നാടന്‍ പാലും മറുനാടന്‍ പശുവും

നാടന്‍ പാലും മറുനാടന്‍ പശുവും കടലും കടലാടിയും പോലേ !
ഈ കാലത്ത് സംശയാതീതമായി തെളിയിക്കപെട്ടുകൊണ്ടേയിരിക്കുന്ന ചില ശാസ്ത്രീയ കണ്ടെത്തലുകള്‍ ഏ വണ്‍ പശുവിന്റെ പാല്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാകുമെന്നതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കികൊണ്ടിരിക്കുന്നു. എന്നാല്‍ ആഭിജ്യാത്യം പേറുന്ന ചുമലിലെ പൂഞ്ഞയെന്ന ഹമ്പും, കഴുത്തിന്നടിയിലെ താടയെന്ന ഫ്ലാപ്പും ഉള്ളതുമായ പ്രകടമായ വ്യത്യാസമുള്ള  നാടന്‍ പശുവിന്റെ പാലും മോരും തൈരും നെയ്യും മാത്രമല്ല ചാണകത്തിനും മൂത്രത്തിനും പ്രായോഗീകമായി തന്നെ ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടെന്ന് നേരിട്ടനുഭവിച്ചു മനസ്സിലാക്കിയതിന്റെ ഭാഗമായി, ഒരു പാടാളുകള്‍, നഷ്ടപെട്ടുപോയ നാടന്‍ ജനുസ്സിലെ പശുക്കളെ കണ്ടെത്തി പുനരുജ്ജീവിപ്പിച്ചു വംശോദ്ദാരണം നടത്തി വന്‍ വിലക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തന്നെ ഏതു ശാസ്ത്രീയ തെളിവിനേക്കാളും വിലയേറിയ തെളിവ് തന്നേയാണ്.
പണ്ടേതോ പാശ്ചാത്യര്‍ പറഞ്ഞൂ, ഹോള്‍സ്റ്റീനും ബ്രൗണ്‍ സ്വിസ്സുമെല്ലാം നല്‍കുന്നത് ഏ വണ്‍ പാലാണെന്ന്, ബോസ് ഇന്‍ഡികസ് എന്ന ജനുസ്സിലെ ഇന്ത്യന്‍ പശുക്കള്‍ക്ക് ഏ ടൂ പാലെന്നും. പശുവിന്‍ പാലില്‍ അടങ്ങിയ ബീറ്റ കേസില്‍ പ്രോട്ടിനുകള്‍ 209 ഓളം അമിനോ ആസിഡുകളുടെ ശ്രേണിയാലുണ്ടാക്കപെട്ടതാണ്. അതില്‍ ഒരേ ഒരെണ്ണത്തിന്റെ ഘടനാ വ്യത്യാസമാണ് ഏ വണും ഏ ടൂവും ആക്കി പാലിനെ തരം തിരിക്കുന്നതെന്നും. പടിഞ്ഞാറന്‍ സയന്‍സ് ആയത് കൊണ്ടും നമ്മുടെ നാട്ടറിവുകള്‍ അറിവുകളേ അല്ലാ എന്നുമുള്ള മനോഭാവം നില നിന്നതിനാലും, അക്കാലത്ത് വലിയ വിശ്ലേഷണങ്ങള്‍ക്ക് സാധ്യതയില്ലാത്തതും കൊണ്ടാകാം, അത് അപ്പടി വിഴുങ്ങാന്‍, നമ്മുടെ ശാസ്ത്ര സമൂഹവും ഭരണാധികാരികളും ഒട്ടും മടികാണിച്ചില്ല. 
ഇതുകൊണ്ട് എല്ലാ വിദേശി പശുക്കളും  അത്ര നന്നല്ലെന്ന് പറയപ്പെടുന്ന ‘ഏ വണ്‍’ പാല്‍ തരുന്നത് എന്നര്‍ഥമാക്കേണ്ടതില്ല. ചിലവ  രണ്ടു തരം പാലും സമിശ്രമായ രീതിയിലും നല്‍കാനാകുന്നവയാകാം. ‘ഏ ടു’ പാല്‍ നല്‍കുന്നവയുമായുള്ള ക്രോസ് ബ്രീഡിലൂടെ അത് സാധ്യവുമായേക്കാം.
പ്രകൃതി, തന്റെ കുഞ്ഞുങ്ങളെ ഊട്ടാനായി മാമല്‍സിനു നല്‍കിയ വരമാണല്ലോ മുലപ്പാല്‍. ഒരു കുട്ടിയുണ്ടാകുന്ന ജനുസ്സിന് മുലപ്പാലിന്റെ അളവും നിയന്ത്രിതമാകുമല്ലോ, എന്നാലത് മറികടക്കാന്‍ കൂടുതല്‍ കുഞ്ഞുണ്ടാകുന്ന ജനുസ്സിന്റെ സ്വഭാവം അധിനിവേശിപ്പിച്ചാല്‍ സാധ്യമാകുമെന്ന കണ്ടു പിടുത്തമാകാം പന്നി പശുക്കളെ കണ്ടുപിടിക്കാനും ലോകം മുഴുവനും നിറയാനിടയുമാക്കിയതെന്ന് തോന്നുന്നു.
പത്തുമുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ നമ്മുടെ ഭരണാധികാരികള്‍ ധവള വിപ്ലവം എന്നപേരില്‍ ക്ഷീര ധാരയൊഴുക്കുന്നതിലേക്കായി, രണ്ടാം തരം ഏ പാല്‍ അതും വളരേയേറേ കുറഞ്ഞ അളവായ നാവൂരിയൊക്കേ മാത്രം നല്‍കാനാവുന്ന നാടന്‍ ജനുസ്സിനെ വിദേശി വര്‍ഗമായി കണ്‍‌വെര്‍ട്ട് ചെയ്യുന്നതിലേക്കായി നാടന്‍ കാളകളെ വരിയുടക്കാതേ വളര്‍ത്തുന്നത് തടവും പിഴയും കിട്ടാവുന്ന നിയമമാക്കി, നാടന്‍ പശുക്കളില്‍ വിദേശി ബീജം കുത്തിവച്ചു കിടാരികളുണ്ടാക്കി തലമുറകളിലൂടേ വിദേശി പന്നി പശുക്കളെ നാട്ടില്‍ ഊരി തിരിയിച്ചു നിറച്ചു.
എല്ലായിടത്തിലും നാടന്റെ വംശം അറ്റുപോയെന്നുറപ്പിക്കാന്‍ ആരൊക്കേയോ അശ്രാന്തം പരിശ്രമിക്കയും ചെയ്തപോലേ തോന്നുന്നു. ചില വിദേശ സര്‍വ്വകലാശാലകള്‍ ഇടക്ക് ബാക്കി വന്ന വെച്ചൂര്‍ പശുക്കളുടെ അടക്കം പല ദേശീ പശുക്കളുടേയും ജീനും അടിച്ചു മാറ്റി ബാക്കിയുള്ളവയെ സം‌രക്ഷിക്കപെടുന്നയിടങ്ങളില്‍ ഏതു വിധേനേയെങ്കിലും ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനഞതും, അതിന്റെ ഭാഗമാണോ എന്നറിയില്ലാ, നമ്മുടെ വെച്ചൂര്‍ പശുക്കളെ, വെറ്റിനറി സര്‍വ്വകലാശാലയില്‍ വിഷം കൊടുത്ത് കൊന്നതുമെല്ലാം വാര്‍ത്തകളില്‍ പണ്ടു വന്നിരുന്നു. എന്നാല്‍ നാടന്റെ സത്യമറിയാവുന്നവര്‍ പലയിടത്തുമുണ്ടായിരുന്നതിനാല്‍, ബ്രസീലിലും മറ്റും നമ്മുടെ ഓം‌ഗ്ഗോള്‍ കാളകളെ കൊണ്ടുപോയി ലോകോത്തര സേബു ജനുസ്സ് പോലുള്ളവയെ ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.
ഇനി നാടന്റെ നേരായ സത്യം എങ്ങിനെയെല്ലാം അടിച്ചമര്‍ത്തിയാലും എന്നെങ്കിലും വെളിപ്പെട്ടു പോകുന്നസത്യം, നമുക്ക് മനസ്സിലേക്കെടുക്കാന്‍ പാശ്ചാത്യരുടെ പേപ്പറുകള്‍ ഇല്ലാതേ സാധ്യമാകില്ലാലോ, അതിനാല്‍ കീത്ത് വുഡ് ഫോര്‍ഡ് എന്ന ന്യൂസിലാന്റിലെ ലിന്‍‌കോണ്‍ സര്‍വ്വകലാശാലാ പ്രൊഫസറുടേയും മദര്‍ജോണ്‍സ് എന്ന അമേരിക്കന്‍ സൈറ്റിനേയും കൂട്ടു പിടിക്കാം. അവര്‍ ശക്തിയുക്തം ഏ വണ്‍ പാലിലെ പിശാചിനെ പുറത്തേക്കാവാഹിക്കാനായി നല്ലവണ്ണം വിയര്‍പ്പൊഴുക്കിയതായി കാണുന്നു.
പല തെളിവുകളും അവരുടെ സൈറ്റില്‍ നിരത്തി ശക്തരായ ഡയറി ലോബിയെ മുട്ടുകുത്തിക്കാനും, കുപ്പിയില്‍ നിറച്ചു വില്‍ക്കുന്ന പാല്‍ ഏ വണ്‍ ആണോ ഏ ടൂ ആണോയെന്ന് രേഖപെടുത്തിക്കാനും ജനങ്ങളെ ഏ വണ്‍ പാല്‍, അവരുടെ ആരോഗ്യത്തെ എങ്ങിനെയൊക്കെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിക്കാനുമായത് ഇക്കാല ജനതയുടെ വന്‍ നേട്ടം തന്നെ. ഇപ്പോള്‍ ഏ വണ്‍/ ഏ ടൂ പാലിന്റെ വ്യത്യാസം ഗൂഗിള്‍ ചെയ്താല്‍ കിട്ടാനൊരു പ്രയാസവുമില്ല.
ഇറക്കുമതിചെയ്ത് വന്ന പശുവിന്റെ പാല്‍ ജനങ്ങളുടെ ആരോഗ്യത്തിനെ തികച്ചും പ്രതികൂലമായി സ്വാധീനിക്കാമെന്ന്, പലതരത്തിലുള്ള എതിര്‍പ്പുകളുണ്ടെങ്കിലും സംശയരഹിതമായ തെളിവുകള്‍ നല്‍കി തെളിയിച്ചുകൊണ്ടിരിക്കുന്നതായിക്കാണാം. ഏ 2 പാല്‍ മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ശാസ്ത്രീയ തെളിവുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കയാണ് അതേസമയം ഏ 1 പാല്‍ ആരോഗ്യത്തിനു ഹാനീകരമായ BCM 7 എന്ന ബീറ്റ-കാസോമോര്‍ഫീന്‍7 ഉല്പാദിപ്പിക്കുന്നതെന്നും. അത് നമുക്കെല്ലാം സുപരിചിതമായതും ശസ്ത്രക്രിയാ വേളകളിലും മറ്റും അനസ്ത്യെഷ്യക്കും മറ്റും പ്രയോഗിക്കുന്ന തരത്തില്‍പെട്ടതുമായ, ഒരോ ജീവിയുടേയും കേന്ദ്ര നാഡീവ്യൂഹത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ച് വേദന പോലുള്ള ശരീര സം‌വേദനമാധ്യമങ്ങളെ നിര്‍ത്തിവപ്പിക്കാന്‍ സാധ്യമായതുമായ മോര്‍ഫിന്‍ കുടുംബത്തിലെ തന്മാത്ര തന്നെയെന്നും പറയപ്പെടുന്നു! ഓട്ടിസം ബാധിച്ച കുട്ടികളുടെ മൂത്രത്തില്‍ BCM 7 കൂടുതലായികാണപ്പെടുനെന്ന കണ്ടുപിടുത്തം വിലയിരുത്ത പെടേണ്ട ഒന്നാണ്. https://keithwoodford.wordpress.com/2014/08/11/bovine-beta-casomorphin-7-bcm7-in-urine/
ഒരു പഠനത്തില്‍ ഏ വണ്‍ പാല്‍ കുടിക്കുന്നത്, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറിനിടയാക്കുന്നതും ബ്രൈന്‍ ഫോഗ് എന്ന ഓര്‍മ്മക്കുറവ്, മൂഡ് ഓഫ് ആകുന്നത്, ഹോര്‍മ്മോണ്‍ ചേഞ്ച്, കുട്ടികളില്‍ ദഹന പ്രശ്നങ്ങള്‍, പഠനവൈകല്യം, മുതിര്‍ന്നവരില്‍ പ്രമേഹം,ഹൃദ്രോഗ സാധ്യതകള്‍, ത്വക് രോഗ സാധ്യതകള്‍ എന്നു വേണ്ടാ, ഒരു കുന്നോളം രോഗങ്ങള്‍ക്കിടയാക്കുവാന്‍ സഹായാകരമെന്ന് പറയുന്ന ഈ സൈറ്റ് വായിക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും. https://www.psychologytoday.com/…/got-drink-milk-learn-your…
അമേരിക്കായില്‍ നാലില്‍ ഒരാള്‍ക്ക് ലാക്ടൊസ് ഇന്‍‌ടോളറന്‍സ് എന്ന അവസ്ഥ ഉണ്ടാകാന്‍ കാരണം ഏ വണ്‍ പാല്‍ തന്നേയെന്ന് പറയുന്നു. പലര്‍ക്കും ദഹനക്കേടും ന്യൂറോളജിക്കല്‍ പ്രോബ്ലംസും, ഉറക്കക്കുറവും, മന്ദതയും, നടു വേദനയും, മോണിംങ് സിക്നെസ്സും അലര്‍ജികളും എല്ലാം, ഏ വണ്‍ പാലുപയോഗം നിറുത്തുന്നതോടെ തന്നെ മാറിയതായും പറയപ്പെടുന്നു. എന്നാല്‍ അങ്ങിനെ മാറിയത് ഏ ടൂ പാല്‍ കുടിച്ചാല്‍ തിരികേ വരുന്നതായി കണ്ടില്ലായെന്നും സാക്ഷി മൊഴികളുണ്ട്.
നമ്മുടെ നാടന്‍ അറിവുകള്‍ വിഡ്ഢിത്തത്തില്‍ കവിഞൊന്നുമല്ലായെന്ന് പറഞ്ഞാലവര്‍ക്ക് മാത്രം സഹിഷ്ണുതാ ക്ലബ്ബ് അംഗമാകാന്‍ കഴിയുകയുള്ളൂ എന്നറിയാഞ്ഞിട്ടല്ലാ ഞാനിത് ടൈപ്പടിച്ച് എന്റെ വിലപെട്ട സമയം നഷ്ടപെടുത്തുന്നത്. വിഷമില്ലാത്ത അന്തരീക്ഷമുള്ള സ്ഥലത്തെ പച്ച പുല്ല് തിന്നുന്ന നാടന്‍ പശുവിന്റെ നാവൂരിയെങ്കില്‍ അത്രയും പാല്‍ ഇക്കാലത്ത് കിട്ടാന്‍ ഭാഗ്യം ചെയ്യണം. അത് നന്മ  നിറഞ്ഞ പാലെന്ന് മനസ്സിലാക്കാന്‍ ഇതുമൂലം ഇടയായാല്‍ എന്റെ സമയം നഷ്ടമായില്ലാ എന്ന് എനിക്കാശിക്കാം.

________________________

ഒരു ചെറു തിരിഞ്ഞു നോട്ടം(ഒരു കമെന്റ് കണ്ടപ്പോള്‍, കടകവിരുദ്ധമായി തെറ്റിദ്ധരിക്കപെടുന്നത് ഒഴിവാക്കാനായി)

നാടന്‍ പശുവിന്റെ പാല്‍ എത്ര നല്ലത് എന്ന കാര്യം മാത്രം എടുത്താലും.ഇനി വരുന്ന കാലത്ത് നാടന്‍ പശുക്കളുടെ വംശനാശം വരുത്തുവാന്‍ ആരും ഒരുമ്പെടരുത്. അത് മാത്രമാണീ പോസ്റ്റിലൂടേ ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് വ്യാപകമായുള്ള മറ്റ് പശുക്കളെ വളര്‍ത്തി പാല്‍ വിറ്റു ജീവനോപാദി കണ്ടെത്തുന്നവരുടെ വഴി മുടക്കുന്നതായി ഇത് മാറരുതെന്ന് ആശിക്കുന്നു. നഷ്ടമായ ജീവന്‍ തിരിച്ചു നല്‍കുമെന്ന് കഥകളില്‍ പറയപ്പെടുന്ന  അമൃത് കഴിച്ചാല്പോലും അതിനോട് ഇന്‍ ടോളറന്‍സ് ഉള്ളവര്‍ ഇക്കാലത്ത് ഏത് സമൂഹത്തിലും കാണും. അത്തരം നിരീക്ഷണം ജനലറൈസ് ചെയ്യപെടരുത്.
സാധാരണ ലെവലില്‍ ഇമ്യൂണിറ്റിയുള്ള ഒരാള്‍ക്ക് മറ്റു പശുക്കളുടെ പാല്‍ കുഴപ്പമുണ്ടാക്കുന്നതാകണമെന്നില്ലാ. നമ്മള്‍ നാലിലൊന്ന് അമേരിക്കക്കാരന്റെ ലിസ്റ്റില്‍ വരുന്നവരല്ല എന്ന് മനസ്സിലാക്കണം. നല്ല പാല്‍ കിട്ടാനുണ്ടെങ്കില്‍ അതാകാം. ഇല്ലെങ്കില്‍ ഇതുമാകാം. ദശാബ്ദങ്ങളോളം അതി ഗംഭീരമെന്ന് തെളിയിക്കപ്പെട്ട് നിലനിന്നവ പില്‍ക്കാലത്ത് ശുദ്ധ വങ്കത്തമെന്നും  ചില പഠനങ്ങള്‍ തെളിയിക്കുന്നതായി കേട്ടിട്ടില്ലേ. അതിനാല്‍ ഇന്ന് തെളിഞ്ഞു വരുന്ന ഈ വെണ്ണയും ഉരുകിയേക്കാം. അതില്‍ നിന്നും നറു നെയ്യ് കിട്ടാതിരിക്കില്ലായെന്നും ആശിക്കാം. ഇത് ഇപ്പോള്‍ കിട്ടിയിട്ടുള്ള വളരേകുറച്ച് ഡാറ്റാ വച്ചുള്ള ഒരു എഞ്ചിയറിങ് അനാലിസ് മാതിരിയുള്ള ഒന്നെന്നും അതിനാലതിന്റെ ടെക്നിക്കാലിറ്റിയെ കണ്ണുമടച്ചെടുക്കാതേ എത്രത്തോളം ശരിക്കൊപ്പം നില്‍ക്കുമെന്ന് ഒരോരുത്തരുടേയും വിശകലനത്തിനായ് വടുന്നു ‘

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s