പാൽപ്പൊടി പാലിൽ ചേർക്കുന്നത് മായമാണോ…?

സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്. പാക്കറ്റ് പാൽ എന്നാൽ, മായം ചേർത്തത് എന്നൊരു മുൻവിധി ചിലരിലെങ്കിലും അടിയുറച്ചു പോയി. പൊടി ചേർത്ത പാലാണോ എന്ന ചോദ്യം കേട്ടാൽ, പാൽപ്പൊടി ആരോഗ്യത്തിനു ഹാനികരമാണോ എന്നു തോന്നിപ്പോകും!! അല്ലേയല്ല…
പാക്കറ്റ് പാൽ ആയി നമ്മുടെ കയ്യിലെത്തുന്നത്, അധികവും പശുവിൻ പാലാണ്. പശുവിൻ പാലിൽ ശരാശരി, 3.4% പ്രോട്ടീൻ, 3.6% കൊഴുപ്പ്(Milk Fat), 4.6% ലാക്ടോസ്, 0.7% മിനറൽസ് എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാം കൂടി 12.3% ഖരപദാർത്ഥങ്ങൾ (Solid matters).

ബാക്കി 86.7% വെറും വെള്ളമാണ്.  അതായത്, കൊഴുപ്പും(Fat), കൊഴുപ്പിതര ഘടകങ്ങളും (Solid Not Fat/SNF) ചേർന്നാൽ ശരാശരി 12.3% ആകെ ഖരപദാർത്ഥങ്ങൾ പാലിൽ വേണം!  Fat, SNF കണക്കുകൾ വിവിധ ഇനം പശുക്കളിൽ വ്യത്യസ്തമായിരിക്കും. ഒരേ തൊഴുത്തിലെ ഒരേ ഇനം പശുക്കളിൽ പോലും ഒരേ ഗുണനിലവാരം പാലിന് ഉണ്ടാകണമെന്നില്ല.
ഇനി പാൽ വിൽക്കണമെങ്കിൽ, ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന  Fat, SNF പാലിൽ ഉണ്ടായിരിക്കണം. അനേകം പശുക്കൾ നൽകുന്ന പാൽ ഒന്നിച്ചെടുക്കുമ്പോൾ, ലഭിക്കുന്ന Fat, SNF വ്യത്യസ്തമായിരിക്കും. അപ്പോൾ പാൽ വിൽക്കാൻ, നിയമം അനുശാസിക്കുന്ന പ്രകാരം Fat, SNF ക്രമീകരിച്ചേ മതിയാകൂ. അതിനു ചെയ്യുന്നത്, പാൽ പരിശോധിച്ച്, അധികമുള്ള കൊഴുപ്പു നീക്കം ചെയ്യുക/SNF വർധിപ്പിക്കുക  ( Standardisation) എന്നതാണ്. SNF വർധിപ്പികാനായി, കൊഴുപ്പു നീക്കം ചെയ്ത പാലിൽ നിന്നും നിർമ്മിച്ച പാൽപ്പൊടി (Skimmed Milk Powder) ആവശ്യത്തിനു ചേർക്കുന്നു.
ഇനി അറിയേണ്ടത്, ‘വില്ലൻ’ എന്നു കരുതുന്ന പാൽപ്പൊടിയെ കുറിച്ചാണ്. മികച്ച ഗുണനിലവാരമുള്ള പാൽ spray drying പോലുള്ള മാർഗങ്ങളിലൂടെ, ജലാംശം പരമാവധി കളഞ്ഞു പൊടിയാക്കി സൂക്ഷിക്കുന്നു. (കൂവ കിഴങ്ങ് കുട്ടികൾക്ക് വേണ്ടി അരച്ചു ഉണക്കിയെടുക്കാറുണ്ട്. ആ പൊടി സൂക്ഷിച്ചു വച്ചു കുറുക്കു കാച്ചാറുമുണ്ട്; അതിനെ മായം എന്നു വിളിക്കുന്നുമില്ല.) പാൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു മാർഗമാണ്, അതിനെ പാൽപൊടിയാക്കുക എന്നത്.
ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് പാലിൽ ഉണ്ടാകേണ്ട കുറഞ്ഞ അളവ് Fat, SNF ഇപ്രകാരമാണ്;

Toned Milk               : 3.0, 8.5

Double Toned Milk : 1.5, 9.0

Standardized Milk  : 4.5, 8.5
Fat, SNF കൃത്യം ഇങ്ങനെയാക്കി പാൽ ഉൽപാദിപ്പിക്കാൻ ഒരു പശുവിനും കഴിയില്ല. അതിനാൽ നേരത്ത വിവരിച്ച Standardization ചെയ്തു Fat, SNF അളവ് ക്രമപ്പെടുത്തുന്നു. അങ്ങനെയുള്ള പാലാണ് Pasturisation ചെയ്തു ശീതീകരിച്ചു, പാക്കറ്റിൽ നമ്മുടെ കൈയ്യിൽ എത്തുന്നത്.
Food Safety And Standards Act പ്രകാരം ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ/ ഡെയറി പ്ലാന്റ്കൾക്കു മാത്രമേ ഇത്തരത്തിൽ പാൽ വിൽക്കുവാൻ അനുമതിയുള്ളു. ശ്രദ്ധിക്കേണ്ടത്, നമുക്ക് വിശ്വാസയോഗ്യമായ ബ്രാൻഡ് വാങ്ങുക എന്നതാണ്. വിപണിയിൽ സ്ഥിരം ലഭിക്കുന്നതും, പരിചിതവുമായ പാൽ വാങ്ങാം.
ക്ഷീര വികസന വകുപ്പ് ജില്ല ഗുണ നിയന്ത്രണ ഓഫീസുകളിലും ഡെയറി ലാബുകളിലും പാലിന്റെ ഗുണനിലവാര പരിശോധന നടത്തുവാനും കഴിയും..
പാൽ ക്ഷീര കർഷകരിൽ നിന്നും സംഭരിച്ചു, ട്രാൻസ്പോർട് ചെയ്തു, ഡെയറി പ്ലാന്റിൽ എത്തിച്ചു, Chilling, Pasturization, Homoginization, Chilling, Packing, Cold Chain Transportation and Storage….ഒക്കെ കഴിഞ്ഞാണ് പാക്കറ്റ് പാൽ ആയി ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നത്… ഗുണനിലവാര പരിശോധന, standardization വേറെയും… പെട്ടെന്ന് കേടാകുന്നതിനാൽ വലിയ Risk ഉണ്ടെന്നു പറയാതെ വയ്യ!!!
ഇതാണ് നമ്മുടെ പാവം പാക്കറ്റ് പാൽ… മൂപ്പരെ കൊണ്ടുള്ള പ്രധാന പ്രശ്നം, പ്ളാസ്റ്റിക് മാലിന്യമാണ്. അല്ലാതെ, പാൽ പൊടി ചേർത്തത് കൊണ്ടു ആൾ ‘വില്ലൻ’ ആകുന്നില്ല.
ഇനി, ഇതൊന്നും ഇഷ്ടപ്പെടുന്നില്ല, ശുദ്ധമായ പാൽ കുടിക്കണമെങ്കിലും മാർഗമുണ്ട്. പശൂനെ വാങ്ങി വളർത്തുക, പാൽ കറന്നെടുത്തു ഉപയോഗിക്കുക.. അദന്നെ… 😊

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s