ്റ്റിലൂടേ ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് വ്യാപകമായുള്ള മറ്റ് പശുക്കളെ വളര്‍ത്തി പാല്‍ വിറ്റു ജീവനോപാദി കണ്ടെത്തുന്നവരുടെ വഴി മുടക്കുന്നതായി ഇത് മാറരുതെന്ന് ആശിക്കുന്നു. നഷ്ടമായ ജീവന്‍ തിരിച്ചു നല്‍കുമെന്ന് കഥകളില്‍ പറയപ്പെടുന്ന  അമൃത് കഴിച്ചാല്പോലും അതിനോട് ഇന്‍ ടോളറന്‍സ് ഉള്ളവര്‍ ഇക്കാലത്ത് ഏത് സമൂഹത്തിലും കാണും. അത്തരം നിരീക്ഷണം ജനലറൈസ് ചെയ്യപെടരുത്.
സാധാരണ ലെവലില്‍ ഇമ്യൂണിറ്റിയുള്ള ഒരാള്‍ക്ക് മറ്റു പശുക്കളുടെ പാല്‍ കുഴപ്പമുണ്ടാക്കുന്നതാകണമെന്നില്ലാ. നമ്മള്‍ നാലിലൊന്ന് അമേരിക്കക്കാരന്റെ ലിസ്റ്റില്‍ വരുന്നവരല്ല എന്ന് മനസ്സിലാക്കണം. നല്ല പാല്‍ കിട്ടാനുണ്ടെങ്കില്‍ അതാകാം. ഇല്ലെങ്കില്‍ ഇതുമാകാം. ദശാബ്ദങ്ങളോളം അതി ഗംഭീരമെന്ന് തെളിയിക്കപ്പെട്ട് നിലനിന്നവ പില്‍ക്കാലത്ത് ശുദ്ധ വങ്കത്തമെന്നും  ചില പഠനങ്ങള്‍ തെളിയിക്കുന്നതായി കേട്ടിട്ടില്ലേ. അതിനാല്‍ ഇന്ന് തെളിഞ്ഞു വരുന്ന ഈ വെണ്ണയും ഉരുകിയേക്കാം. അതില്‍ നിന്നും നറു നെയ്യ് കിട്ടാതിരിക്കില്ലായെന്നും ആശിക്കാം. ഇത് ഇപ്പോള്‍ കിട്ടിയിട്ടുള്ള വളരേകുറച്ച് ഡാറ്റാ വച്ചുള്ള ഒരു എഞ്ചിയറിങ് അനാലിസ് മാതിരിയുള്ള ഒന്നെന്നും അതിനാലതിന്റെ ടെക്നിക്കാലിറ്റിയെ കണ്ണുമടച്ചെടുക്കാതേ എത്രത്തോളം ശരിക്കൊപ്പം നില്‍ക്കുമെന്ന് ഒരോരുത്തരുടേയും വിശകലനത്തിനായ് വടുന്നു ‘

കറവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ആരോഗ്യമുള്ള പശുവിന്‍പാലിന് നേരിയ മധുരവും പ്രത്യേക രീതിയിലുള്ള ഹൃദ്യമായ മണവുമാണ് ഉണ്ടാവുക. പ്രകൃത്യായുള്ള നിറം തൂവെള്ള മുതല്‍ തവിട്ടുകലര്‍ന്ന ഇളംമഞ്ഞവരെ വ്യത്യാസപ്പെട്ടിരിക്കും. ഈ വ്യത്യാസത്തിന്റെ തോത്  പാലിലടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും ഇതര പദാര്‍ഥങ്ങളുടെയും അളവിന്റെ അടിസ്ഥാനത്തിലാണ്. 

സമീകൃതാഹാരമായ പാല്‍ മനുഷ്യനെന്നപോലെ സൂക്ഷ്മാണുക്കള്‍ക്കും പ്രിയപ്പെട്ട ആഹാരമാണ്. പാലില്‍ വിവിധ മാര്‍ഗങ്ങളിലൂടെ കടന്നുകൂടുന്ന സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി പാല്‍ പുളിച്ച് ഉപയോഗശൂന്യമാകുന്നു. അണുക്കളുടെ പ്രവര്‍ത്തനംമൂലം ലാക്ടോസ് പാക്ടിക് അമ്‌ളമായി മാറുമ്പോഴാണ് പാല്‍ പുളിച്ച് കേടായിപ്പോകുന്നത്. പാലില്‍ ലാക്ടിക് അമ്‌ളം ഉത്പാദിപ്പിക്കുന്ന നിരവധി ബാക്ടീരിയകളുണ്ട്.

പാലില്‍ അണുക്കള്‍ പ്രധാനമായും കടന്നുകൂടുന്നത് മുലക്കാമ്പില്‍ക്കൂടിയും ചുറ്റുപാടുകളില്‍നിന്നുമാണ്. കറവയ്ക്കുമുമ്പായി കന്നുകാലികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചാണകവും മറ്റ് അഴുക്കുകളും നന്നായി തേച്ചുകഴുകി ഉണങ്ങിയ തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം.  പ്രാരംഭത്തില്‍ ഓരോ മുലക്കാമ്പില്‍നിന്നും അല്പം പാല്‍ കറന്നുകളയുന്നത് സൂക്ഷ്മാണുക്കളുടെ എണ്ണം കുറയുന്നതിന് സഹായിക്കുന്നു. വായ്‌വട്ടം കുറവുള്ള തിളച്ച വെള്ളത്തിലോ അണുനാശിനിയിലോ കഴുകി വൃത്തിയാക്കി ഉണക്കിയ പാത്രത്തില്‍വേണം പാല്‍ കറക്കാന്‍. കറവക്കാരന്‍ സാംക്രമികരോഗങ്ങളില്‍നിന്ന് മുക്തനും ശുചിത്വമുള്ളവനുമായിരിക്കണം. 

കറവയ്ക്കുമുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകി അണുനാശിനിയില്‍ കഴുകിയ തുണികൊണ്ട് തുടച്ചുണക്കണം. കൂടാതെ ശുചിത്വമുള്ള വസ്ത്രം ധരിക്കുകയും വേണം. കറവസമയത്ത് പുകവലി, മുറുക്ക് തുടങ്ങിയവ ഒഴിവാക്കുകയും വേണം.  സാധാരണയായി കൈകൊണ്ടും കറവയന്ത്രങ്ങളിലുമാണ് പശുക്കളെ കറക്കുന്നത്. കൈകൊണ്ട് കറക്കുമ്പോള്‍ കൈത്തലം മുഴുവന്‍ ഉപയോഗിച്ചുകൊണ്ട് കറക്കുന്ന രീതിയാണ് ശാസ്ത്രീയമായിട്ടുള്ളത്. കൂടുതല്‍ പശുക്കളെ കറക്കാനുള്ള സ്ഥലത്ത് കറവയന്ത്രം ഉപയോഗിക്കാറുണ്ടെങ്കിലും ഒന്നും രണ്ടും പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് കൈക്കറവയാണ് കൂടുതല്‍ പ്രായോഗികം. 

പാല്‍ചുരത്താന്‍ പശുവിനെ പ്രധാനമായും സഹായിക്കുന്നത് ഓക്‌സിടോക്‌സിന്‍ എന്ന ഹോര്‍മോണാണ്. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം 6-7 മിനിറ്റേ നീണ്ടുനില്‍ക്കൂ. തന്മൂലം  പാല്‍ചുരത്തിക്കഴിഞ്ഞാല്‍ ഈ സമത്തിനുള്ളില്‍ കറവ പൂര്‍ത്തിയാക്കണം. കൂടുതല്‍ പാല്‍കിട്ടുന്നവയെ രണ്ടുകൈകൊണ്ടും  കറക്കാവുന്നതാണ്. 

കറവസമയത്ത് പശുവിനെ ഭയപ്പെടുത്താന്‍ പാടില്ല. അകിടില്‍ ഒട്ടുംതന്നെ പാല്‍ ബാക്കിയാക്കാതെ  കറന്നെടുക്കണം. അവസാനം ലഭിക്കുന്ന പാലിലാണ് കൂടുതല്‍ കൊഴുപ്പടങ്ങിയിരിക്കുക.  കറവ കഴിഞ്ഞാല്‍ പാല്‍ ഉടന്‍തന്നെ തൊഴുത്തില്‍നിന്ന് മാറ്റി വൃത്തിയുള്ള തുണിയില്‍ അരിച്ചശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണം.

പൂച്ച 

വീട്ടിലെ ഒരു അംഗത്തെപോലെയാണ് പൂച്ചകളെ പണ്ടുകാലത്തും ഇന്നും നമ്മൾ പരിചരിക്കുന്നത്. വിദേശ ഇനം പൂച്ചകളെയും ഇന്ന് വളർത്തുന്നുണ്ട്. പൂച്ചകളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ അതിന്റെ വാസസ്ഥലം ഒരുക്കിയിരിക്കണം. ആദ്യ ദിവസങ്ങളിൽ ഒരു മുറി ഇതിനുവേണ്ടി നീക്കിവെയ്ക്കണം. ഇതിന്റെ വാതിൽ യഥേഷ്ടം അകത്തേക്കും പുറത്തേക്കും തുറക്കാവുന്നതായിരിക്കണം. മുറിക്കകത്ത് ഒരു കാർഡ്ബോർഡ് കൊണ്ടോ, പ്ലൈവുഡ് കൊണ്ടോ ഉണ്ടാക്കിയ ഒരു കൂട് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ശല്യമില്ലാതെ വിശ്രമിക്കാനാണ് ഇത്. കൂടിനകത്ത് ന്യൂസ് പേപ്പറോ, തുണിയോ വെച്ചിരിക്കണം.

പൂച്ചകുട്ടികൾക്ക് 89-93 ഡിഗ്രി ഫാറൻഹീറ്റ് ചൂട് ആവശ്യമാണ്. ഇത്രയും അളവ് കിട്ടത്തക്കവിധത്തിൽ കൂട്ടിൽ ചൂട് ക്രമീകരിക്കണം. ഇതിന് ചൂടുവെള്ളം നിറച്ച കുപ്പികളോ പാഡുകളോ ഉപയോഗിക്കാം. 12 ആഴ്ചകൾവരെ ഇത് തുടരണം. മൂന്ന് ആഴ്ചകൾ വരെ ഇവയ്ക്ക് സ്വയം മൂത്രം, മലം എന്നിവ വിസർജ്ജിക്കുവാൻ സാധ്യമല്ല. തള്ളപ്പൂച്ച ചാകുന്ന സമയത്താണ് പൂച്ചക്കുട്ടിയെ വീടുകളിലേക്ക് കൊണ്ടുവന്നതെങ്കിൽ വീട്ടുകാർ ഭക്ഷണത്തിന് മുമ്പും, ശേഷവും പൂച്ചക്കുട്ടിയുടെ അടിവയർ മുകളിൽ നിന്ന് താഴത്തേക്ക് മൃദുവായി തടവിക്കൊടുക്കണം. അഞ്ച് ആഴ്ച പ്രായമാകുമ്പോൾ കുട്ടികളെ തള്ളയിൽ നിന്ന് വേർപെടുത്താം. 56 ആഴ്ചയാകുമ്പോൾ ഇവ വെള്ളം കുടിക്കുവാൻ തുടങ്ങും. 18 മാസം പ്രായമാകുമ്പോൾ ഇവ പ്രായപൂർത്തിയാകുന്നു. ഇവയുടെ ഗർഭകാലം 60-62 ദിവസമാണ്.

പൂച്ചകളുടെ കൂട് തന്നെ അതിന്റെ വീടായി ഉപയോഗപ്പെടുത്തണം. ഒരു കൂടിന് 19 സ്ക്വയർഫീറ്റ് വ്യാപ്തി ഉണ്ടായിരിക്കണം. ഇതിനുള്ളിൽ കളിക്കുവാനുള്ള കളിപ്പാട്ടങ്ങൾ, മാന്തിക്കയറാനുള്ള തൂണുകൾ (സ്ക്രാച്ച് പോസ്റ്റ്) മുകളിൽ കയറി വിശ്രമിക്കാനുള്ള സൗകര്യങ്ങൾ, ഏണികൾ, എന്നിവ ഒരുക്കിവെക്കാം. കൂടാതെ ഭക്ഷണപാത്രം, വെള്ളം കുടിക്കാനുള്ള പാത്രം എന്നിവ കൂടി സൗകര്യപ്പെടുത്തിവെയ്ക്കണം. ഇവ തമ്മിൽ മൂന്ന് അടിയെങ്കിലും അകലമുണ്ടായിരിക്കണം. ഇവയുടെ ജീവിതകാലം 15-20 വർഷം ആണ്.

കുട്ടികൾക്ക് കന്നിപ്പാൽ (കൊളസ്ട്രം) ആദ്യ 12-24 മണിക്കൂറിനുള്ളിൽ നൽകണം. തള്ളപ്പൂച്ചയില്ലെങ്കിൽ പ്രസവിച്ച് 14 ദിവസമാകാത്ത മറ്റു പൂച്ചകളെ പാലിനു വേണ്ടി ആശ്രയിക്കാം. പരിശീലനത്തിലൂടെ (ടോയ്ലറ്റ് ട്രെയിനിംഗ്) മലമൂത്രവിസർജനം യഥാസ്ഥലത്ത് നിറവേറ്റാൻ പഠിപ്പിക്കാം.

ആദ്യത്തെ കുറച്ച് ആഴ്ചകളിൽ പൂച്ചകൾ അവരുടെ ജീവിതത്തിലെ 23 ഇരട്ടി ഭാരം വയ്ക്കുന്നു. ഇതിന് വേണ്ടുന്ന 30% ഊർജവും പ്രോട്ടീനിൽ നിന്നാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെ മനുഷ്യർ കഴിക്കുന്ന സാധാരണ ഭക്ഷണമോ നായകൾക്ക് കൊടുക്കുന്ന ഭക്ഷണമോ ഇതിന് അനുയോജ്യമല്ല.

പാല് (ആട്ടിൻ പാല് ഉത്തമം) – 2 കപ്പ്

ചൂടാകാത്ത മുട്ടയുടെ മഞ്ഞ കരു -2 എണ്ണം

(അല്ലെങ്കിൽ ഒരു മഞ്ഞക്കരുവും ഒരു ടീസ്പൂൺ ചൂടാക്കിയ വെളിച്ചണ്ണയും)

പ്രോട്ടീൻ പൗഡർ-2 ടേബിൾ സ്പൂൺ

വൈറ്റമിൻ ലിക്വിഡ് – 6 തുള്ളി

അറവുശാലകളിൽ നിന്നു കിട്ടുന്ന ചെറുകുടലിലെ ഭക്ഷണാവശിഷ്ടം -1 ടീസ്പൂൺ എന്നിവ നന്നായി മിശ്രിതമാക്കി 101 ഡിഗ്രി ഫാറൻ ഹീറ്റിൽ (38 ഡിഗ്രി സെന്റിഗ്രേഡ്) ചൂടാക്കണം.

4 ഔൺസ് ഭാരത്തിന് താഴെയുള്ളവയ്ക്ക് ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് അര ടീസ്പൂൺ വീതം കൊടുക്കണം

4 മുതൽ 8 ഔൺസ് ഭാരമുള്ളവയ്ക്ക് ഓരോ മൂന്ന് മണിക്കൂർ ഇടവിട്ട് 2 മുതൽ 4 ടേബിൾ സ്പൂൺ വീതം നൽകണം

8 മുതൽ 24 ഔൺസ് ഭാരമുള്ളവയ്ക്ക് ഓരോ നാല് മണിക്കൂർ ഇടവിട്ട് 6 മുതൽ 10 ടേബിൾസ്പൂൺ വീതം നൽകണം

ആട്

ആടാണ് മെച്ചം. എളുപ്പവും.പശുക്കളെ അപേക്ഷിച്ച്ചെറിയ ശരീരഘടന, എത് പ്രതികൂല കാലാവസ്ഥയെയും തരണംചെയ്യാനുള്ള കഴിവ്, പോഷക ഗുണനിലവാരം വളരെ കുറഞ്ഞ പാഴ്ച്ചെടിμൾ ഉപയോഗപ്പെടുത്തൽ, വർഷത്തിൽ 1-2 പ്രസവം, ഓരോ പ്രസവത്തിലും 2-3 കുട്ടികൾ വീതം എന്നിവയെല്ലാമാണ് പാവപ്പെട്ടവന്റെ പശു എന്ന വിശേഷണം ആടിന് നേടിക്കൊടുത്തത്.

അധക മൂലധനം ചെലവിടാതെ തന്നെപാവപ്പെട്ട ഒരു കർഷകന് ആടുവളർത്തി സാമാന്യം വരുമാനമുണ്ടാക്കാം.എന്നാൽ നല്ല ഇനങ്ങളെ നോക്കി തിരഞ്ഞെടുക്കാൻ അറിയാത്തതാണ് കർഷകന് തിരിച്ചടിയാകുന്നത്

∙ ഇനങ്ങൾ ഏറെ

ലോകത്തിലാകെയുള്ള ആടുകളിൽ19 % ഇന്ത്യയിലാണ്. എകദേശം ഇരുപതോളംഅംഗീകരിക്കപ്പെട്ട ജനുസുകൾ ഇവിടെയുണ്ട്. പ്രധാനമായുംആടകൾ മൂന്നു തരമേയുള്ളൂ. പാൽഉൽപാദിപ്പിക്കുന്നവ, പാലും മാംസവുംഉൽപാദിപ്പിക്കുന്നവ, കമ്പിളി ഉൽപാദിപ്പിക്കുന്നവ. ജമുനാപാരി, ബീറ്റൽ, സുർത്തി എന്നിവ ധാരാളം പാൽ ഉൽപാദിപ്പിക്കുന്നവയാണ്. ബ്ലാക്ക് ബംഗാൾ, കച്ചി, ഗഞ്ചാം എന്നിവ കൂടുതൽ മാംസംഉൽപാദിപ്പിക്കുന്നവയാണ്. പാലിനുംമാംസത്തിനും വേണ്ടി വളർത്തുന്നവയാണ് ബാർബറി, മലബാറി, ഒസ്മാനാബാദി, പാഷ്മിന, ഗഡ്ഡി എന്നിവ. കമ്പിളി നൂൽ ഉൽപാദിപ്പിക്കാനുള്ളതാണ്പാഷ്മിന, ഗഡ്ഢി എന്നിവ.

∙ കേരളത്തിന്റെ ഇനം

കേളത്തിന്റെ ഒരേ ഒരു തനത് ജനുസാണ് മലബാറി ആടകൾ. ഉത്തരകേരളത്തിലെ മലബാർ മേഖലയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഈ ജനുസ് കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഇണങ്ങിയവയാണ്. പലനിറങ്ങളിലുണ്ടെങ്കിലും വെളുത്ത ആടുകൾക്കാണ് കൂടുതൽ പ്രിയം. നീണ്ട ചെവികൾ ഈ ജനുസിന്റെ പ്രത്യേകതകളാണ്. രണ്ടു വർഷത്തിൽ മൂന്ന് പ്രസവവുംഓരോ പ്രസവത്തിലും രണ്ടുകുട്ടികൾ വീതവും നൽകുന്ന മുന്തിയ പ്രത്യുൽപാദന ശേഷിയുമാണ് ഇവയ്ക്കുള്ളത്.

കേരളത്തിലെ അട്ടപ്പാടി മേഖലയിൽകണ്ടുവരുന്ന അട്ടപ്പാടി കരിയാടുകൾ ജനുസായി അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിലും മാംസാവശ്യത്തിനായി വളർത്തപ്പെടുന്നു. കറുത്ത നിറത്തിലുള്ള ഇവയുടെ മാംസം കൂടുതൽ രുചിയുംഗുണവുമുള്ളതായി കരുതപ്പെടുന്നു.

പ്രത്യുൽപാദനക്ഷമതയിൽ കിടപിടിക്കുമെങ്കിലും ഇവയ്ക്ക് ശരീരഭാരംമലബാറിയെക്കാൾ കുറവാണ്.ആടുകളിലെ ഏറ്റവും വലിയഇന്ത്യൻ ജനുസാണ് ഉത്തരേന്ത്യക്കാരിയായ ജമുനാപാരി. പൂർണവളർച്ചയെത്തിയാൽ 80 കിലോയോളം വരും. ജമുനാപാരിക്ക് മങ്ങിയ വെള്ള നിറവും നീളൻ ചെവികളും റോമൻ മൂക്ക് എന്നറിയപ്പെടുന്ന ഉയർന്ന നാസികയുമാണുള്ളത്. വർഷത്തിൽ ഒരു പ്രസവവുംഅതിൽ ഒരുകുട്ടിയുമെന്നതാണ് പ്രത്യുൽപാദന ശേഷി.

∙ ആടിനെനോക്കിയെടുക്കണം

ഉയർന്ന ഉൽപാദന-പ്രജനനക്ഷമതകൾ നോക്കിയായിരിക്കണം ആടകളെ തിരഞ്ഞെടുക്കേണ്ടത്. ആടകളുടെ പ്രത്യക്ഷ ലക്ഷണങ്ങൾ നോക്കിയുംതിരഞ്ഞെടുക്കാം. വിരിഞ്ഞ നെഞ്ചും തിളങ്ങുന്ന കണ്ണുകളും നനവുള്ളനാസികയും മിനുസമുള്ള രോമവും പ്രസരിപ്പുള്ള സ്വഭാവവും ആടുകളുടെആരോഗ്യലക്ഷണങ്ങളാണ്. കറന്നുകഴിഞ്ഞാൽ വലുപ്പ വ്യത്യാസമില്ലാത്തഅകിടും നല്ല ആടിന്റെ ലക്ഷണങ്ങളാണ്.കറക്കുമ്പോൾ നിറവ്യത്യാസമില്ലാത്ത പാൽ തടസ്സംകൂടാതെ പുറത്തേക്ക്വരുന്നതും ഉറപ്പ് വരുത്തേണ്ടതാണ്.

∙ പെണ്ണാടുകളുടെ തിരഞ്ഞെടുപ്പ്

പെണ്ണാട് ആദ്യമായി മദിലക്ഷണങ്ങൾകാണിക്കുന്ന പ്രായം തിരഞ്ഞെടുപ്പിൽപ്രാധാന്യമർഹിക്കുന്നു. 7-8 മാസം പ്രായത്തിൽ ആദ്യമദി ലക്ഷണം കാണിക്കുന്ന പെണ്ണാടുകളെയാണ് വളർത്താൻതിരഞ്ഞെടുക്കേണ്ടത്. 15-20 കിലോഗ്രാം ശരീരഭാരവും 10-12 മാസംപ്രായമുള്ള പെണ്ണാടുകളെ പ്രജനനത്തിനായി തിരഞ്ഞെടുക്കാം. 15-17 മാസംപ്രായത്തിൽ ആദ്യപ്രസവം നടന്നപെണ്ണാടകൾക്കും പ്രത്യുൽപാദന മികവുള്ളതായി കണക്കാക്കാം. 

രണ്ടുവർഷത്തിൽ മൂന്ന് പ്രസവവും കുറഞ്ഞത് അഞ്ച്ആറ് കുട്ടിμൾ വരെ ലഭിച്ചിട്ടുണ്ടെങ്കിൽ പെണ്ണാടുകൾക്ക് ഉയർന്നപ്രത്യുൽപാദന ശേഷിയുണ്ടെന്ന് കണക്കാക്കാം. പ്രസവ ഇടവേള എട്ടു മാസമാക്കുന്നതാണ് ഉത്തമം.

ആടിന്റെ ഒരു കറവക്കാലത്തിന്റെദൈർഘ്യം ശരാശരി 150 ദിവസമാണ്.ഈ കറവക്കാലത്തെ പാലുൽപാദനംആട്ടിൻകുട്ടികളുടെ വളർച്ചാനിരക്കിനെസ്വാധീനിക്കുന്ന ഘടകമായതിനാൽപ്രതിദിനം 1.5 ലീറ്ററിൽ കുറയാതെപാലുള്ള പെണ്ണാടുകളെ വാങ്ങാം.പോഷകാഹാരക്കുറവോ പരാദരോഗങ്ങളോ പെണ്ണാടുകൾക്ക് ഇല്ലെന്നും ഉറപ്പു വരുത്തണം. ആടുകൾക്ക് 3-6 വയസുവരെയുള്ള കാലയളവിലാണ് എറ്റവുംകൂടുതൽ കുട്ടികളെ ലഭിക്കാനുള്ളസാധ്യതയെന്നറിയുക.

പ്രായം കുറയുമ്പോഴും ഏറുമ്പോഴും ഒരു പ്രസവത്തിൽ നിന്ന് ലഭിക്കാവുന്ന കുട്ടികളുടെ എണ്ണവും കുറവായിരിക്കും. ആടുകളെ ബാധിക്കുന്ന പ്രധാനരോഗങ്ങളുടെ സാമാന്യ അറിവും തിരഞ്ഞെടുപ്പിൽ ഉപയോഗപ്രദമാകും. പ്രത്യേകകാരണങ്ങളൊന്നുമില്ലാതെ പാലുൽപാദനം പെട്ടെന്ന് കുറയുന്നതും പാലിനു ദുസ്സ്വാദുണ്ടാകുന്നതും ലഘുവായതോതിലുള്ള അകിടുവീക്കത്തിന്റെ ലക്ഷണങ്ങളാണ്.

∙ മുട്ടനാടുകളുടെ തിരഞ്ഞെടുപ്പ്

20 പെണ്ണാടുകൾക്ക് ഒരു മുട്ടനാട് എന്നതോതിലാണ് ആടുവളർത്തൽ യൂണിറ്റുകൾ പ്രവർത്തിക്കേണ്ടത്. ആറു മുതൽഎട്ട് വർഷം വരെയുള്ള പ്രജനനത്തിനായി ഉപയോഗിക്കാനാണ് മുട്ടനാടുμളെ തിരഞ്ഞെടുക്കേണ്ടത്. തള്ളയുടെ പാലുൽപാദനശേഷിക്ക് മുട്ടനാടുകളുടെ തിരഞ്ഞെടുപ്പിൽ അതീവപ്രാധാന്യമുണ്ട്. കുറഞ്ഞത് 1.5 കിലോഗ്രാം പാൽ എങ്കിലും പ്രതിദിനം ഉൽപാദിപ്പിക്കുന്ന പെണ്ണാടുകളുടെ ഇരട്ടക്കുട്ടികളിൽ നിന്നായിരിക്കണം ഇവയെ തിരഞ്ഞെടുക്കേണ്ടത്.

മാംസാവശ്യത്തിനായി വളർത്താൻ ഉദ്ദേശിക്കുന്ന മുട്ടനാടുകൾക്ക് രണ്ട് കിലോയിൽ കുറയാതെയുള്ള ശരീരഭാരംആറുമാസം പ്രായത്തിൽ ഉണ്ടാവേണ്ടതാണ്. ആട്ടിൻകൂട്ടത്തിലെ അടുത്ത ബന്ധുക്കൾ തമ്മിലുള്ള ഇണചേരലിൽനിന്ന് ഉണ്ടാവുന്ന ആട്ടിൻകുട്ടികളെ കഴിവതും വാങ്ങാതിരിക്കാം. ഇവയിൽ വന്ധ്യത, കുറഞ്ഞ വളർച്ചാ നിരക്ക്, രോഗപ്രതിരോധ ശേഷിക്കുറവ്, പ്രജനനക്ഷമത എന്നീ പ്രശ്നങ്ങളും കൂടുതലായികണ്ടുവരുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

നല്ല പെണ്ണാടുμളെയും മുട്ടനാടുകളെയും തിരഞ്ഞെടുക്കുന്നതിനൊപ്പം ആടുവളർത്തൽ യൂണിറ്റ് തുടങ്ങുമ്പോൾആടുകളിൽ പകുതി കറവയുള്ള ആടകളും കുട്ടികളും ആയിരിക്കണം.ബാക്കി, ഒരു വയസ് പ്രായമുള്ളപ്രസവിക്കാത്ത ആടുകളും ആണാടുകളും ആയിരിക്കുന്നതാണ് അഭികാമ്യം.