പൂച്ച 

വീട്ടിലെ ഒരു അംഗത്തെപോലെയാണ് പൂച്ചകളെ പണ്ടുകാലത്തും ഇന്നും നമ്മൾ പരിചരിക്കുന്നത്. വിദേശ ഇനം പൂച്ചകളെയും ഇന്ന് വളർത്തുന്നുണ്ട്. പൂച്ചകളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ അതിന്റെ വാസസ്ഥലം ഒരുക്കിയിരിക്കണം. ആദ്യ ദിവസങ്ങളിൽ ഒരു മുറി ഇതിനുവേണ്ടി നീക്കിവെയ്ക്കണം. ഇതിന്റെ വാതിൽ യഥേഷ്ടം അകത്തേക്കും പുറത്തേക്കും തുറക്കാവുന്നതായിരിക്കണം. മുറിക്കകത്ത് ഒരു കാർഡ്ബോർഡ് കൊണ്ടോ, പ്ലൈവുഡ് കൊണ്ടോ ഉണ്ടാക്കിയ ഒരു കൂട് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ശല്യമില്ലാതെ വിശ്രമിക്കാനാണ് ഇത്. കൂടിനകത്ത് ന്യൂസ് പേപ്പറോ, തുണിയോ വെച്ചിരിക്കണം.

പൂച്ചകുട്ടികൾക്ക് 89-93 ഡിഗ്രി ഫാറൻഹീറ്റ് ചൂട് ആവശ്യമാണ്. ഇത്രയും അളവ് കിട്ടത്തക്കവിധത്തിൽ കൂട്ടിൽ ചൂട് ക്രമീകരിക്കണം. ഇതിന് ചൂടുവെള്ളം നിറച്ച കുപ്പികളോ പാഡുകളോ ഉപയോഗിക്കാം. 12 ആഴ്ചകൾവരെ ഇത് തുടരണം. മൂന്ന് ആഴ്ചകൾ വരെ ഇവയ്ക്ക് സ്വയം മൂത്രം, മലം എന്നിവ വിസർജ്ജിക്കുവാൻ സാധ്യമല്ല. തള്ളപ്പൂച്ച ചാകുന്ന സമയത്താണ് പൂച്ചക്കുട്ടിയെ വീടുകളിലേക്ക് കൊണ്ടുവന്നതെങ്കിൽ വീട്ടുകാർ ഭക്ഷണത്തിന് മുമ്പും, ശേഷവും പൂച്ചക്കുട്ടിയുടെ അടിവയർ മുകളിൽ നിന്ന് താഴത്തേക്ക് മൃദുവായി തടവിക്കൊടുക്കണം. അഞ്ച് ആഴ്ച പ്രായമാകുമ്പോൾ കുട്ടികളെ തള്ളയിൽ നിന്ന് വേർപെടുത്താം. 56 ആഴ്ചയാകുമ്പോൾ ഇവ വെള്ളം കുടിക്കുവാൻ തുടങ്ങും. 18 മാസം പ്രായമാകുമ്പോൾ ഇവ പ്രായപൂർത്തിയാകുന്നു. ഇവയുടെ ഗർഭകാലം 60-62 ദിവസമാണ്.

പൂച്ചകളുടെ കൂട് തന്നെ അതിന്റെ വീടായി ഉപയോഗപ്പെടുത്തണം. ഒരു കൂടിന് 19 സ്ക്വയർഫീറ്റ് വ്യാപ്തി ഉണ്ടായിരിക്കണം. ഇതിനുള്ളിൽ കളിക്കുവാനുള്ള കളിപ്പാട്ടങ്ങൾ, മാന്തിക്കയറാനുള്ള തൂണുകൾ (സ്ക്രാച്ച് പോസ്റ്റ്) മുകളിൽ കയറി വിശ്രമിക്കാനുള്ള സൗകര്യങ്ങൾ, ഏണികൾ, എന്നിവ ഒരുക്കിവെക്കാം. കൂടാതെ ഭക്ഷണപാത്രം, വെള്ളം കുടിക്കാനുള്ള പാത്രം എന്നിവ കൂടി സൗകര്യപ്പെടുത്തിവെയ്ക്കണം. ഇവ തമ്മിൽ മൂന്ന് അടിയെങ്കിലും അകലമുണ്ടായിരിക്കണം. ഇവയുടെ ജീവിതകാലം 15-20 വർഷം ആണ്.

കുട്ടികൾക്ക് കന്നിപ്പാൽ (കൊളസ്ട്രം) ആദ്യ 12-24 മണിക്കൂറിനുള്ളിൽ നൽകണം. തള്ളപ്പൂച്ചയില്ലെങ്കിൽ പ്രസവിച്ച് 14 ദിവസമാകാത്ത മറ്റു പൂച്ചകളെ പാലിനു വേണ്ടി ആശ്രയിക്കാം. പരിശീലനത്തിലൂടെ (ടോയ്ലറ്റ് ട്രെയിനിംഗ്) മലമൂത്രവിസർജനം യഥാസ്ഥലത്ത് നിറവേറ്റാൻ പഠിപ്പിക്കാം.

ആദ്യത്തെ കുറച്ച് ആഴ്ചകളിൽ പൂച്ചകൾ അവരുടെ ജീവിതത്തിലെ 23 ഇരട്ടി ഭാരം വയ്ക്കുന്നു. ഇതിന് വേണ്ടുന്ന 30% ഊർജവും പ്രോട്ടീനിൽ നിന്നാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെ മനുഷ്യർ കഴിക്കുന്ന സാധാരണ ഭക്ഷണമോ നായകൾക്ക് കൊടുക്കുന്ന ഭക്ഷണമോ ഇതിന് അനുയോജ്യമല്ല.

പാല് (ആട്ടിൻ പാല് ഉത്തമം) – 2 കപ്പ്

ചൂടാകാത്ത മുട്ടയുടെ മഞ്ഞ കരു -2 എണ്ണം

(അല്ലെങ്കിൽ ഒരു മഞ്ഞക്കരുവും ഒരു ടീസ്പൂൺ ചൂടാക്കിയ വെളിച്ചണ്ണയും)

പ്രോട്ടീൻ പൗഡർ-2 ടേബിൾ സ്പൂൺ

വൈറ്റമിൻ ലിക്വിഡ് – 6 തുള്ളി

അറവുശാലകളിൽ നിന്നു കിട്ടുന്ന ചെറുകുടലിലെ ഭക്ഷണാവശിഷ്ടം -1 ടീസ്പൂൺ എന്നിവ നന്നായി മിശ്രിതമാക്കി 101 ഡിഗ്രി ഫാറൻ ഹീറ്റിൽ (38 ഡിഗ്രി സെന്റിഗ്രേഡ്) ചൂടാക്കണം.

4 ഔൺസ് ഭാരത്തിന് താഴെയുള്ളവയ്ക്ക് ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് അര ടീസ്പൂൺ വീതം കൊടുക്കണം

4 മുതൽ 8 ഔൺസ് ഭാരമുള്ളവയ്ക്ക് ഓരോ മൂന്ന് മണിക്കൂർ ഇടവിട്ട് 2 മുതൽ 4 ടേബിൾ സ്പൂൺ വീതം നൽകണം

8 മുതൽ 24 ഔൺസ് ഭാരമുള്ളവയ്ക്ക് ഓരോ നാല് മണിക്കൂർ ഇടവിട്ട് 6 മുതൽ 10 ടേബിൾസ്പൂൺ വീതം നൽകണം

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s